Itel P55 5G Features: വില 10,000ത്തിലും താഴെയോ? വിപണിയിലെത്തും മുന്നേ വിവരങ്ങൾ പുറത്ത്
ഐടെൽ ആദ്യ 5ജി ഫോൺ P55 ഒക്ടോബർ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും
9999 രൂപയ്‌ക്ക് ആണ് Itel P55 5G വിപണിയിൽ അവതരിപ്പിക്കുക
ഐടെലിന്റെ ആദ്യ 5G ഫോൺ ആണ് P55
ഐടെൽ ആദ്യ 5ജി ഫോൺ P55 ഒക്ടോബർ 4ന് ഇന്ത്യയിൽ അവതരിപ്പിക്കും. Itel P55ന്റെ വിലയും മറ്റു പ്രധാന ഫീച്ചറുകളും അടക്കമുള്ള വിവരങ്ങളും കമ്പനിയുടെ ആമസോണിലെ പേജിൽ ഇപ്പോൾ ലഭ്യമാണ്. ഐടെലിന്റെ ആദ്യ 5ജി ഫോൺ ആണ് P55. പതിനായിരം രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തുന്ന ആദ്യ 5ജി ഫോൺ ആണ് ഐടെൽ അവതരിപ്പിക്കുന്നത്.
Also Read: Airtel 50GB Prepaid Plan: 50GB ഡാറ്റ, തുച്ഛ വിലയ്ക്ക്
മുകളിൽ പറഞ്ഞ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് 9999 രൂപയ്‌ക്ക് ആണ് Itel P55 5G അവതരിക്കുക. ആമസോണിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും Itel P55 ലഭ്യമാകും. ഐടെൽ ലോഞ്ച് നിശ്ചയിച്ചിരിക്കുന്ന ഒക്ടോബർ 4ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗൂഗിളിന്റെ പിക്സൽ 8 സീരീസ് ലോഞ്ച് ചെയ്യുന്നതും അന്ന് തന്നെയാണ്.
Itel P55 ഫീച്ചറുകൾ
90hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് ഡിസ്പ്ലേയാണ് Itel P55 5G യിൽ ഉള്ളത്. 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്. 6nm മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്. 12 ജിബി വരെ റാമും (6ജിബി റാം+ 6ജിബി വെർച്വൽ റാം) 128 ജിബി വരെ സ്റ്റോറേജും പ്രതീക്ഷിക്കാമെന്ന് ആമസോൺ പേജ് പറയുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
50എംപി മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐടെൽ പി55ൽ ഉണ്ടാകുക. 8എംപി ഐഐ സെൽഫി ക്യാമറയും ഉണ്ട്. 10 5ജി ബാൻഡുകളുടെ പിന്തുണ ഈ ഫോണിൽ ഐടെൽ വാഗ്ദാനം ചെയ്യുന്നു. 18w ടൈപ്പ് സി ഫാസ്റ്റ് ചാർജർ പിന്തുണയും 5000എംഎഎച്ച് ബാറ്ററിയും പി55ൽ ഐടെൽ നൽകിയിരിക്കുന്നു.
രണ്ട് വർഷത്തെ വാറന്റി, ഫ്രീ സ്ക്രീൻ റീപ്ലേസ് മെന്റ് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എത്ര കളർ വേരിയന്റുകളിലായിരിക്കും അവതരിപ്പിക്കുക എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.