itel തങ്ങളുടെ ആദ്യത്തെ Flip Keypad Phone പുറത്തിറക്കി. 2499 രൂപയ്ക്കാണ് itel Flip One ലോഞ്ച് ചെയ്തിരിക്കുന്നത്. ഇങ്ങനൊരു ഫ്ലിപ് കീപാഡ് ഫോണിനെ കുറിച്ച് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപനം നടത്തിയിരുന്നു.
പ്രീമിയം ലെതർ ബാക്കും ഗ്ലാസ് കീപാഡുമാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഭാരം കുറഞ്ഞതിനാൽ പോർട്ടബിലിറ്റിയ്ക്ക് ഇണങ്ങിയ ഫോൺ. സ്മാർട്ഫോണിൽ താൽപ്പര്യമില്ലാത്തവർക്ക്, ഫ്ലിപ് ചെയ്യാവുന്ന സാധാരണ ഫോൺ.
മെലിഞ്ഞ ഡിസൈൻ കൂടി ആയതിനാൽ ഇത് കീപാഡ് ഫോൺ വിപണിയിൽ ശ്രദ്ധ നേടുമെന്ന് കരുതാം. മാത്രമല്ല ശരിക്കും ഇത് കണ്ടാൽ ഒരു സ്മാർട്ഫോൺ ലുക്കിൽ തന്നെയാണുള്ളത്.
ഡിസൈനിലും പവറിലുമെല്ലാം വേറിട്ടൊരു കീപാഡ് ഫോണാണിത്. ഒരു സ്റ്റൈലൻ കീപാഡ് ഫോൺ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഐടെൽ ഫ്ലിപ് ഫോൺ ഓപ്ഷനാണ്. ഫാസ്റ്റ് ചാർജിങ്ങും 7 ദിവസം വരെ ബാറ്ററി ലൈഫും ഇത് തരുന്നു.
2.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐടെൽ ഫ്ലിപ് വണ്ണിനുള്ളത്. ഇത് 1200mAh ബാറ്ററിയുള്ള സ്മാർട്ഫോണാണ്. ഈ ഫോൾഡ് ഫോൺ സി ടൈപ്പ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. നേരത്തെ പറഞ്ഞ പോലെ ഇതിന് 7 ദിവസം വരെ ബാറ്ററി നിലനിർത്താനുള്ള കപ്പാസിറ്റിയുണ്ട്.
13 ഇന്ത്യൻ ഭാഷകൾ ഈ കീപാഡ് ഫോൺ സപ്പോർട്ട് ചെയ്യുന്നു. അതുപോലെ ഇത് ഡ്യുവൽ സിം പിന്തുണയ്ക്കുന്നുണ്ട്. കിംഗ് വോയ്‌സ് എന്ന ഫീച്ചർ ഐറ്റൽ ഫ്ലിപ് വണ്ണിലുണ്ട്. ഇത് വോയിസ് അസിസ്റ്റന്റ് ഫീച്ചർ ഉറപ്പാക്കുന്നു. അതുപോലെ ബ്ലൂടൂത്ത് കോളിംഗിനെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.
കീപാഡ് ഫോണിൽ നിങ്ങൾക്ക് എഫ്എം റേഡിയോ സപ്പോർട്ട് ലഭിക്കും. അതുപോലെ ഒരു വിജിഎ ക്യാമറ ഫീച്ചറും ഇതിലുണ്ട്. ഓറഞ്ച്, ബ്ലാക്ക്, ലൈറ്റ് ബ്ലൂ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്. ഐറ്റൽ Flip One റീട്ടെയിൽ ഷോപ്പുകളിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
Also Read: ആഹാ! New ഐഫോണിന് ഒരു BMW ലുക്ക്, iPhone 16 BMW ലെതർ ഒഫിഷ്യൽ കേസുകൾ വിൽപ്പനയ്ക്കെത്തി
2,499 രൂപയ്ക്കാണ് ഐടെൽ ഫ്ലിപ് വൺ ലോഞ്ച് ചെയ്തത്. കീപാഡ് ഫ്ലിപ് ഫോണിന്റെ സെയിൽ ഒക്ടോബർ 8 മുതൽ ആരംഭിച്ചു. നിങ്ങൾക്ക് ഇന്ത്യയിലെ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ഇത് പർച്ചേസ് ചെയ്യാം.
നോക്കിയ 106, HMD 105 പോലുള്ള ഫോണുകളുടെ എതിരാളിയാണിവൻ. അംബാനിയുടെ JioPhone Prisma 4G-യ്ക്കും പകരം വാങ്ങാവുന്ന ഓപ്ഷനാണിത്.