iQOO Z9 Turbo Plus: ജനപ്രിയ ആൻഡ്രോയിഡ് ബ്രാൻഡാണ് ഐക്യൂ. ഈ വർഷം മൂന്ന് മോഡലുകൾ iQOO Z9 സീരീസിൽ പുറത്തിറക്കിയിരുന്നു. ഇനി ഇതിലേക്ക് പുതിയൊരു മോഡൽ കൂടി ചേർക്കാനൊരുങ്ങുകയാണ് കമ്പനി.
6000mAh ബാറ്ററി കപ്പാസിറ്റിയുള്ള ടർബോ ഫോണാണ് വരുന്നത്. iQOO Z9 Turbo Plus എന്നായിരിക്കും മോഡലിന്റെ പേര്. ഐക്യൂ Z9, ഐക്യൂ Z9x, ഐക്യൂ Z9 ടർബോ എന്നിവയാണ് മറ്റ് ഫോണുകൾ. ഇതിലേക്കാണ് ഇനി ടർബോ പ്ലസ് കൂടി ലോഞ്ച് ചെയ്യാനൊരുങ്ങുന്നത്.
ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ചൈനീസ് വിപണിയിൽ ഉടനെ ഫോൺ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 9300+ SoC ഫീച്ചർ ചെയ്യുന്ന ഫോണാണിത്. ചില ടെക് വൃത്തങ്ങൾ സൂചിപ്പിക്കുന്ന വിവരങ്ങളാണിവ.
പ്രതീക്ഷിക്കുന്ന ഡിസ്പ്ലേ: 1.5K റെസല്യൂഷനായിരിക്കും ഫോണിലുണ്ടാകുക. ഇതിന് 120Hz റീഫ്രെഷ് റേറ്റ് സ്ക്രീനായിരിക്കും നൽകുന്നത്. 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണായിരിക്കും ടർബോ പ്ലസ്.
പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റിയാണ് പ്രോസസറെന്ന് ചില റിപ്പോർട്ടുകൾ. എന്നാൽ സ്‌നാപ്ഡ്രാഗൺ 8s Gen 3 പ്രൊസസറായിരിക്കും ഐക്യൂ കൊണ്ടുവരുന്നതെന്നും സൂചനകളുണ്ട്.
16GB LPDDR5x റാമും 1 TB വരെ UFS 4.0 സ്റ്റോറേജും ജോടിയാക്കിയുള്ളതായിരിക്കും ഇത്.
സോഫ്റ്റ് വെയർ: ഈ ഐക്യൂ ഫോണിൽ ആൻഡ്രോയിഡ് 14 ആയിരിക്കും ഉൾപ്പെടുത്തുക. ഇത് OriginOS 4 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണായിരിക്കും.
ബാറ്ററിയും ചാർജിങ്ങും: 6000mAh ബാറ്ററി ഫോണിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഐക്യൂ Z9 ടർബോ പ്ലസ്സിൽ, 80W ചാർജിംഗ് സപ്പോർട്ടുണ്ടാകും.
പ്രതീക്ഷിക്കുന്ന ക്യാമറ: 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറ നൽകും. ഇതിൽ 8MP അൾട്രാവൈഡ് ലെൻസും ഉൾപ്പെടുത്തിയേക്കും. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
READ MORE: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
ഐക്യൂ Z9 Turbo പ്ലസ് നിലവിൽ പണിപ്പുരയിലാണെന്നാണ് ലഭിക്കുന്ന വിവരം. എങ്കിലും ഉടൻ തന്നെ ഫോണിനെ ചൈനീസ് വിപണിയിൽ പ്രതീക്ഷിക്കാം. ഇതിന് ശേഷം ഇന്ത്യ ഉൾപ്പെടുന്ന ആഗോള വിപണിയിലും ഫോൺ വരും.
12GB+ 256GB സ്റ്റോറേജിലായിരിക്കും പുതിയ ഐക്യൂ ഫോൺ വരുന്നത്. ചൈനയിൽ ഇതിന് 1,999 യുവാൻ വില വരും. ഇന്ത്യൻ മൂല്യത്തിൽ ഇത് ഏകദേശം 23,000 രൂപയാണ്.