Jio Bharat Phone Launched: റിലയൻസ് ജിയോ ജിയോ ഭാരത് ഫോൺ പുറത്തിറക്കി
999 രൂപ വിലയുള്ള ഫോൺ ജൂലൈ 7 മുതൽ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ഫോൺ ലഭ്യമാകും
അൺലിമിറ്റഡ് വോയിസ് കോൾ, അധിക ഡാറ്റ അടക്കമുള്ള സൗകര്യങ്ങളും ജിയോ നൽകുന്നുണ്ട്
ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയാണിത്
റിലയൻസ് ജിയോ ജിയോ ഭാരത് ഫോൺ (Jio Bharat Phone) പുറത്തിറക്കി. ഈ വിഭാഗത്തിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഫോൺ ലഭ്യമാവുക എന്ന് കമ്പനി അറിയിച്ചു. രാജ്യത്തുള്ള വലിയ വിഭാഗം ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് പുതിയ ഫോൺ ഗുണകരമാകുമെന്നാണ് ജിയോയുടെ വിലയിരുത്തൽ. 999 രൂപ വിലയുള്ള ഫോൺ ജൂലൈ 7 മുതൽ രാജ്യത്തുടനീളമുള്ള സ്റ്റോറുകളിൽ ഫോൺ ലഭ്യമാകും. അൺലിമിറ്റഡ് വോയിസ് കോൾ, അധിക ഡാറ്റ അടക്കമുള്ള സൗകര്യങ്ങളും ജിയോ നൽകുന്നുണ്ട്.
ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്
ഇന്റർനെറ്റ് സൗകര്യമുള്ള ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണാണ് ജിയോ പുറത്തിറക്കുന്നത്. 999 രൂപയാണ് വില. ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്ത്യയിൽ നിലവിൽ 25 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കളാണ് ഉള്ളത്, അവർക്ക് ഇന്റർനെറ്റ് സൗകര്യമുള്ള ഫോണുകൾ പ്രാപ്തമാക്കാൻ ഈ ചുവടുവയ്പ്പിലൂടെ സാധിക്കും. ഇന്റർനെറ്റ് സൗകര്യമുള്ള ഫീച്ചർ ഫോണുകൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്നു എന്നതാണ് പ്രധാന സവിശേഷത.
ജൂലൈ 7 മുതൽ ഇന്ത്യയിൽ ജിയോ ഭാരത് ഫോൺ ലഭ്യമാകും
ജൂലൈ 7 മുതൽ ഇന്ത്യയിൽ ഉടനീളമുള്ള സ്റ്റോറുകളിൽ ജിയോ ഭാരത് ഫോൺ ലഭ്യമാകും, ആദ്യ ഘട്ടത്തിൽ 10 ലക്ഷം ഫോണുകളാണ് പുറത്തിറക്കുക. റിലയൻസ് റീടെയിലിന് പുറമെ കാർബൺ ഉൾപ്പെടെയുള്ള കമ്പനികൾ ജിയോ ഭാരത് ഫോൺ നിർമാണത്തിൽ പങ്കാളികളാകും. പ്രത്യേക ഓഫറുകളും ജിയോ ഭാരത് ഫോണിൽ നൽകുന്നുണ്ട്. 14 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 123 രൂപയ്ക്കാണ് ലഭ്യമാകുക.
വിനോദത്തിനായി പ്രധാന ആപ്പുകൾ ലഭിക്കും
വിനോദത്തിനായി പ്രധാന ആപ്പുകളുടെ സേവനവും ജിയോ ഭാരത് ഫോണില്‍ ലഭിക്കും.ഏറ്റവും പുതിയ വെബ് സീരീസ്, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, HBO ഒറിജിനൽസ്, സ്‌പോർട്‌സ്, ടിവി ഷോ എന്നിവയുൾപ്പെടെയുള്ള നോൺ-സ്റ്റോപ്പ് വിനോദങ്ങളുടെ ഒരു വലിയ നിര പ്രദാനം ചെയ്യുന്ന ജിയോ സിനിമയാണ് (JioCinema) ഇതിൽ ആദ്യത്തേത്. രണ്ടാമതായി, ഇന്ത്യയിലെ പ്രമുഖ സൗജന്യ സംഗീത ആപ്പായ (JioSaavn) ഉണ്ട്. വളരെ വിപുലമായ ഗാനങ്ങളുടെ ശേഖരം ഇവിടെ ലഭ്യമാണ്.
ജിയോപേയുടെ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും
ഇതിന് പുറമെ ഓണ്‍ലൈന്‍ പണം അയക്കലിനായി യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ജിയോപേയുടെ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.കോംപാക്റ്റ് ഡിസൈനും 1.77 ഇഞ്ച് QVGA TFT സ്‌ക്രീനുമാണ് ആദ്യ കാഴ്ചയിലെ പ്രധാന ആകർഷണം. നീക്കം ചെയ്യാവുന്ന 1000mAh ബാറ്ററിയാണ് ജിയോ ഭാരതിന് ഉള്ളത്. ജിയോ സിം മാത്രമെ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനാൽ ഫോൺ ഉപയോഗിച്ചു തുടങ്ങാൻ ജിയോ സിം ഇടേണ്ടതുണ്ട്. ജിയോ ഭാരത് ഫോണിൽ നല്ല വെളിച്ചമുള്ള ടോർച്ചും റേഡിയോയും ഉണ്ടായിരിക്കും. പ്രായമായവർക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഇത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ പകർത്താൻ ജിയോ ഭാരത് ഫോണിൽ 0.3 MP ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് 128GB വരെയുള്ള ഒരു SD കാർഡ് ഇട്ട് ഉപകരണത്തിന്റെ സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കാൻ കഴിയും.