Android 7.0 ൽ ജെല്ലി സ്മാർട്ട് ഫോണുകൾ വിപണിയിൽ

Android 7.0 ൽ ജെല്ലി സ്മാർട്ട് ഫോണുകൾ വിപണിയിൽ
HIGHLIGHTS

8 മെഗാപിക്സലിന്റെ ക്യാമറയിൽ ജെല്ലി സ്മാർട്ട് ഫോണുകൾ

ലോകത്തിലെ ഏറ്റവും ചെറിയ 4ജി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളുമായിട്ട് ചൈന എത്തിക്കഴിഞ്ഞു .പുതിയ രണ്ടു മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ജെല്ലി കൂടാതെ ജെല്ലി പ്രൊ എണ്ണിമോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ലോകത്തിലെ ഏറ്റവും ചെറിയ സ്മാർട്ട് ഫോൺ ശ്രേണിയിൽപെട്ട ജെല്ലിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ രണ്ടുതരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,൨ ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .

ഇതിന്റെ വിലവരുന്നത് 6900 രൂപമുതൽ 8000 രൂപവരെയാണ് .രണ്ടാമത്തെ മോഡലുകൾ ജെല്ലി പ്രൊ 3800 രൂപമുതൽ ആണ് തുടങ്ങുന്നത് .2.45 ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 2 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .950mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .Android 7.0ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo