നിങ്ങൾ കാത്തിരുന്ന ജിയോ 5ജി ഫോണുകൾ ഇതാ എത്തുന്നു

Updated on 21-Mar-2021
HIGHLIGHTS

ജിയോയുടെ പുതിയ ഉത്പന്നങ്ങൾ ഈ വർഷം തന്നെ വിപണിയിൽ പ്രതീക്ഷിക്കാം

ജിയോയുടെ പുതിയ ലാപ്ടോപ്പുകളാണ് അതിൽ ആദ്യം പ്രതീഷിക്കുന്നത്

അതിനു ശേഷം ജിയോ പുറത്തിറക്കുന്ന ജിയോ 5ജി സ്മാർട്ട് ഫോണുകളും എത്തുന്നതായിരിക്കും

ജിയോയുടെ ഉപഭോതാക്കൾ ഈ വർഷം ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുന്നതിൽ ഒന്നാണ് ജിയോ 5ജി സർവീസുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോയുടെ 5ജി സ്മാർട്ട് ഫോണുകൾ 2021 RIL AGM 2021 തന്നെ പുറത്തിറക്കുമെന്നാണ് .അതിനൊപ്പം തന്നെ ജിയോയുടെ മറ്റു ഉത്പന്നങ്ങളും വിപണിയിൽ പ്രതീക്ഷിക്കാം .അതിൽ എടുത്തു പറയേണ്ടത് ജിയോയുടെ പുതിയ വിലകുറഞ്ഞ ലാപ്‌ടോപ്പുകൾ തന്നെയാണ് .ജിയോ ബുക്ക് എന്ന പേരിലാണ് ജിയോ ലാപ്‌ടോപ്പുകൾ എത്തുന്നത് .

ജിയോയുടെ പുതിയ ലാപ്ടോപ്പുകളാണ് ഉടൻ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ജിയോ ബുക്ക് എന്നാണ് ജിയോയുടെ പുതിയ ലാപ്ടോപ്പുകളുടെ പേര് .വളരെ കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്‌ടോപ്പുകൾ തന്നെയാണ് ജിയോയുടെ ജിയോ ബുക്ക് .ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

എന്നാൽ ജിയോയുടെ ലാപ്ടോപ്പുകൾ കഴിഞ്ഞ വർഷം തന്നെ പുറത്തിറങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ ജെവെച്ചു ജിയോ ലാപ്ടോപ്പുകൾ ഈ വർഷം തന്നെ പ്രതീക്ഷിക്കാം .ഫീച്ചറുകൾ പ്രതീഷിക്കാവുന്നത് ,4GB LPDDR4X റാം കൂടാതെ 64GB യുടെ eMMC 5.1 സ്റ്റോറേജ് എന്നിവയാണ് .

അതുപോലെ തന്നെ ഈ ലാപ്‌ടോപ്പുകൾ Windows 10ൽ തന്നെ പ്രതീഷിക്കാവുന്നതാണ് .എന്നാൽ Snapdragon 665 പ്രോസ്സസറുകളിലും പുറത്തിറങ്ങുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :