Itel 5G Smartphone: 10000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയുടെ ആദ്യ 5ജി ഫോണുമായി ഐടെൽ

Itel 5G Smartphone: 10000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയുടെ ആദ്യ 5ജി ഫോണുമായി ഐടെൽ
HIGHLIGHTS

സെപ്റ്റംബർ അ‌വസാനം ഐടെൽ 5G ഫോണിന്റെ ലോഞ്ച് ഉണ്ടാകും

ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല

P55 5G ഫോൺ പതിനായിരം രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്

പതിനായിരം രൂപയിൽ താഴെ വിലയിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐടെൽ ഒരു 5G സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 5G  ഫോണുകൾ മിക്കവാറും പതിനായിരം രൂപയ്ക്ക മുകളിലാണ് ആരംഭിക്കുന്നത്. 15000 മുതൽ 30000 വരെയുള്ള വിഭാഗത്തിലാണ്  5ജി ഫോണുകൾ അ‌വതരിപ്പിക്കപ്പെടുന്നത്. ഐടെൽ പുതിയതായി അ‌വതരിപ്പിക്കുന്ന P55 5G ഫോൺ പതിനായിരം രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. ഇന്ത്യയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ ആദ്യ 5ജി ഫോൺ ആയിരിക്കും ഇതെന്നാണ് കമ്പനിയുടെ അ‌വകാശവാദം. എൻട്രി ലെവൽ സ്മാർട്ട്ഫോണുകളിൽ നിന്ന് 5ജി ഫോണുകളുടെ നിർ​മാണത്തിലേക്കുള്ള പാതയിലാണ് ഐടെൽ. ഈ ഫോണിന്റെ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ ഫോണന്റെ ഏറ്റവും വലിയ പ്രത്യേകത 5ജി ആണെന്ന് മാത്രം വ്യക്തമായിട്ടുണ്ട്. എൻട്രിലെവൽ സ്മാർട്ട്ഫോണുകളിൽനിന്ന് കുറഞ്ഞ നിരക്കിലുള്ള 5ജി ഫോൺ അ‌വതരിപ്പിക്കുന്നതിലേക്കുള്ള ഐടെലിന്റെ ഈ ചുവടുമാറ്റം ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയെ ബജറ്റ് സൗഹൃദമാക്കാനുള്ള നീക്കങ്ങൾക്ക് കരുത്തുപകരും. 

 

 

സെപ്റ്റംബർ അ‌വസാനം ഐടെൽ 5G ഫോണിന്റെ ലോഞ്ച് ഉണ്ടാകും 

സെപ്റ്റംബർ അ‌വസാനം ഐടെൽ 5G ഫോണിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഡ്യുവൽ പിൻ ക്യാമറകൾ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്ന് ഇതിനകം പുറത്തിറങ്ങിയ ടീസർ വെളിപ്പെടുത്തുന്നു. വലതുവശത്ത് പവർ ബട്ടണും വോളിയം കീകളും സ്ഥാപിച്ചിട്ടുണ്ട്. ലോഞ്ച് ​വൈകാതെ ഉണ്ടാകുമെന്നതിനാൽ വരുംദിവസങ്ങളിൽ ഐടെൽ പി55 5ജിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനാണ് സാധ്യത.

8000 രൂപ വിലയിൽ എൻട്രിലെവൽ സ്മാർട്ട്ഫോണുകൾ മാത്രമല്ല, 12,999 രൂപ വിലയുള്ള ബജറ്റ് ടാബ്‌ലെറ്റും കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അ‌ടുത്തിടെയും ഐടെൽ രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കുകയുണ്ടായി. ഐടെൽ A60s, ഐടെൽ P40+ എന്നിവയായിരുന്നു അ‌ടുത്തിടെ ഐടെൽ പുറത്തിറക്കിയ ബജറ്റ് സ്മാർട്ട്ഫോണുകൾ. ഇന്ത്യയിൽ ഇവയുടെ വില ആരംഭിക്കുന്നത് യഥാക്രമം 6,499 രൂപ, 8,099 രൂപ എന്നീ നിരക്കുകളിലാണ്. 

 

Nisana Nazeer
Digit.in
Logo
Digit.in
Logo