കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജനപ്രിയ ഫോണായിരുന്നു iQoo Z9. ഐക്യൂവിന്റെ ജനപ്രിയ സീരീസിലുള്ള ഫോണാണെന്നും പറയാം. ഇപ്പോഴിതാ ഐക്യൂ മറ്റൊരു പുതിയ പതിപ്പ് കൂടി ഈ സീരീസിൽ ഉൾപ്പെടുത്താൻ ഒരുങ്ങുന്നു.
iQoo Z9 Turbo ആണ് പുതിയതായി ലോഞ്ച് ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്തയാണ് വരുന്നത്. ഐക്യൂ Z9 ടർബോയെ കുറിച്ച് കമ്പനി വലിയ വിശദീകരണം ഒന്നും നൽകിയിട്ടില്ല. എങ്കിലും ചില ടെക് നിരീക്ഷകരും മറ്റും ടർബോ വേർഷനെ കുറിച്ച് ചില വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇതിൽ ബേസിക് എഡിഷനിലേക്കാൾ കരുത്തുറ്റ പ്രോസസറായിരിക്കും ഉണ്ടാകുക എന്നാണ് കരുതുന്നത്.
iQoo Z9 Turbo ഉടൻ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ബേസിക് മോഡലിനേക്കാൾ അപ്‌ഗ്രേഡ് ചെയ്‌ത ഫീച്ചറുകളായിരിക്കും ഐക്യൂ ഇതിൽ ഉൾപ്പെടുത്തുക. ഈ ഫോണിന്റെ ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, ബാറ്ററി തുടങ്ങിയ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.
1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഐക്യൂ ഈ ടർബോ വേർഷനിൽ ഉൾപ്പെടുത്തുക. ഇതിന്റെ സ്ക്രീനിന് 2,712 x 1,220 പിക്സൽ റെസല്യൂഷനായിരിക്കും വരുന്നത്.
ഐക്യൂ Z സീരീസിലെ ഈ ഫോണും എന്തായാലും മുന്തിയ ഫീച്ചറുകൾ ഉൾപ്പെടുത്തുക. ഇതിൽ ഏറ്റവും പുതിയ പ്രോസസർ കമ്പനി അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 3 SoC മാർച്ച് 18നാണ് പ്രഖ്യാപിക്കുന്നത്. ഐക്യൂ Z9 ടർബോയിൽ ഈ പ്രോസസറായിരിക്കും ഉൾപ്പെടുത്തുക. ഇതിൽ 6,000mAh ബാറ്ററി ഐക്യൂ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
മാർച്ച് 12ന് വന്ന ഐക്യൂ Z9ൽ 4nm മീഡിയാടെക് ഡൈമൻസിറ്റി 7200 SoC പ്രോസസറാണുള്ളത്. ഇതിൽ 6.67-ഇഞ്ച് 120Hz ഫുൾ-എച്ച്ഡി+ AMOLED ഡിസ്‌പ്ലേ വരുന്നു. 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ 5,000mAh ബാറ്ററിയാണ് വരുന്നത്.
ഇതിന് 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടൗച്ച് ഒഎസ് 14 ആണ് ഫോണിലുള്ളത്. മെയിൻ ക്യാമറ 50 മെഗാപിക്സലാണ്. ഫ്രെണ്ട് ക്യാമറയാകട്ടെ 16 മെഗാപിക്സലിന്റേതുമാണ്.
Read More: Reliance Jio 6G: ആദ്യം 6G എത്തിക്കുന്നത് അംബാനിയോ? 6G Core പണിപ്പുരയിലാണോ?
ഏകദേശം സമാന ഫീച്ചറുകളോ, അതിലും മികച്ച സ്പെസിഫിക്കേഷനുകളോ ടർബോയിൽ പ്രതീക്ഷിക്കാം. 19,999 രൂപയും 21,999 രൂപയുമാണ് ഐക്യൂ Z9 ഫോണുകൾക്ക് ചെലവ് വരുന്നത്. ഐക്യൂ Z9 ടർബോയുടെ വില ഇതിലും മുകളിലായിരിക്കുമോ എന്ന് കണ്ടറിയണം.