പുതിയ ബജറ്റ് ഫോൺ Itel ColorPro 5G ഇന്ത്യയിലെത്തി. കളർപ്രോ സ്മാർട്ഫോണിലൂടെ ഐടെൽ സ്മാർട്ട്ഫോൺ സീരീസ് വിപുലീകരിച്ചു. 10,000 രൂപയിൽ താഴെ വില വരുന്ന 5G ഫോണാണ് പുറത്തിറക്കിയിട്ടുള്ളത്.
ഐടെൽ വിവിഡ് കളർ ടെക്നോളജി ഫോണിൽ ഉപയോഗിക്കുന്നു. ബാക്ക് പാനലിന്റെ നിറം മാറ്റാനുള്ള ടെക്നോളജിയാണിത്. ഇതിനെ IVCO എന്നാണ് ഐടെൽ വിശേഷിപ്പിക്കുന്നത്. 5,000mAh ബാറ്ററിയുള്ള സ്മാർട്ഫോണാണിത്.
6.6 ഇഞ്ച് HD+ ക്യാമറയാണ് ഐടെൽ സ്മാർട്ഫോണിലുള്ളത്. 90 Hz റീഫ്രെഷ് റേറ്റാണ് ഫോണിന്റെ സ്ക്രീനിനുള്ളത്. ആൻഡ്രോയിഡ് 13 ആണ് സോഫ്റ്റ് വെയർ. ഫോണിൽ സൈഡ്- മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഐടെൽ സ്മാർട്ഫോണിലുള്ളത്. ഇതിൽ നിങ്ങൾക്ക് FM റേഡിയോ, ഫേസ് അൺലോക്ക് ഫീച്ചറുകളും ലഭിക്കുന്നതാണ്.
ഇതിന് 2.4GHz പ്രൈമറി ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കുന്ന പ്രോസസറാണുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6080 ഒക്ടാ കോർ പ്രൊസസർ ഫോണിൽ നൽകിയിരിക്കുന്നു. ബേസിക് മൾട്ടി ടാസ്കിങ്ങിന് ഈ സ്മാർട്ഫോൺ മതിയാകും. എന്നാൽ വലിയ ഗെയിമുകൾക്കും മറ്റും അത്ര നല്ല പെർഫോമൻസായിരിക്കില്ല.
ഐടെൽ ColorPro 5G-യിൽ ഡ്യുവൽ പിൻ ക്യാമറയാണുള്ളത്. 50 മെഗാപിക്സലാണ് മെയിൻ ക്യാമറ. ഇതിന് AI ഫീച്ചറുമുണ്ട്. 8 മെഗാപിക്സലാണ് ഫോണിന്റെ സെക്കൻഡറി ക്യാമറ.
ശക്തമായ 5G കണക്റ്റിവിറ്റി ഉറപ്പാക്കാൻ 10 5G ബാൻഡുകളുള്ളത്. NRCA (5G++) സാങ്കേതികവിദ്യയാണ് ഐടെൽ ഹാൻഡ്‌സെറ്റിൽ നൽകിയിട്ടുള്ളത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
ഐടെൽ കളർപ്രോ 5G-യ്ക്ക് ഒറ്റ വേരിയന്റ് മാത്രമാണുള്ളത്. 6GB+128GB സ്റ്റോറേജുള്ള ഫോണാണ് ഐടെൽ കളർപ്രോയ്ക്കുള്ളത്. 9,999 രൂപയാണ് ഈ ഫോണിനുള്ളത്. ലാവെൻഡർ ഫാന്റസി, റിവർ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളുണ്ട്.
3,000 രൂപ വിലയുള്ള കോംപ്ലിമെന്ററി ഡഫിൾ ട്രോളി ബാഗ് ലഭിക്കുന്നതാണ്. 2,000 രൂപയുടെ ഒറ്റത്തവണ സ്‌ക്രീൻ റീപ്ലേസ്‌മെന്റും കമ്പനി ഓഫർ ചെയ്യുന്നു. ഒരു വർഷത്തെ വാറണ്ടിയോടെയാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ആമസോൺ വഴിയായിരിക്കും ഫോണിന്റെ വിൽപ്പന.