12 ദിവസം ബാറ്ററി ലൈഫിൽ പുതുപുത്തൻ ഫീച്ചർ ഫോൺ പുറത്തിറക്കി Itel. 2.8 ഇഞ്ച് ഡിസ്‌പ്ലേയുള്ള Itel it5330 ഫോണാണ് വന്നിരിക്കുന്നത്. 1,499 രൂപ വിലയാണ് ഈ പുതിയ ഐടെൽ ഫോണിന്. ഈ ഫീച്ചർ ഫോണിന്റെ പ്രത്യേകതകളും വിൽപ്പനയും അറിയാം.
ഗ്ലാസ് ബോഡി ഫിനിഷുള്ള ഐടെൽ it5330യാണ് വിപണിയിലെത്തിയത്. 2.8 ഇഞ്ച് ഡിസ്‌പ്ലേയും ആൽഫാന്യൂമറിക് കീപാഡുമായാണ് ഇതിലുള്ളത്. ഇതിൽ സിംഗിൾ ലെൻസ് പിൻ ക്യാമറയും വയർലെസ് എഫ്‌എമ്മുമുണ്ട്.
ഡ്യുവൽ സിമ്മിൽ പ്രവർത്തിക്കുന്ന ഫോണാണിത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ഫോൺ പ്രവർത്തിക്കും. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പഞ്ചാബി, ബംഗാളി ഭാഷകളെയും ഇത് പിന്തുണയ്ക്കുന്നു. ഇങ്ങനെ ഇന്ത്യയിലെ 9 ഭാഷകളെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. അതിനാൽ സാധാരണക്കാർക്കും പ്രായം ചെന്നവർക്കും ഇത് ഒരു മികച്ച ഫോൺ തന്നെ. പോരാഞ്ഞിട്ട് 1000 കോണ്ടാക്റ്റുകൾക്ക് ഫോൺബുക്ക് കപ്പാസിറ്റിയും ഇതിലുണ്ട്.
2.8 ഇഞ്ച് QVGA ഡിസ്‌പ്ലേയാണ് Itel it5330-ലുള്ളത്. ഇതിൽ ഗ്ലാസ് ഫിനിഷുള്ള 11.1 എംഎം അൾട്രാ സ്ലിം ബോഡിയുമുണ്ട്. 1,900 mAh ആണ് ബാറ്ററി. ഇതിന് 31 മണിക്കൂർ ടോക്ക് ടൈം കപ്പാസിറ്റി വരുന്നു. 12 ദിവസമാണ് ബാറ്ററി ബാക്കപ്പ്.
മനോഹരമായ ഡിസൈനും ആകർഷകമായ ഫീച്ചറുകളുമാണ് ഫോണിലുള്ളത്. കഴിഞ്ഞ 3 വർഷമായി ഫീച്ചർ ഫോണുകളിലെ രാജാക്കന്മാരാണ് itel. ഐടെൽ it5330 ഒരു ഗെയിം ചേഞ്ചർ ഫോണായിരിക്കുമെന്ന് കമ്പനി പറയുന്നു.
11.1 mm കനമാണ് ഫോണിനുള്ളത്. ടോർച്ച്, ബാക്ക് ഫ്ലാഷ്, കിംഗ് വോയിസ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 3.5 mm ഇയർഫോൺ ജാക്കും ഐടെലിലുണ്ട്.
നിലവിൽ ഏഷ്യൻ രാജ്യങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്തത്. ഐടെലിന്റെ ഈ പുതിയ ഫോണിന് 1,499 രൂപയാണ് വില. നീല, ഇളം പച്ച, ഇളം നീല, കറുപ്പ് നിറങ്ങളിൽ വാങ്ങാം.
ഫീച്ചർ ഫോണുകൾക്ക് പുറമെ ഐടെൽ സ്മാർട്ഫോണുകളും നിർമിക്കുന്നുണ്ട്.
ALSO READ: Apple Ban Update: കടക്ക് പുറത്ത്! ആപ്പിളിന് വിലക്ക്…
ഈയിടെ കമ്പനി ഒരു ബജറ്റ് ഫോൺ പുറത്തിറക്കി. 6,499 രൂപയായിരുന്നു ഈ സ്മാർട്ട്ഫോണിന്റെ വില. കഴിഞ്ഞ ഒക്ടോബറിൽ എത്തിയ ഐടെലിന്റെ പുതിയ വേരിയന്റാണിത്. ഐടെൽ എ05എസിന്റെ പുതിയ റാമിലുള്ള ഫോണാണ് കഴിഞ്ഞ ആഴ്ച എത്തിയത്.