iQOO Z9x 5G Sale: 12999 രൂപ മുതൽ വാങ്ങാം, 3 വേരിയന്റുകളിൽ ഏറ്റവും പുതിയ iQOO 5G

iQOO Z9x 5G Sale: 12999 രൂപ മുതൽ വാങ്ങാം, 3 വേരിയന്റുകളിൽ ഏറ്റവും പുതിയ iQOO 5G
HIGHLIGHTS

iQOO Z9x വിൽപ്പന ആരംഭിച്ചു

ഉച്ചയ്ക്ക് 12 മണി മുതൽ ഐക്യൂ ഫോണിന്റെ First Sale കൊടിയേറി

12,999 രൂപ മുതലാണ് ഐക്യൂ ഫോണിന്റെ ബജറ്റ് ആരംഭിക്കുന്നത്

കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയിലെത്തിയ iQOO Z9x വിൽപ്പന ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ ഐക്യൂ ഫോണിന്റെ ആദ്യ സെയിലിന് കൊടിയേറി. 12,999 രൂപ മുതലാണ് ഐക്യൂ ഫോണിന്റെ ബജറ്റ് ആരംഭിക്കുന്നത്.

iQOO Z9x 5G സ്പെസിഫിക്കേഷൻ

6.72 ഇഞ്ച് വലിപ്പവും 120Hz അഡാപ്റ്റീവ് റീഫ്രെഷ് റേറ്റുമുള്ള ഡിസ്പ്ലേയാണ് ഇതിലുള്ളത്. 1,000 nits ഹൈ ബ്രൈറ്റ്‌നെസ് മോഡ് ഇതിനുണ്ട്. FHD + ഡിസ്‌പ്ലേയാണ് ഐക്യൂ Z സീരീസിൽ വരുന്നു. ഫോണിന് ഫാസ്റ്റ് പെർഫോമൻസ് തരുന്നതിന് സ്‌നാപ്ഡ്രാഗൺ 6 Gen 1 പ്രോസസറുണ്ട്.

iQOO Z9x 5G സ്പെസിഫിക്കേഷൻ
iQOO Z9x 5G സ്പെസിഫിക്കേഷൻ

7.99mm കനമാണ് ഈ ഐക്യൂ സ്മാർട്ഫോണിലുള്ളത്. 6,000mAh ബാറ്ററിയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ രണ്ട് ദിവസം തുടർച്ചയായി ഉപയോഗിക്കാൻ തക്കവണ്ണം ഇതിൽ ചാർജുണ്ടാകും. 44W ഫ്ലാഷ് ചാർജ്ജിങ്ങിനെ ഈ ഐക്യൂ 5G ഫോൺ സപ്പോർട്ട് ചെയ്യും. ഇതിന് 37 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജുണ്ടായിരിക്കും.

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുള്ള ഫോണാണ് ഐക്യൂ അവതരിപ്പിച്ചിട്ടുള്ളത്. IP64 റേറ്റിങ്ങുള്ളതിനാൽ പൊടിയും, ജല പ്രതിരോധവുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 14 ആണ് ഫോണിലുള്ളത്. ഇതിന് 5 വർഷത്തെ ആൻഡ്രോയിഡ് അപ്ഗ്രേഡ് ലഭിക്കുന്നു. 5 വർഷം സെക്യരിറ്റി അപ്ഡേറ്റും ഫോൺ ഉറപ്പുനൽകുന്നു.

50MP-യാണ് ഫോണിന്റെ പ്രൈമറി ക്യാമറ. f/1.8 അപ്പേർച്ചറുള്ള സെൻസറാണ് മെയിൻ ക്യാമറയിലുള്ളത്. എഫ്/2.4 അപ്പേർച്ചർ ഉള്ള 2-മെഗാപിക്‌സൽ ക്യാമറയുമുണ്ട്. ഇതിൽ നിങ്ങൾക്ക് എൽഇഡി ഫ്ലാഷ് സപ്പോർട്ടും ലഭിക്കുന്നതാണ്. f/2.05 അപ്പർച്ചർ ഉള്ളതാണ് ഫോണിന്റെ സെൽഫി ക്യാമറ. ഇതിന് 8 മെഗാപിക്സൽ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്.

iQOO Z9x 5G വില എത്ര?

4GB+128GB വേരിയന്റിന് 12,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 14,499 രൂപയാകും. 8 ജിബി + 128 ജിബി സ്റ്റോറേജുള്ള ഫോണിനാകട്ടെ 15,999 രൂപയാണ് വില. രണ്ട് വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭിക്കുന്നു. ടൊർണാഡോ ഗ്രീൻ, സ്റ്റോം ഗ്രേ എന്നീ നിറങ്ങളിൽ ഐക്യൂ Z9x വാങ്ങാം.

Read More: Tecno Camon 30 Series: ഇന്ത്യയിലെ ആദ്യ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി| TECH NEWS

ഐസിഐസിഐ, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്. ഈ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളിലും ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. ഇവയിലൂടെ ഇഎംഐ ഇടപാടിലൂടെ 1,000 രൂപ തൽക്ഷണ കിഴിവ് നേടാം. കൂടാതെ 500 രൂപ കൂപ്പൺ കിഴിവും ലഭിക്കുന്നു. ഡിസ്‌കൗണ്ട് കൂപ്പണുകളും ബാങ്ക് ഓഫറുകളും മെയ് 31 വരെ ലഭിക്കുന്നു. ഓഫറിൽ വാങ്ങാനുള്ള, ആമസോൺ ലിങ്ക്

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo