രണ്ട് പുതിയ സ്മാർട്ട്ഫോണുകളാണ് iTel ഇന്ത്യയിൽ അവതരിപ്പിച്ചത്
iTel P40+, iTel A60s എന്നിവയാണ് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ
iTel P40+, iTel A60s രണ്ട് സ്മാർട്ട്ഫോണുകളുടെയും സവിശേഷതകൾ ഒന്ന് നോക്കാം
രണ്ട് പുതിയ സ്മാർട്ട്ഫോണുകകളാണ് iTel ഇന്ത്യയിൽ അവതരിപ്പിച്ചത്. iTel P40+, iTel A60s എന്നിവയാണ് രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ. ഐറ്റെൽ എന്ന കമ്പനി 6000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ പോലും ഇപ്പോൾ സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നു.
Itel A60
Itel A60 എന്ന സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളോടെയാണ് വരുന്നത്. 2GB റാമും 32GB സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 5,999 രൂപയാണ് വില. ഐറ്റെൽ എ60 സ്മാർട്ട്ഫോൺ ഡോൺ ബ്ലൂ, വെർട്ട് മെന്തെ, സഫയർ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.Itel A60 സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് HD+ IPS LCD സ്‌ക്രീനാണുള്ളത്. 120Hz ടച്ച് സാമ്പിൾ റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. ആൻഡ്രോയിഡ് 12 ഗോ എഡിഷനിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 1.4GHz ക്വാഡ് കോർ SC9832E എസ്ഒസിയാണ് ഫോണിന് കരുത്ത് നൽകുന്നത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ഐറ്റെൽ എ60 എൻട്രി ലെവൽ സ്മാർട്ട്ഫോൺ വരുന്നത്. 750 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ ടൈമും 30 മണിക്കൂർ വരെ ടോക്ക്‌ടൈമും നൽകുന്ന 5,000mAh ബാറ്ററിയും ഫോണിലുണ്ട്.
iTel P40+
Unsioc T606 പ്രോസസറാണ് iTel P40+ന് കരുത്തേകുന്നത്. 128GB ഇന്റേണൽ സ്റ്റോറേജ് ഉണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 ഒഎസിലാണ് iTel P40+- പ്രവർത്തിക്കുന്നത്. iTel P40+ ന് 8,099 രൂപ വിലയുണ്ട്. ഫോറസ്റ്റ് ബ്ലാക്ക്, ഐസ് സിയാൻ നിറങ്ങളിൽ ലഭ്യമാണ്.