ഇപ്പോൾ ഈ ഗൂഗിൾ ജിയോ 4ജി ഫോണുകൾ ദീപാവലിക്ക് സെയിലിനു എത്തുന്നു എന്നാണ് അറിയിച്ചിരിക്കുന്നത് .ഇപ്പോൾ ഈ 4ജി ഫോണുകളുടെ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നു .6499 രൂപയാണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് .എന്നാൽ മറ്റൊരു ഓപ്‌ഷനുകൾ കൂടി ഉപഭോക്താക്കൾക്ക് ഈ ഫോണുകളിൽ ലഭിക്കുന്നത് .
മറ്റൊന്നുമല്ല അത് EMI ഓപ്‌ഷനുകളാണ് .ഈ ഫോണുകൾ മാസതവണയായും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആദ്യം 1999 രൂപ മുൻകൂറായി അടച്ചതിനു ശേഷം ബാക്കി വരുന്ന തുക 18 മാസ്സത്തെ അല്ലെങ്കിൽ 24 മാസ്സത്തെയോ EMI ൽ അടക്കുവാൻ സാധിക്കുന്നു .
കൂടാതെ ഈ ഓപ്‌ഷനുകൾക്കായി ജിയോ ഫിനാൻസ് സൗകര്യവും നൽകുന്നതാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .ഈ ഫോണുകൾ ആൻഡ്രോയിഡിന്റെ മറ്റൊരു പതിപ്പായ പ്രഗതി ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .ജിയോ ഫോൺ നെസ്റ്റ് എന്ന ഫോണിൽ സ്വന്തം ഭാഷ തിരഞ്ഞെടുക്കുവാനുളള ഓപ്‌ഷനുകളും ഉണ്ട് .
എന്നാൽ ഇപ്പോൾ ജിയോ ഗൂഗിൾ ഫോണുകൾ റെജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ലഭിക്കുന്നതാണ് .അതിന്നായി ആദ്യം https://www.jio.com/jiophone-next/registration ലിങ്കിൽ എത്തുക .ശേഷം അവിടെ നിങ്ങളുടെ പേര് കൂടാതെ ഫോൺ നമ്പർ എന്നിവ നൽകി സബ്മിറ്റ് ചെയ്യുക .സബ്മിറ്റ് ചെയ്തുകഴിഞ്ഞാൽ അടുത്തതായി നിങ്ങൾ നൽകിയ ഫോണിലേക്കു ഒരു OTP വരുന്നതായിരിക്കും .
OTP നിങ്ങൾ നൽകിയ നമ്പറിൽ പരിശോധിക്കുക .ശേഷം OTP അവിടെ നൽകുക .അതിനു ശേഷം അടുത്തതായി നിങ്ങളുടെ അഡ്രസ് ,പിൻ കോഡ് എന്നിവ നൽകുവാൻ ഉള്ള മറ്റൊരു ഓപ്‌ഷനുകൾ കൂടി ലഭിക്കുന്നതായിരിക്കും .അതിൽ നിങ്ങളുടെ മറ്റു വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക .ഇത്രയും ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ രജിസ്‌ട്രേഷൻ പൂർത്തിയായിരുന്നു .