Itel S24 in India: ഇത് പുളുവല്ല! AI ഫീച്ചറുള്ള 108MP ക്യാമറ ഫോൺ 9,999 രൂപയ്ക്ക് ഇന്ത്യയിലെത്തി| TECH NEWS

Itel S24 in India: ഇത് പുളുവല്ല! AI ഫീച്ചറുള്ള 108MP ക്യാമറ ഫോൺ 9,999 രൂപയ്ക്ക് ഇന്ത്യയിലെത്തി| TECH NEWS
HIGHLIGHTS

പവർഫുൾ ബാറ്ററിയും മികച്ച ക്യാമറയുമുള്ള Itel S24 ലോഞ്ച് ചെയ്തു

ലോ ബജറ്റ് വിപണി കാത്തിരുന്ന സ്മാർട്ഫോണാണ് Itel S24

AI- പവർഡ് 108MP ഡ്യുവൽ ക്യാമറയാണ് ഐടെൽ ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

പവർഫുൾ ബാറ്ററിയും മികച്ച ക്യാമറയുമുള്ള Itel S24 ലോഞ്ച് ചെയ്തു. 10,000 രൂപയ്ക്കും താഴെ വില വരുന്ന ബജറ്റ് ഫോണാണ് വിപണിയിൽ എത്തിയത്. ഡൈനാമിക് ബാർ പോലുള്ള ഫീച്ചറുകളുമായാണ് ഐടെൽ എസ്24 വന്നിരിക്കുന്നത്.

Itel S24 ലോഞ്ച്

ലോ ബജറ്റ് വിപണി കാത്തിരുന്ന സ്മാർട്ഫോണാണ് Itel S24. സ്മാർട്ഫോൺ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന മുതിർന്നവർക്ക് തുച്ഛ വിലയിൽ വാങ്ങാവുന്ന ഫോൺ. ഇൻകമിങ് കോൾ അലേർട്ടുകൾ, ബാറ്ററി ചാർജിങ് എന്നിവയിലെല്ലാം മികച്ച പെർഫോമൻസ് പ്രതീക്ഷിക്കാം.

itel S24 launch date in India
itel S24

Itel S24 സ്പെസിഫിക്കേഷൻ

6.6 ഇഞ്ച് HD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേ ഉൾപ്പെടുത്തിയാണ് ഐടെൽ S24 വന്നിരിക്കുന്നത്. ഇതിൽ 90Hz റീഫ്രെഷ് റേറ്റ് വരുന്നു. AI- പവർഡ് 108MP ഡ്യുവൽ ക്യാമറയാണ് ഐടെൽ ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡ്യുവൽ DTS സ്പീക്കറുകൾ, നിറം മാറ്റുന്ന ഡിസൈൻ എന്നിവയുമുണ്ട്. ഇത് f1/.6 അപ്പേർച്ചർ ഫീച്ചറുകൾ ഈ സ്മാർട്ഫോണിൽ ലഭിക്കും.

ഇഐഎസ് (ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ) ഫീച്ചറിനെ ഐടെൽ സപ്പോർട്ട് ചെയ്യുന്നു. എഐ പോർട്രെയിറ്റ് മോഡ്, എഐ ബ്യൂട്ടി ഫീച്ചറുകൾ ക്യാമറയിൽ ലഭിക്കുന്നു. AR ഷോട്ടുകൾ, സ്റ്റെഡി വീഡിയോ, ഷോർട്ട് വീഡിയോ എന്നിങ്ങനെ അഡീഷണൽ ഷോട്ട് മോഡുകളും ലഭിക്കും.

5000 mAh ബാറ്ററി സപ്പോർട്ടുള്ള ലോ ബജറ്റ് ഫോണാണിത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഐടെൽ എസ്24 സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ പെർഫോമൻസിനായി മീഡിയാടെക് ഹീലിയോ G91 നൽകിയിരിക്കുന്നു. ഇത് ഒക്ടാ കോർ ചിപ്‌സെറ്റിനൊപ്പം വരുന്നു. ഫോണിന്റെ ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ ഐറ്റൽ ഒഎസ് 13.5 ആണ്.

സ്പെഷ്യൽ ഫീച്ചറുകൾ

ഫോണിലെ എടുത്തുപറയേണ്ട ഫീച്ചർ “AI സ്മാർട്ട് ചാർജ്” സംവിധാനമാണ്. സുരക്ഷിതമായ ചാർജിങ്ങിനും ദിവസേനയുള്ള ബാറ്ററിയുടെ വിനിയോഗം അറിയാനും സാധിക്കും.

Itel S24 സ്പെസിഫിക്കേഷൻ
Itel S24 സ്പെസിഫിക്കേഷൻ

ഫോണിൽ ബൈപാസ് ചാർജിംഗ് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. യിമിംഗ് സെഷനുകളിൽ ഫോണിലേക്ക് പവർ നേരിട്ട് എത്തിക്കാൻ ഇത് സഹായിക്കും. കൂടാതെ ഫോൺ ചൂടാകുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. ബാറ്ററി ആയുസ്സ് വർധിപ്പിക്കുന്നതിനും ഇത് സൂപ്പർ ഫീച്ചറാണ്.

READ MORE: ലോ ബജറ്റിലേക്ക് Realme ആവേശം! പുതിയ സി സീരീസ് Realme Phone 10000 രൂപയ്ക്കും താഴെയോ? TECH NEWS

വിലയും വിൽപ്പനയും

ഐടെൽ സ്മാർട് വാച്ചിനൊപ്പം 9999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ആമസോണിൽ മാത്രമാണ് ഫോണിന്റെ വിൽപ്പന. ഓൺലൈൻ പർച്ചേസിന് ഐടെൽ എസ്24 ലഭ്യമാണ്. ഏപ്രിൽ അവസാന ആഴ്ചയിലായിരിക്കും ഓഫ്‌ലൈൻ വിൽപ്പന ആരംഭിക്കുന്നത്. അവസാന വാരം ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകളിൽ റീട്ടെയിൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo