itel S23 Sale in India: 8000 രൂപ ബജറ്റിൽ 16 GB RAM ഫോൺ, ഇന്ത്യയിൽ ആദ്യം!
50MPയുടെ മെയിൻ ക്യാമറയ്ക്ക് പുറമെ ഫോണിൽ 8 MPയുടെ സെൽഫി ക്യാമറയും ഇതിലുണ്ട്
സ്മാർട്ഫോൺ വാങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് തുച്ഛമായ വിലയ്ക്ക് itel S23 ഇപ്പോൾ വാങ്ങാം
ഇന്ത്യയിൽ ഇത്രയും വിലക്കുറവിൽ ഒരു 16 GB RAM ഫോൺ വരുന്നത് ഇതാദ്യമായിരിക്കാം. സ്മാർട്ഫോൺ വാങ്ങണമെന്ന് ആഗ്രഹമുള്ളവർക്ക് തുച്ഛമായ വിലയ്ക്ക് itel S23 വാങ്ങാം. 8,799 രൂപയ്ക്ക് വാങ്ങാവുന്ന മികച്ച ഫോണാണിത്.
50MPയാണ് ഫോണിന്റെ ക്യാമറ. 5000 mAh ബാറ്ററിയുമുള്ളതിനാൽ കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന ഏറ്റവും കിടിലൻ ഫീച്ചറുകളുള്ള ഫോണാണിത്. ഇന്ന് മുതലാണ് itel S23യുടെ വിൽപ്പന ആരംഭിക്കുന്നത്. ഫോണിന്റെ മറ്റ് ഫീച്ചറുകളും ഓഫറുകളും എവിടെ നിന്ന് പർച്ചേസ് ചെയ്യാം തുടങ്ങിയ വിവരങ്ങളും അറിയാം.
itel S23 ആകർഷകമായ ഫീച്ചറുകൾ
90Hz സ്‌ക്രീൻ റീഫ്രെഷ് റേറ്റുള്ള പ്രീമിയം ഫോണാണിത്. 6.6 ഇഞ്ച് HD+ IPS വാട്ടർഡ്രോപ്പ് ഡിസ്‌പ്ലേയാണ് itel S23യിലുള്ളത്. 50MP പിൻ ക്യാമറയും MP ഗ്ലോയിങ് AI ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററി കപ്പാസിറ്റിയാണ് ഫോണിന്റേത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ഫോണിൽ ഒക്ടാ കോർ യൂണിസോക്ക് T606 പ്രൊസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
itel S23യുടെ ക്യാമറ
16 GB RAM കൂടാതെ, 128 GBയുടെ UFS 2.2 സ്‌റ്റോറേജും ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. നേരത്തെ പറഞ്ഞ പോലെ 50MPയുടെ മെയിൻ ക്യാമറയ്ക്ക് പുറമെ ഫോണിൽ 8 MPയുടെ സെൽഫി ക്യാമറയും വരുന്നു. 2 റിയർ ക്യാമറയാണ് itel S23യിൽ വരുന്നത്.
ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള Itel S23 ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി 1000GB വരെ വികസിപ്പിക്കാൻ സാധിക്കും. 128GB ഇൻബിൽറ്റ് സ്റ്റോറേജും ഫോൺ പായ്ക്ക് ചെയ്യുന്നു. മികവുറ്റ ഫിംഗർപ്രിന്റ് സെൻസറുള്ള ഈ ഫോൺ വെറും 0.9 സെക്കൻഡിനുള്ളിൽ അനായാസമായി അൺലോക്ക് ചെയ്യാനാകും. Unisoc Tiger Series octa-core പ്രോസസർ ഉപയോഗിച്ച് സുഗമമായ പ്രകടനമാണ് ഫോൺ കാഴ്ച വയ്ക്കുന്നത്.
ഫ്ലാഷ്-ഫ്രണ്ട്ലി ഫയൽ സിസ്റ്റം ഉപയോഗിച്ച് സ്റ്റോറേജ് സ്പേസ് ലാഭിക്കുകയും ഉപകരണത്തിന്റെ ദീർഘായുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ പഴയ ഫോണിൽ നിന്ന് എളുപ്പത്തിൽ ഡാറ്റ കൈമാറുക. ഹോട്ട്‌സ്‌പോട്ട് QR കോഡുകൾ സ്‌കാൻ ചെയ്‌ത് ഡാറ്റ ഉപയോഗിക്കാതെ ഗെയിമിംഗ് നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റുചെയ്യുക.വാങ്ങാൻ ആഗ്രഹമുള്ളവർ CLICK HERE
8,799 രൂപയാണ് ഫോണിന് വില വരുന്നത്. മിസ്റ്ററി വൈറ്റ്, സ്റ്റാറി ബ്ലാക്ക് സി നിറങ്ങളിൽ ഫോൺ ലഭ്യമാണ്. Amazonൽ നിന്ന് ഫോൺ പർച്ചേസ് ചെയ്യാനാകും. ഫോണിന് ആമസോൺ ബാങ്ക് ഓഫറുകളും മറ്റും വാഗ്ദാനം ചെയ്യുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile