Jio Bharat B2: വന്നത് കേമനെങ്കിൽ, വരാനിരിക്കുന്നതോ? BIS സൈറ്റിൽ പുതിയ Jio Phone! TECH NEWS

Jio Bharat B2: വന്നത് കേമനെങ്കിൽ, വരാനിരിക്കുന്നതോ? BIS സൈറ്റിൽ പുതിയ Jio Phone! TECH NEWS
HIGHLIGHTS

മുകേഷ് അംബാനിയുടെ റിലയൻസിൽ നിന്നും Jio Bharat B2 വരുന്നു

ഒക്ടോബറിൽ ഇറങ്ങിയ ബാരത് ബി1നേക്കാൾ കൂടുതൽ മികവുറ്റ ഫീച്ചറുകൾ ഇതിലുണ്ടാകും

ജിയോ ഭാരത് B2വിനെ കുറിച്ച് റിലയൻസ് വ്യക്തത നൽകിയിട്ടില്ല

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് Jio Bharat B1 പുറത്തിറങ്ങിയത്. ഇപ്പോഴിതാ കൂടുതൽ അപ്ഗ്രേഡഡ് ഫീച്ചറുകളിൽ Jio Bharat B2 വരുന്നു. ഇന്ത്യൻ വിപണിയിൽ ഉടൻ തന്നെ ഈ ഫോൺ അവതരിപ്പിച്ചേക്കും. സ്മാർട്ഫോൺ അല്ലെങ്കിലും എല്ലാ സ്മാർട് ഫീച്ചറുകളും ഇതിലുണ്ടാകും.

ജിയോ ഫോൺ എന്ന് ഇന്ത്യയിൽ എത്തുമെന്നും ഇതിന്റെ പ്രത്യേകതകളും അറിയാം.

Jio Bharat B2 പ്രത്യേകത എന്തെല്ലാം?

ജിയോ ഭാരത് B2വിനെ കുറിച്ച് റിലയൻസ് വ്യക്തത നൽകിയിട്ടില്ല. എന്നാൽ ഇങ്ങനെയൊരു ഫോൺ വരുമെന്ന് സർട്ടിഫിക്കേഷൻ സൈറ്റിൽ റിപ്പോർട്ടുകളുണ്ട്. എന്തായാലും ഒക്ടോബറിൽ ഇറങ്ങിയ ബാരത് ബി1നേക്കാൾ കൂടുതൽ മികവുറ്റ ഫീച്ചറുകൾ ഇതിലുണ്ടാകും.

JioBharat B1
Jio Bharat B1 ഫോൺ

പഴയ മോഡലിൽ 4G കണക്റ്റിവിറ്റി നെറ്റ് വർക്കായിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ ഇതിൽ UPI പേയ്‌മെന്റ് ഫീച്ചറും ഉൾപ്പെട്ടിരുന്നു. ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത പേയ്മെന്റ് ആപ്പാണ്. ഈ സ്മാർട്ഫോൺ സൌകര്യങ്ങളെല്ലാം ജിയോ ഭാരത് ബി2ലുണ്ടാകും.

കൂടാതെ ഒന്നിലധികം ഇന്ത്യൻ പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന ഫോണായിരുന്നു മുമ്പ് വന്നത്. ഇതേ ഫീച്ചർ വരാനിരിക്കുന്ന ജിയോ ഫോണിലും ഉൾപ്പെടുത്തയേക്കും.

Jio Bharat B2

BIS അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സൈറ്റിലാണ് ജിയോ ഭാരത് ബി2 ലിസ്റ്റ് ചെയ്തിരിക്കുന്നത്. JBB121B1 എന്ന മോഡൽ നമ്പറിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്. വരും ആഴ്ചകളിൽ ജിയോ ഈ പുതിയ ഫോണിന്റെ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കാം.

ജിയോ ഭാരത് ബി1

2.4 ഇഞ്ച് ഡിസ്പ്ലേയുള്ള കീപാഡ് ഫോണായിരുന്നു ജിയോ ഭാരത് ബി1. QVGA ടെക്നോളജിയുള്ള ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയാണ് ഇതിലുണ്ടായിരുന്നത്. ത്രെഡ്എക്‌സ് RTOS ഫീച്ചറും ഫോണിലുണ്ട്. ഇതിൽ 50MB റാം, ബ്ലൂടൂത്ത്, Wi-Fi ഫീച്ചറുകളുമുണ്ട്. ഇത് USB കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. എന്നാൽ ജിയോ ഭാരത് ബി1ൽ ഒരൊറ്റ നാനോ സിം കാർഡ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.

2,000 എംഎഎച്ച് ബാറ്ററിയെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഈ ബാറ്ററിയ്ക്ക് 343 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ലൈഫ് ഉണ്ടാകുമെന്ന് ജിയോ പറയുന്നു. ഒരു സാധാ കീപാഡ് ഫോണിന് ഉപരി നിരവധി സ്മാർട്ഫോൺ ഫീച്ചറുകൾ ഭാരത് ബി1ലുണ്ട്.

READ MORE: Reliance Jio Best Annul Plans: 3000 രൂപ റേഞ്ചിൽ 5 Jio പ്ലാനുകൾ! ഒരു വർഷം വാലിഡിറ്റി, ഫ്രീ OTT പിന്നെ എന്തെല്ലാം?

കാരണം ഈ ഫോണിൽ നിങ്ങൾക്ക് യൂട്യൂബ്, ജിയോ സിനിമ, ജിയോസാവൻ ആപ്പുകൾ ലഭിക്കുന്നതാണ്. ജിയോ പേ വഴിയുള്ള യുപിഐ പണമിടപാടിനും ഇത് ഉപയോഗിക്കാം.
ഇന്ത്യയിലെ പല ഭാഷകളും ഉൾപ്പെടെ 23 ഭാഷകളെ ഈ ഫീച്ചർ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ഇതിന് 3.5mm ഹെഡ്‌ഫോൺ ജാക്കുമുണ്ട്. വെറും 110 ഗ്രാം ഭാരമാണ് ഈ ജിയോഫോണിനുള്ളത്. ഇതിന് 125mm x 52mm x 17mm വലിപ്പമാണുള്ളത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo