Itel P55 5G Launch: പതിനായിരം രൂപയിൽ താഴെ വിലയുള്ള 5G സ്മാർട്ട്ഫോണുമായി Itel
ആദ്യമായി ഒരു 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഐടെൽ തയാറെടുക്കുന്നു
പതിനായിരം രൂപയിൽ താഴെയായിരിക്കും ഫോണിന്റെ വില
ഫോണിന്റെ മറ്റു ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ 5G ഫോണുകൾക്കാണ് പ്രിയം. പതിനായിരം രൂപയിൽ താഴെ പ്രാരംഭവിലയിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആദ്യമായി ഒരു 5ജി സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ Itel തയാറെടുക്കുന്നു.15000 മുതൽ 30000 വരെയുള്ള വില വിഭാഗത്തിലാണ് ഭൂരിഭാഗം 5G ഫോണുകളും അവതരിപ്പിക്കപ്പെടുന്നത്.
P55 5G ഫോൺ പതിനായിരം രൂപയിൽ താഴെ വില വരും
Itel പുതിയതായി അവതരിപ്പിക്കുന്ന P55 5G ഫോൺ പതിനായിരം രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ആദ്യ 5ജി ഫോൺ ആയിരിക്കും P55 5G. ഐടെൽ സാധാരണയായി 8000 രൂപ താഴെ വിലയുള്ള എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണുകൾ ആയിരുന്നു.
ഫോണിന്റെ ഫീച്ചറുകൾ വ്യക്തമാക്കിയിട്ടില്ല
എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ നിന്ന് 5G ഫോണുകളുടെ നിർമാണത്തിലേക്കുള്ള ഐടെലിന്റെ ചുവടുമാറ്റം കുറിക്കുന്ന ഫോൺ എന്ന പ്രത്യേകതയും പി55 ന് ഉണ്ട്. ഈ ഫോണിന്റെ ഫീച്ചറുകൾ സംബന്ധിച്ച കാര്യമായ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 5ജി ആണെന്ന് മാത്രം വ്യക്തമായിട്ടുണ്ട്.
കുറഞ്ഞ നിരക്കിലുള്ള 5ജി ഫോൺ P55 5G
കുറഞ്ഞ നിരക്കിലുള്ള 5ജി ഫോൺ അവതരിപ്പിക്കുന്നതിലേക്കുള്ള ഐടെലിന്റെ ഈ ചുവടുമാറ്റം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ബജറ്റ് സൗഹൃദമാക്കാനുള്ള നീക്കങ്ങൾക്ക് കരുത്തുപകരും. പതിനായിരം രൂപയിൽ താഴെയായിരിക്കും വില എന്ന് ഉറപ്പായിട്ടുണ്ടെങ്കിലും കൃത്യമായ വില പുറത്തുവിട്ടിട്ടില്ല.
വരുംദിവസങ്ങളിൽ ഐടെൽ P55 5Gയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും
സെപ്റ്റംബർ അവസാനം Itel 5G ഫോണിന്റെ ലോഞ്ച് ഷെഡ്യൂൾ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡ്യുവൽ പിൻ ക്യാമറകൾ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് ടീസർ വെളിപ്പെടുത്തുന്നു. വലതുവശത്ത് പവർ ബട്ടണും വോളിയം കീകളും സ്ഥാപിച്ചിട്ടുണ്ട്. ലോഞ്ച് വൈകാതെ ഉണ്ടാകുമെന്നതിനാൽ വരുംദിവസങ്ങളിൽ Itel P55 5Gയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് കരുതുന്നു.
ഐടെൽ രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി
8000 രൂപ വിലയിൽ എൻട്രിലെവൽ സ്മാർട്ട്ഫോണുകൾ മാത്രമല്ല, 12,999 രൂപ വിലയുള്ള ബജറ്റ് ടാബ്‌ലെറ്റും കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അടുത്തിടെയും ഐടെൽ രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി. ഐടെൽ A60s, ഐടെൽ P40+ എന്നിവയായിരുന്നു അടുത്തിടെ ഐടെൽ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ ഇവയുടെ വില ആരംഭിക്കുന്നത് യഥാക്രമം 6,499 രൂപ, 8,099 രൂപ എന്നീ നിരക്കുകളിലാണ്. ഈ വിലയിൽ നൽകാൻ സാധിക്കുന്ന മികച്ച ഫീച്ചറുകൾ തന്നെ ഐടെൽ നൽകിയിരിക്കുന്നു.
itel P40+ സവിശേഷതകൾ
90Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, 13MP പ്രൈമറി ക്യാമറ, 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവയുമായാണ് ഐടെൽ P40+ വരുന്നത്. 7,000mAh ബാറ്ററി വാഗ്ദാനം ചെയ്യുന്ന 9,000 രൂപയിൽ താഴെയുള്ള ആദ്യ ഫോണെന്ന പ്രത്യേകതയും P40+ന് ഉണ്ട്. ഇത്തരത്തിൽ നൽകുന്ന വിലയ്ക്കുള്ള മൂല്യം തിരിച്ചുനൽകുന്നതിനാൽ ഐടെലിന്റെ 5ജി ഫോണുകളെപ്പറ്റി വൻ പ്രതീക്ഷയാണുള്ളത്.