തുശ്ചമായ വിലയിൽ ജിയോ ഗൂഗിൾ 5ജി ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു
ഗൂഗിൾ ജിയോ ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു
ദീപാവലിയ്ക്ക് മുൻപ് തന്നെ ഫോണുകളുടെ സെയിൽ നടക്കും എന്നാണ് റിപ്പോർട്ടുകൾ
റിലയൻസ് ജിയോ അവരുടെ വാർഷിക പൊതുയോഗമായ AGM 2021 ന്റെ തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ വർഷമായിരുന്നു റിയലൻസ് ജിയോ ഒരുപിടി നല്ല ഉത്പന്നങ്ങളും കൂടാതെ അവരുടെ 5ജി സർവീസുകളും പുറത്തിറക്കുമെന്ന ഔദോഗിക പ്രഖ്യാപനങ്ങൾ നടത്തിയിരുന്നത് .
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ജിയോ ഗൂഗിൾ 5ജി സ്മാർട്ട് ഫോണുകളും കൂടാതെ ജിയോ നേരത്തെ പ്രഖ്യാപിച്ചിരുന്ന അവരുടെ ജിയോ ബുക്ക് ലാപ്ടോപ്പുകളും പുറത്തിറക്കുന്ന തീയതികളും മറ്റും പ്രഖ്യാപിക്കും .അതുപോലെ തന്നെ റിലയൻസ് ജിയോയിൽ നിന്നും ആളുകൾ ഏറെ പ്രതീക്ഷിക്കുന്നത് അവരുടെ 5ജി സർവീസുകൾ തന്നെയാണ് .
എന്നാൽ 2021 ന്റെ അവസാനത്തോടുകൂടി ജിയോയുടെ 5ജി സർവീസുകൾക്ക് തുടക്കംകുറിക്കുവാൻ ആകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പറയുന്നത് .ഈ വർഷത്തെ AGM 2021 ഓൺലൈൻ വഴിയും സ്‌ട്രീമിംഗ് നടത്തുന്നതാണ് .ജിയോയുടെ യൂട്യൂബ് ചാനലുകൾ വഴിയും റിലയൻസ് ജിയോ എ ജി എം 2021 ലൈവ് ആയി കാണുവാൻ സാധിക്കുന്നു .
അതുപോലെ തന്നെ ജിയോ അവരുടെ 5ജി ട്രയലുകൾ എല്ലാം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു .ട്രയൽ സമയത് ജിയോ 5ജി സർവീസുകൾ 1gbps സ്പീഡ് വരെ ലഭിച്ചിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ .അതുകൊണ്ടു തന്നെ വിലകുറഞ്ഞ 5ജി ഫോണുകൾ ഗൂഗിളിനൊപ്പം പുറത്തിറക്കുമ്പോൾ ഒരു വലിയ വിജയത്തിൽ കുറഞ്ഞത് ഒന്നും തന്നെ ജിയോ പ്രതീക്ഷിക്കുന്നില്ല.
സാധാരണ ഉപഭോതാക്കൾക്ക് ഇത്തരത്തിൽ മികച്ച സ്പീഡിൽ 5ജി സേവനങ്ങൾ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ജിയോ ഗൂഗിൾ 5ജി ഫോണുകളിൽ ആസ്വദിക്കുവാൻ സാധിക്കുന്നു .അടുത്തതായി ജിയോയുടെ ലാപ്ടോപ്പുകളാണ് .ഈ മാസം തന്നെ ജിയോ ലാപ്ടോപ്പുകളുടെ പുറത്തിറക്കുന്ന തീയതിയും പ്രതീക്ഷിക്കാവുന്നതാണ് .4000 രൂപ റേഞ്ചിൽ ചിലപ്പോൾ ഈ ഫോണുകൾ പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ടുകൾ .