iQOO Wow Offer: ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും! Snapdragon പ്രോസസർ ഫോൺ 10000 രൂപയ്ക്ക് താഴെ!
iQOO Z9x 5G ഡിസ്കൗണ്ട് വിലയിൽ ഇപ്പോൾ വാങ്ങുന്നത് എന്തുകൊണ്ടും ലാഭമാണ്
20000 രൂപ ബജറ്റ് വച്ചിരിക്കുന്നവർക്കും 10000 രൂപയ്ക്ക് അകത്ത് ഫോൺ സ്വന്തമാക്കാം
ഇപ്പോൾ നിങ്ങൾക്ക് 9749 രൂപയ്ക്ക് iQOO Z9x 5G വാങ്ങാം
ഗംഭീര ബജറ്റ് ഫോണായ iQOO Z9x 5G ഓഫറിൽ വാങ്ങാം. 2025 വരുന്നതിന് മുന്നേ പുത്തൻ ഫോൺ ഏറ്റവും വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരമാണിത്. Qualcomm Snapdragon പ്രോസസറുള്ള iQOO 5G ആമസോണിൽ വമ്പിച്ച കിഴിവിൽ വിൽക്കുന്നു. ഇപ്പോൾ ഫോൺ 10,000 രൂപയ്ക്കും താഴെ വാങ്ങാമെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടും.
iQOO 5G: ഓഫർ
iQOO Z9x 5G ഡിസ്കൗണ്ട് വിലയിൽ ഇപ്പോൾ വാങ്ങുന്നത് എന്തുകൊണ്ടും ലാഭമാണ്. 20000 രൂപ ബജറ്റ് വച്ചിരിക്കുന്നവർക്കും 10000 രൂപയ്ക്ക് അകത്ത് ഫോൺ സ്വന്തമാക്കാം.
50 MP പ്രൈമറി ക്യാമറയും 44വാട്ട് ഫാസ്റ്റ് ചാർജിങ്ങുമുള്ള ബജറ്റ് ഫോണാണിത്. ഐഖൂ Z9x ഫോണിന്റെ ഓഫറിനെ കുറിച്ച് വിശദീകരിക്കുന്നു.
17,999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ എത്തിച്ചത്. ഇപ്പോൾ നിങ്ങൾക്ക് 9749 രൂപയ്ക്ക് iQOO Z9x 5G വാങ്ങാം. എങ്ങനെയെന്നാൽ 4GB RAM, 128GB സ്റ്റോറേജുള്ള ഫോണിന് ആമസോണിൽ 31 ശതമാനം കിഴിവാണുള്ളത്. ഇങ്ങനെ ഫോണിന്റെ വില 12,499 രൂപയായി കുറയുന്നു. ആമസോണിൽ ഐഖൂ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഈ വിലയിലാണ്.
Also Read: ഇന്നത്തെ Offer! 5000mAh ബാറ്ററി, Triple ക്യാമറ Samsung Galaxy 6000 രൂപ വിലക്കുറവിൽ
ഇവിടം കൊണ്ട് ഓഫർ തീരുന്നില്ല. നിങ്ങൾക്ക് 750 രൂപയുടെ കൂപ്പൺ ലഭിക്കും. ഇത് കൂടി അപ്ലൈ ചെയ്ത് വേണം ഫോൺ വാങ്ങാൻ. ഇങ്ങനെ 5G Phone 11,749 രൂപയിലെത്തുന്നു. ഇനിയുമുണ്ട് ഓഫറുകൾ. HDFC ബാങ്ക്, ICICI ബാങ്ക് കാർഡുകൾ വഴി 2000 രൂപ വരെ നിങ്ങൾക്ക് ലാഭിക്കാം. പേയ്മെന്റ് നടത്തുമ്പോൾ ഈ ഓഫർ കൂടി നോക്കിയാൽ, 9749 രൂപയ്ക്ക് ഐക്യൂ ഫോൺ സ്വന്തമാക്കാം.
ആമസോൺ 62.79 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻ അനുവദിച്ചിരിക്കുന്നു. 11,850 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നിങ്ങൾക്ക് സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങാം.
ഐഖൂ Z9x 5G: സ്പെസിഫിക്കേഷൻ
6.72 ഇഞ്ച് വലിയ ഡിസ്‌പ്ലേയുള്ള ഐക്യൂ ഫോണാണിത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിന്റെ ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസറാണ് ഫോണിലുള്ളത്.
ഐക്യൂ Z9x 5G ഫോണിൽ ആൻഡ്രോയിഡ് 14 ഒഎസ് ആണ് നൽകിയിരിക്കുന്നത്. ക്യാമറയിലേക്ക് വന്നാൽ പിൻവശത്ത് ഡ്യുവൽ ക്യാമറ സിസ്റ്റമാണ്. ഇതിൽ പ്രൈമറി ക്യാമറ 50MPയും, മുൻവശത്തുള്ള സെൽഫി ക്യാമറ 8MPയുമാണ്. ഫോണിലുള്ളത് 6000mAh ബാറ്ററിയാണ്. ഇത് 44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile