iQoo Z9x 5G Launched: സാധാരണക്കാർക്ക് വാങ്ങാൻ iQoo 5G, 6000mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ്| TECH TIPS

iQoo Z9x 5G Launched: സാധാരണക്കാർക്ക് വാങ്ങാൻ iQoo 5G, 6000mAh ബാറ്ററി, 44W ഫാസ്റ്റ് ചാർജിങ്| TECH TIPS
HIGHLIGHTS

Z സീരീസിലെത്തുന്ന പുതിയ ഫോൺ iQoo Z9x 5G ഇന്ത്യയിലെത്തി

6,000mAh ബാറ്ററിയാണ് ഈ ഐക്യൂ ഫോണിലുള്ളത്

ബജറ്റ് ലിസ്റ്റിൽ 5G ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്

Z സീരീസിലെത്തുന്ന പുതിയ ഫോൺ iQoo Z9x 5G ഇന്ത്യയിലെത്തി. Snapdragon പ്രോസസറുള്ള സ്മാർട്ഫോണാണ് ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത്. 6,000mAh ബാറ്ററിയാണ് ഈ ഐക്യൂ ഫോണിലുള്ളത്. 44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോൺ ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

iQoo Z9x 5G

6.72-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാണ് ഐക്യൂ Z9x ഫോണിലുള്ളത്. ഇതിന് 1,080×2,408 പിക്‌സൽ LCD സ്‌ക്രീനുണ്ട്. iQoo Z9x 5G ഒരു ഒക്ടാ കോർ 4nm സ്‌നാപ്ഡ്രാഗൺ 6 Gen 1 ചിപ്പാണ് നൽകുന്നത്. 8GB വരെ LPDDR4X റാമുമായി ജോടിയാക്കിയിരിക്കുന്നു.

#image_title

ബജറ്റ് ലിസ്റ്റിൽ 5G ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്. ബജറ്റിലുള്ള ഫോണാണെങ്കിലും പെർഫോമൻസിൽ ഒരു വിട്ടുവീഴ്ചയുമില്ല. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്പ് ആണ് ഇതിലുള്ളത്.

f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പിൻ ക്യാമറയാണ് ഫോണിലുള്ളത്. f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസറും ഇതിലുണ്ട്. f/2.0 അപ്പേർച്ചറുള്ള 8MP സെൽഫി ക്യാമറയും ഇതിലുണ്ട്. പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും ഇത് IP64 റേറ്റിങ്ങുള്ള ഫോണാണ്.

ആൻഡ്രോയിഡ് 14-ലാണ് ഐക്യൂ Z9x പ്രവർത്തിക്കുന്നത്. 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജിൽ സെറ്റ് ചെയ്തിരിക്കുന്നു. 44W ഫാസ്റ്റ് ചാർജിങ്ങിനെ ഐക്യൂ Z9x സപ്പോർട്ട് ചെയ്യുന്നു. 6,000mAh ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിട്ടുള്ളത്.

128GB UFS 2.2 സ്റ്റോറേജ് ഈ ഐക്യൂ ഫോണിനുണ്ടാകും. 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് 5.1, GPS ഓപ്ഷനുകളുണ്ടാകും. 3.5mm ഓഡിയോ ജാക്ക്, ബയോമെട്രിക് ഫീച്ചറും ഫോണിലുണ്ട്. ഇതുകൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ട് ഇതിൽ ലഭിക്കുന്നതാണ്.

iQoo Z9x വേരിയന്റുകൾ

4GB+128GB റാം ഐക്യൂ ഫോണിന് 12,999 രൂപയാകും. 6GB+128GB വേരിയന്റിന് 14,499 രൂപയുമാകും. 8GB+128GB ഫോണിന് 15,999 രൂപയും വിലയാകും. ടൊർണാഡോ ഗ്രീൻ, സ്റ്റോം ഗ്രേ നിറങ്ങളിൽ ഫോൺ ലഭിക്കും.

READ MORE: Vivo X Fold 3 Pro: Snapdragon പ്രോസസറുള്ള പ്രീമിയം ഫോൺ ചൈനയും കടന്ന്, ഇനി ഇന്ത്യയിലേക്ക്| TECH NEWS

വിൽപ്പന എപ്പോൾ?

ആമസോൺ വഴിയും ഐക്യൂ ഓൺലൈൻ സ്റ്റോർ വഴിയും ഫോൺ വാങ്ങാം. മെയ് 21-ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡ് ഇടപാടുകൾക്ക് ഓഫറുണ്ട്. 1,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo