ലോ ബജറ്റിലേക്ക് ഐക്യൂ അവതരിപ്പിക്കുന്ന പുതിയ ഫോണാണ് iQoo Z9x. പുതിയ Z-സീരീസ് സ്മാർട്ട്‌ഫോൺ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി എന്നാണ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
13,000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ഫോണാണ് iQoo Z9x 5G. ഇതിനകം ചൈനീസ് സ്മാർട്ഫോൺ കമ്പനി മലേഷ്യയിലും ചൈനയിലും ഫോൺ പുറത്തിറക്കി. Z സീരീസിലെ ഈ പുതിയ സ്മാർട്ഫോണിനായി ഇന്ത്യക്കാരും കാത്തിരിക്കുന്നു. മെയ് 16-ന് ഐക്യൂ Z9x ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബജറ്റ്-ഫ്രെണ്ട്ലി കസ്റ്റമേഴ്സിന് വേണ്ടിയുള്ള പുതിയ ഐക്യു ഫോണിന്റെ ഫീച്ചറുകൾ നോക്കാം.
6.72 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഐക്യൂ Z9x വരുന്നത്. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 1080×2408 പിക്സൽ റെസല്യൂഷനുണ്ട്. 120Hz വരെ ഫോണിന് റീഫ്രേഷ് റേറ്റുണ്ടാകും. 1000 nits വരെ പീക്ക് ബ്രൈറ്റ്‌നെസ്സുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഐക്യൂ Z9x-ൽ ഉപയോഗിച്ചിരിക്കുന്നത്.
ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 8 ജിബി വരെ റാമുമായി ജോടിയാക്കിയിരിക്കുന്നു. ഏറ്റവും പുതിയ സോഫ്റ്റ് വെയറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത്, ഐക്യൂവിൽ ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണുള്ളത്.
50MP മെയിൻ ക്യാമറയും 2MP ഡെപ്ത് സെൻസറും ഇതിലുണ്ടാകും. ഈ പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറുള്ള സെൻസറാണുള്ളത്. LED ഫ്ലാഷ്, 4K വീഡിയോ റെക്കോഡിങ് ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. f/2.05 അപ്പേർച്ചറുള്ള 8MP ക്യാമറയാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ.
മറ്റ് ഫീച്ചറുകളിൽ 3.5mm ഓഡിയോ ജാക്ക് നൽകിയിട്ടുണ്ട്. FuntouchOS 14 ആണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ഹൈബ്രിഡ് ഡ്യുവൽ സിം ഇടാനുള്ള സൌകര്യവും ഫോണിലുണ്ടാകും.
READ MORE: Flip, പ്രീമിയം ഫോണുകൾക്ക് വില വെട്ടിക്കുറച്ച് Amazon Summer Sale
IP64 റേറ്റിങ്ങുള്ളതിനാൽ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. ഇതിൽ 6000mAh ബാറ്ററിയും നൽകിയിരിക്കുന്നു.
ഫോണിന്റെ സ്പെസിഫിക്കേഷനുകളെ കുറിച്ചുള്ള സൂചനകളാണ് മേൽപ്പറഞ്ഞത്. മറ്റ് രാജ്യങ്ങളിലിറങ്ങിയ ഐക്യൂ Z9x ഫീച്ചറിനെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഫോണിന്റെ വിലയെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നുണ്ട്. vivo T3x എന്ന ബജറ്റ് ഫോണിന്റെ ഏകദേശ വിലയായിരിക്കും ഐക്യൂവിനും ഉണ്ടാകുക. ഏകദേശം 13,499 രൂപ റേഞ്ചിലായിരിക്കും ഐക്യൂ ഈ ഫോൺ പുറത്തിറക്കുക.