iQOO ആരാധകർക്കായി ആ സന്തോഷ വാർത്ത എത്തി. iQOO Z9s,iQOO Z9s Pro ഫോണുകൾ ദിവസങ്ങൾക്കുള്ളിൽ പുറത്തിറങ്ങും. ഐക്യൂ അവതരിപ്പിക്കുന്നത് പുതിയ മിഡ് റേഞ്ച് സ്മാർട്ഫോണാണ്.
ആമസോൺ വഴി ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാകും. ഇന്ത്യയിൽ 25,000 രൂപയിൽ താഴെ ഫോണിന് വിലയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,500mAh ബാറ്ററിയാണ് ഐക്യൂ Z9 സീരീസിൽ അവതരിപ്പിക്കുക. ഫോണിന്റെ ലോഞ്ച് തീയതി എന്നാണെന്നും ഫീച്ചറുകളും വിൽപ്പനയും അറിയാം.
ഐക്യൂ Z9s സീരീസ് ഓഗസ്റ്റ് 21-ന് ലോഞ്ച് ചെയ്യും. ആമസോൺ വഴി ഐക്യൂ Z9s സീരീസ് വിൽപ്പന നടത്തും. ഇപ്പോഴിതാ ലോഞ്ചിന് രണ്ട് ദിവസം മുമ്പാണ് ഫോണിന്റെ ഫീച്ചറുകളും വെളിപ്പെടുത്തിയിരിക്കുന്നത്.
120Hz 3D വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP64 റേറ്റിങ്ങുണ്ട്. 5,500mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.
ഫോട്ടോഗ്രാഫിയ്ക്കായിiQOO Z9s-ൽ ഡ്യുവൽ-ക്യാമറ ഉണ്ടായിരിക്കും. 50 മെഗാപിക്സൽ സോണി IMX882 OIS പ്രൈമറി ക്യാമറയാണ് ഫോണിലുണ്ടാകുക. ഇതിൽ 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഉൾപ്പെടുന്നു. OIS സപ്പോർട്ടും 4K വീഡിയോ റെക്കോഡിങ്ങും ക്യാമറയ്ക്കുണ്ട്. എഐ ഉപയോഗിച്ച് മങ്ങിയ ഫോട്ടോകൾ വരെ ക്ലിയറാക്കാം. അതുപോലെ ഫോട്ടോയിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കൾ നീക്കം ചെയ്യാനും സാധിക്കും.
120Hz 3D വളഞ്ഞ ഡിസ്‌പ്ലേയുള്ള ഫോണായിരിക്കും ഐക്യൂ Z9s പ്രോ. 4,500nits പീക്ക് ബ്രൈറ്റ്നെസ് സ്മാർട്ഫോണിനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റാണ് പ്രോ മോഡലിലുള്ളത്. 5,500mAh ബാറ്ററിയും ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഫോൺ 80W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യും.
Read More: Price Cut: 50MP AI ക്യാമറയുള്ള Realme 5G, 1500 രൂപ കൂപ്പൺ Discount-ൽ വാങ്ങാം
50-മെഗാപിക്സൽ സോണി IMX882 OIS സെൻസർ ഇതിലുണ്ട്. കൂടാതെ 8-മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിന് ഫോണിന് IP64 റേറ്റിങ്ങുണ്ട്.
iQOO Z9s സീരീസിന് 25,000 രൂപയിൽ താഴെ വില ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് പതിപ്പിന് ഏകദേശം 20,000 രൂപ ആയിരിക്കുമെന്നാണ് സൂചന.