Itel അവതരിപ്പിച്ച P55 5G ഫോണിന് പതിനായിരം രൂപയിൽ താഴെയാണ് വില വരുന്നത്
രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ അവതരിപ്പിക്കപ്പെട്ട 5G ഫോൺ ആണ് Itel P55 5G
മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്.
Itel അവതരിപ്പിച്ച P55 5G ഫോണിന് പതിനായിരം രൂപയിൽ താഴെയാണ് വില വരുന്നത്. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ആദ്യ 5G സ്മാർട്ട്ഫോൺ ആണ് P55 5G. ഓഫറുകൾ സഹിതം 15,000 രൂപ വിലയിൽ ലഭ്യമാകുന്ന പല സ്മാർട്ട്ഫോണുകളിലും ഉള്ളതിനെക്കാൾ മികച്ച ഫീച്ചറുകൾ ഈ 5G ഫോണിൽ ലഭ്യമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ അവതരിപ്പിക്കപ്പെട്ട 5G ഫോൺ ആണ് Itel P55 5G. സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. ഓഫറിൽ ഇവിടെ നിന്നും വാങ്ങൂ
6.6-ഇഞ്ച് HD+ (1600 x 700 പിക്സൽ) ഡിസ്പ്ലേയാണ് ഐടെൽ പി55 വാഗ്ദാനം ചെയ്യുന്നത്. 90hz റിഫ്രഷ് റേറ്റും 91 ശതമാനം സ്ക്രീൻ ടു ബോഡി റേഷ്യോയും ഇതിലുണ്ട്. 6nm മീഡിയടെക് ഡിമെൻസിറ്റി 6080 5ജി ചിപ്സെറ്റാണ് ഐടെൽ പി55 ന്റെ കരുത്ത്.
എഐ പിന്തുണയോടുകൂടിയ 50എംപി മെയിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഐടെൽ പി55ൽ ഉള്ളത്. സെൽഫിക്കായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.ആൻഡ്രോയിഡ് 13 ൽ ആണ് ഈ 5ജി ഫോണിന്റെ പ്രവർത്തനം.
18W ടൈപ്പ് സി ഫാസ്റ്റ് ചാർജർ പിന്തുണയും 5000എംഎഎച്ച് ബാറ്ററിയും പി55ൽ ഐടെൽ നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ട് ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.
കൂടുതൽ വായിക്കൂ: Laptop offers in Amazon: വില കൂടിയ ലാപ്ടോപ്പുകൾ 50,000 രൂപയ്ക്ക് താഴെ, Kickstarter ഡീലിൽ!
ബ്ലൂ, ഗ്രീൻ കളർ ഓപ്‌ഷനുകളിൽ ഐടെൽ പി55 5G ആമസോണിൽ ലഭ്യമാണ്. രണ്ട് വർഷത്തെ വാറന്റി, ഫ്രീ സ്ക്രീൻ റീപ്ലേസ് മെന്റ് എന്നിവ ഐടെൽ ഈ 5G ഫോണിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഐടെൽ പി55 5G യുടെ രണ്ട് വേരിയന്റുകൾ ലഭ്യമാണ്. എന്നാൽ 4GB+64GB വേരിയന്റ് ഓഫ്ലൈനിലാണ് ലഭ്യമാകുക. 9,699 രൂപയാണ് ഇതിന്റെ വില. 12GBറാം (6GB+6GB വെർച്വൽ റാം)+128GB സ്റ്റോറേജുള്ള ഉയർന്ന വേരിയന്റ് ആമസോണിലൂടെ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. 9999 രൂപയാണ് ഈ ഉയർന്ന വേരിയന്റിന്റെ വില.
വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച ആമസോൺ ചില ഓഫറുകളും ഈ 5G സ്മാർട്ട്ഫോണിന് നൽകുന്നുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന നോൺ ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം (പരമാവധി 1250 രൂപ) ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ആമസോൺ നൽകുന്നുണ്ട്.