കാത്തിരിക്കുന്ന iQOO Z9s സീരീസ് ഫോണുകൾ ഇന്ത്യയിലെത്തി. iQOO Z9s ബേസിക് മോഡലും Pro വേർഷനുമാണ് ലോഞ്ച് ചെയ്തത്. രണ്ട് ഫോണുകൾക്കും ഏറെക്കുറെ സമാനമായ ഫീച്ചറുകളാണുള്ളത്.
19,999 രൂപയിലാണ് iQOO Z9s ഫോണുകളുടെ വില ആരംഭിക്കുന്നത്. സ്റ്റോറേജുകൾക്ക് അനുസരിച്ച് വിലയിൽ വ്യത്യാസം വരുന്നു. iQOO Z9s Pro 24,999 രൂപയിൽ ആരംഭിക്കുന്നു.
അടുത്തിടെ പുറത്തിറങ്ങിയ വിവോ വി40 ഫോണിന് എതിരാളിയാണ് ഇവ. എന്നാൽ വിവോ കൂടുതൽ ചെലവേറിയ, 40,000 രൂപ റേഞ്ചിലുള്ള സ്മാർട്ഫോണാണ്. ഐക്യൂ 12-നോട് സാമ്യമുള്ള ഡിസൈനിലാണ് മിഡ് റേഞ്ച് ഫോൺ അവതരിപ്പിച്ചത്.
6.77 ഇഞ്ച് 2392x1080p AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റാണ് ഐക്യൂ പുതിയ ഫോൺ സ്ക്രീനിനുള്ളത്. ഇതിന് 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഡിസ്പ്ലേയ്ക്കുള്ളത്. മാർബിൾ, ഓറഞ്ച് കളറുകളിലാണ് ഐക്യൂ Z9s pro അവതരിപ്പിച്ചത്.
ഇതിൽ ക്വാൽകോമിന്റെ Snapdragon 7 Gen 3 പ്രോസസറാണുള്ളത്. untouch OS 14 ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. ഇത് ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസ് ആണ്.
80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണിൽ 5,500mAh ബാറ്ററിയുമുണ്ട്. ഫോട്ടോഗ്രാഫിക്കായി ഫോണിൽ ഡ്യുവൽ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു. 50 മെഗാപിക്സൽ (സോണി IMX882) ക്യാമറയും ഫോണിലുണ്ട്. ഈ ഐക്യൂ 5ജി ഫോണിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുണ്ട്. ഫോണിന്റെ മുൻ ക്യാമറ 16 മെഗാപിക്സലാണ്.
6.77-ഇഞ്ച് 2392x1080p AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ബേസിക് മോഡലിനും 120Hz റിഫ്രഷ് റേറ്റ് വരുന്നു. 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ഈ സ്മാർട്ഫോണിനുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ബേസിക് വേർഷനിലുള്ളത്. ഐക്യൂ Z9s പ്രോയിൽ നിന്ന് Z9s-ലുള്ള വ്യത്യാസം ഇവിടെയാണ്. എന്നാൽ ബാറ്ററിയിലും ആൻഡ്രോയിഡ് വേർഷനിലും വ്യത്യാസമില്ല. 5,500mAh ബാറ്ററിയ്ക്ക് 44W ചാർഡിങ് സ്പീഡുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ആണ് സോഫ്റ്റ്‌വെയർ.
50MP പ്രൈമറി ക്യാമറയാണ് ഐക്യൂ Z9s ഫോണിലുള്ളത്. ഇതിൽ 2-മെഗാപിക്സൽ ഡെപ്ത് സെൻസറാണ് സെക്കൻഡറി ക്യാമറയായിട്ടുള്ളത്. ഫോണിന്റെ മുൻ ക്യാമറ 16 മെഗാപിക്സലിന്റേതാണ്. ടൈറ്റാനിയം മാറ്റ്, ഓനിക്സ് ഗ്രീൻ നിറങ്ങളിൽ ഫോണുകൾ വാങ്ങാം.
ഐക്യൂ Z9s മൂന്ന് വേരിയന്റുകളിലാണുള്ളത്. 8GB റാമുള്ള ഫോണുകൾക്ക് 128ജിബി, 256ജിബി സ്റ്റോറേജ് കോൺഫിഗറേഷനാണുള്ളത്. 12ജിബി റാമുള്ള മറ്റൊരു ഐക്യൂ Z9s കൂടിയുണ്ട്. ഓഗസ്റ്റ് 29-നാണ് ബേസിക് വേർഷന്റെ വിൽപ്പന നടക്കുന്നത്.
8GB+128GB: 19,999 രൂപ
8GB+256GB: 21,999 രൂപ
12GB+256GB: 23,999 രൂപ
Read More: Realme C63 5G: 5000mAh ബാറ്ററി എൻട്രി ലെവൽ 5G ഫോൺ First സെയിൽ തുടങ്ങി
iQOO Z9s പ്രോ മൂന്ന് വേരിയന്റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
8GB+128GB: 24,999 രൂപ
8GB+256GB: 26,999 രൂപ
12GB+256GB: 28,999 രൂപ
ഐക്യൂ Z9s പ്രോയുടെ വിൽപ്പന ഓഗസ്റ്റ് 23-ന് ആരംഭിക്കുന്നു. ആമസോൺ വഴി ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നു.