2024 കാത്തിരിക്കുന്ന മിഡ്-റേഞ്ച് ഐക്യൂ ഫോണാണ് iQOO Z9. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച iQOO Z7ന്റ തുടർച്ചയായാണ് ഐക്യൂ Z9 അവതരിപ്പിക്കുക. ആൻഡ്രോയിഡ് പ്രേമികൾ കാത്തിരിക്കുന്ന iQOO Z9 വിപണിയിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.
മാർച്ച് 12ന് ഫോൺ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മാർച്ച് 12ന് ഉച്ചയ്ക്ക് 12 മണിക്ക് iQOO Z9 ലോഞ്ചിനെത്തുന്നു. ഈ വർഷം ലോഞ്ചിനെത്തുന്ന രണ്ടാമത്തെ ഐക്യൂ ഫോണാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ കമ്പനി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണായ iQOO Neo 9 Pro 5G അവതരിപ്പിച്ചു. ഇതിന്റെ ഡിസൈൻ, ചിപ്‌സെറ്റ്, ക്യാമറ എല്ലാം വിപണിയിൽ പ്രശംസ നേടുകയുമുണ്ടായി.
ഇപ്പോഴിതാ ഒരു ദിവസത്തിനുള്ളിൽ വരുന്ന ഐക്യൂ ഫോണിന്റെ ഫീച്ചറുകളെ കുറിച്ച് ചില സൂചനകൾ ലഭിക്കുന്നുണ്ട്. 20,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിലായിരിക്കും ഐക്യൂ Z9 വരുന്നത്. ടെക് പ്രേമികൾ ചർച്ച ചെയ്യുന്ന പുതിയ ഐക്യൂ ഫോണിന്റെ പ്രത്യേകതകൾ ഇവയെല്ലാമാണ്.
120 Hz റീഫ്രെഷ് റേറ്റ് വരുന്ന സ്മാർട്ഫോണാണ് ഐക്യൂ Z9. 300 Hz ടച്ച് സാംപ്ലിംഗ് റേറ്റാണ് സ്ക്രീനിലുള്ളത്. ഇതിന് AMOLED ഡിസ്‌പ്ലേയും 1800 നിറ്റ്‌സ് വരെ ബ്രൈറ്റ്നെസ്സുമുണ്ടാകും.
മീഡിയാടെക് ഡൈമൻസിറ്റി 7200 പ്രോസസറിൽ ഫോൺ പ്രവർത്തിക്കും. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഫീച്ചറുള്ള ഫോണാണ്. 50-മെഗാപിക്സൽ സോണി IMX882 സെൻസറാണ് മെയിൻ സെൻസർ. ഇത് ഡ്യുവൽ-ക്യാമറ സെറ്റപ്പിൽ വരുന്ന സ്മാർട്ഫോണായിരിക്കും എന്നാണ് ചില സൂചനകൾ. കാരണം ഐക്യൂ ഇതിൽ 2 മെഗാപിക്സലിന്റെ മാക്രോ സെൻസറും നൽകുന്നുണ്ട്.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളാണ് ഫോണിൽ സെറ്റ് ചെയ്തിട്ടുള്ളത്. 5,000 mAh ബാറ്ററിയിലായിരിക്കും ഐക്യൂ Z9 ഫോൺ വരുന്നത്. ഫൺടച്ച് OSനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 14 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.
44W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. USB Type-C ചാർജിങ്ങിനെ ഫോൺ പിന്തുണച്ചേക്കും. ഗ്രീൻ, ബ്ലൂ നിറങ്ങളിലായിരിക്കും ഐക്യൂ Z9 വിപണിയിൽ അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ.
Read More: Xiaomi 14: സ്നാപ്ഡ്രാഗൺ 8 Gen 3 SoC പ്രോസസറും Triple ക്യാമറയും, പ്രീമിയം Xiaomi 14
8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 17,999 രൂപയായിരിക്കും വില. 8GB റാമും 256GB വേരിയന്റിന് 19999 രൂപയും വില വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ആമസോൺ എക്സ്ക്ലൂസീവായി വരുന്ന ഫോണായിരിക്കും.