itel A50 launched: ലുക്കിൽ iPhone, വർക്കിൽ എങ്ങനെ! 5599 രൂപയ്ക്ക് New itel ഫോണുകൾ എത്തി

itel A50 launched: ലുക്കിൽ iPhone, വർക്കിൽ എങ്ങനെ! 5599 രൂപയ്ക്ക് New itel ഫോണുകൾ  എത്തി
HIGHLIGHTS

5,599 രൂപയ്ക്ക് വാങ്ങിക്കാവുന്ന സ്മാർട്ഫോണാണ് itel അവതരിപ്പിച്ചത്

സാധാരണക്കാർക്ക് ഒരു കീപാഡ് ഫോണിന്റെ നിരക്കിൽ വാങ്ങാവുന്ന ഫോണാണിത്

Itel A50, Itel A50C എന്നിവയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്

ഐഫോണിലെ പോലെ ഡിസൈൻ ഫീച്ചറുകളുമായി Itel A50 സീരീസ് പുറത്തിറങ്ങി. Itel A50, Itel A50C എന്നിവയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. യൂണിസോക്ക് T603 SoC പ്രോസസറുള്ള സ്മാർട്ഫോൺ പല കളറുകളിലാണ് പുറത്തിറക്കിയത്. 5,599 രൂപയ്ക്ക് വാങ്ങിക്കാവുന്ന സ്മാർട്ഫോണാണ് ഐടെൽ അവതരിപ്പിച്ചത്.

Itel A50 സീരീസ്

ഐറ്റൽ A50, ഐറ്റൽ A50C സീരീസുകളുടെ വിലയും ഫീച്ചറുകളും അറിയാം. സാധാരണക്കാർക്ക് ഒരു കീപാഡ് ഫോണിന്റെ നിരക്കിൽ വാങ്ങാവുന്ന ഫോണാണിത്. ഫോണിന് പവർഫുൾ ബാറ്ററിയും ഏറ്റവും പുതിയ സോഫ്റ്റ് വെയറുമുണ്ട്.

itel launched itel a50 and a50c

ക്യാമറയും ഡിസ്പ്ലേയുമെല്ലാം വിലയ്ക്ക് അനുസരിച്ചുള്ള പ്രകടനം തരുന്നു. ഐഫോണിലെ പോലെ ഡൈനാമിക് ബാർ നിങ്ങൾക്ക് ഈ ഫോണിൽ ലഭിക്കും. നോട്ടിഫിക്കേഷനും മറ്റ് മെസേജുകളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ ഇത് സഹായിക്കും.

Itel A50 സ്പെസിഫിക്കേഷൻ

6.6 ഇഞ്ച് വലിപ്പമുള്ള ഫോണിൽ HD+ ഡിസ്പ്ലേയാണുള്ളത്. 60Hz റിഫ്രഷ് റേറ്റാണ് ഈ സ്മാർട്ഫോണിലുള്ളത്. ആൻഡ്രോയിഡ് 14 Go edition ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം. 5000mAh ബാറ്ററിയെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഐടെൽ A50 ഫോൺ ടൈപ്പ് സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

ഇതിൽ 8 MP AI ഡ്യുവൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. 5MP സെൽഫി ക്യാമറയാണ് ഐടെൽ എ50 ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 4G VoLTE, Wi-Fi 2.4G/5G ഫീച്ചറുകൾ ഇതിലുണ്ട്. ബ്ലൂടൂത്ത് 5.2, GPS കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കുന്നു. മാലി G57 MP1 GPU-മായി പ്രോസസർ ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൽ യൂണിസോക് T603 പ്രോസസറാണുള്ളത്.

itel launched itel a50 and a50c

ഐറ്റൽ A50C സ്പെസിഫിക്കേഷൻ

6.6 ഇഞ്ച് HD+ ഡിസ്പ്ലേ തന്നെയാണ് ഐറ്റൽ A50C-യിലുമുള്ളത്. സ്ക്രീനിന് 60Hz റിഫ്രഷ് റേറ്റ് ലഭിക്കുന്നു. ഇതിലും ആൻഡ്രോയിഡ് 14 Go എഡിഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 8 MP AI ഡ്യുവൽ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്. 5MP സെൽഫി ക്യാമറയും ഐടെൽ A50സിയിലുണ്ട്. 4000mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Read More: Made In India: സുന്ദർ പിച്ചൈ മാത്രമല്ല, ഇനി Google Pixel 8 ഫോണുകളും ഇന്ത്യക്കാരനാകും

ഐറ്റൽ A50-യിലുള്ള അതേ കണക്റ്റിവിറ്റി ഫീച്ചറുകൾ ഈ പതിപ്പിലും വരുന്നു. യൂണിസോക് T603 പ്രോസസറാണ് സ്മാർട്ഫോണിൽ നൽകിയിരിക്കുന്നത്.

വിലയും വേരിയന്റുകളും

ഐടെൽ A50: 3GB+ 64GB 6,099 രൂപ. 4GB+ 64GB സ്റ്റോറേജിന് 6,499 രൂപ.
ഐടെൽ A50C: 2GB+ 64GB സ്റ്റോറേജിന് 5,699 രൂപ. രണ്ട് ഫോണുകളും ആമസോണിൽ ലഭ്യമാണ്. പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഐടെൽ A50.

സിയാൻ ബ്ലൂ, മിസ്റ്റ് ബ്ലാക്ക് എന്നീ നിറങ്ങിൽ ഐടെൽ A50 വരുന്നു. ലൈം ഗ്രീൻ, ഷിമ്മർ ഗോൾഡ് ഷേഡുകളുമുണ്ട്. ഐടെൽ A50C മൂന്ന് നിറങ്ങളിലാണ് പുറത്തിറങ്ങിയത്. ഡോൺ ബ്ലൂ, മിസ്റ്റി അക്വ, സഫയർ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo