Jio 5G SmartPhone Launch: ജിയോയുടെ 5G സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും
ജിയോ 5G സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ ഓൺലൈനിൽ വന്നു
ട്വിറ്ററിലൂടെയാണ് ജിയോ 5G ഫോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്
ഈ വർഷം അവസാനത്തോടെ ജിയോ 5G ഫോൺ വിപണിയിലെത്തും
ജിയോ സ്വന്തം 5ജി സ്മാർട്ട്ഫോൺ രംഗത്തിറക്കി ഇന്ത്യയെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ്. ജിയോയുടെ 5G ഫോൺ എത്തുന്നത് സംബന്ധിച്ച വാർത്തകൾ ഏറെ നാളായി കേൾക്കുന്നുണ്ടെങ്കിലും ഫോണിനെ സംബന്ധിച്ച കാര്യമായ വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. അതിനാൽത്തന്നെ ആകാംക്ഷകളും ഏറെയായിരുന്നു. ജിയോ 5G സ്മാർട്ട്ഫോണിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു. ട്വിറ്ററിലൂടെയാണ് ജിയോ 5G ഫോണിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ ജിയോ 5G ഫോൺ വിപണിയിലെത്തും എന്ന് കരുതപ്പെടുന്നു.
Jio 5G SmartPhone പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ജിയോ 5G ഫോണിന്റെ ചിത്രങ്ങൾ ഫോണിനെക്കുറിച്ചുള്ള ഏകദേശ ധാരണ നൽകിയിട്ടുണ്ട്. ഫോണിന്റെ പിന്നിൽ ക്യാമറ മൊഡ്യൂളും ഇരുണ്ട നീല ടോണും കാണാം. എൽഇഡി ഫ്ലാഷിനായി ഒരു കട്ട്ഔട്ട് ഉണ്ട്. ട്വിറ്റർ പോസ്റ്റിൽ ഫോണിന്റെ മുൻഭാഗവും കാണിക്കുന്നു. 6.6 ഇഞ്ച് വലിപ്പമുള്ള, ഉയരമുള്ള ഡിസ്‌പ്ലേ ഫോണിൽ പ്രതീക്ഷിക്കാം. പുറത്തുവന്ന ജിയോ 5ജി ചിത്രങ്ങളുടെ കൂട്ടത്തിൽ, ഡൗൺലോഡ് വേഗത 479Mbps കാണിക്കുന്ന ഒരു ജിയോ 5G സ്പീഡ് ടെസ്റ്റും ദൃശ്യമാണ്. ജിയോ 5G ഫോണിനെക്കുറിച്ച് ചില സൂചനകൾ ഒക്കെ നൽകുന്നുണ്ട് എങ്കിലും വ്യക്തമായ ചിത്രങ്ങൾ അല്ല പുറത്തുവന്നിരിക്കുന്നത്. യഥാർഥഫോൺ ചിലപ്പോൾ ഇതിൽനിന്ന് വ്യത്യസ്തമായിരിക്കാൻ സാധ്യതയുണ്ട്. എങ്കിലും ജിയോ 5G ഫോണിൽ ഡൈമെൻസിറ്റി 700 ചിപ്സെറ്റ് അല്ലെങ്കിൽ യൂണിസോക് 5G ചിപ്സെറ്റ് ഉണ്ടാകുമെന്ന് ട്വിറ്റർ ഉപയോക്താവ് സൂചിപ്പിക്കുന്നു.
Jio 5G SmartPhone പ്രതീക്ഷിക്കുന്ന ക്യാമറ സവിശേഷതകൾ
ഫ്രണ്ടിൽ 5 മെഗാപിക്സൽ ക്യാമറാകും ഉണ്ടാകുക. ഗൂഗിളുമായി സഹകരിച്ചുകൊണ്ട്, പ്രഗതി ഒഎസ് എന്ന് വിളിക്കപ്പെടുന്ന ആൻഡ്രോയിഡ് ഒഎസിൽ ജിയോ 5ജി ഫോണിൽ എത്തിയേക്കും. മറ്റ് സവിശേഷതകൾ അവ്യക്തമാണ്. ജിയോയുടെ 5G ചിലപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങളോടെ ലഭ്യമായേക്കാം. 10,000 രൂപയിൽ താഴെ വിലയിൽ അത്യാവശ്യം മികച്ച ഫീച്ചറുകളോടെ 5G സേവനങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ വിധത്തിലാകും ജിയോ 5G ഫോൺ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ വർഷം ദീപാവലി ദിനത്തിലോ, പുതുവർഷത്തിലോ ജിയോ 5G ഫോൺ അവതരിപ്പിക്കപ്പെട്ടേക്കാം. വിലക്കുറവിൽ ലഭിക്കുന്ന മികച്ച സേവനം തന്നെയാകും ജിയോ 5G ഫോണിന്റെ ആകർഷണം.
Jio 5G SmartPhone പ്രതീക്ഷിക്കുന്ന വില
ജിയോ 5ജി ഫോണിന്റെ ബേസ് വേരിയന്റ് 8000- 10000 രൂപ വിലയിൽ ലഭ്യമാകും എന്നും സൂചനകളുണ്ട്. 4ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജാകും അടിസ്ഥാന മോഡലിൽ ഉണ്ടാകുക.