പുതിയ ബജറ്റ് ഫോൺ iQOO Z9 Lite 5G വിപണിയിലേക്ക്. Z9 സീരീസിലെ ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. 10,000 രൂപ മുതൽ 12,000 രൂപ റേഞ്ചിൽ വരുന്ന ഫോണായിരിക്കും ഇത്. ബജറ്റ് ലിസ്റ്റിൽ ഐക്യൂ ആരാധകർക്കായി ഈ മാസം തന്നെ ഇന്ത്യയിലെത്തും. ജൂലൈ 15-ന് ഐക്യൂ Z9 ലൈറ്റ് ഇന്ത്യയിൽ പുറത്തിറങ്ങും.
‘അക്വാ ഫ്ലോ’ എന്നറിയപ്പെടുന്ന ബ്ലൂ-വൈറ്റ് ഫിനിഷിലായിരിക്കും ഫോൺ വരുന്നത്. ഫോണിന്റെ ലോഞ്ച് തീയതി മാത്രമല്ല, ചില സ്പെസിഫിക്കേഷനുകളും പുറത്തുവിട്ടിട്ടുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റായിരിക്കും ഫോണിലുണ്ടാകുക. ഇത് 6nm പ്രോസസ്സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഫോണായിരിക്കും. 6GB റാമും 128GB സ്റ്റോറേജും ജോഡിയാക്കുന്നു. 414K+ AnTuTu സ്‌കോർ ഈ ബജറ്റ് ഫോണിലുണ്ടായിരിക്കും.
ഐക്യൂ Z9, ഐക്യൂ Z9X എന്നീ മോഡലുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരീസിലാണ് ഐക്യൂ Z9 ലൈറ്റ് 5G-യും വരുന്നത്. ഇത് ചിലപ്പോൾ സീരീസിലെ അവസാനത്തെ ഫോണായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
6.56-ഇഞ്ച് HD+ LCD സ്‌ക്രീനാണ് ഈ ഫോണിലുണ്ടാകുക. 90Hz റീഫ്രെഷ് റേറ്റും ഈ ഐക്യൂ ഫോണിനുണ്ടാകും. ഐക്യൂ Z9 ലൈറ്റിന്റെ മെയിൻ ക്യാമറ 50MP ആയിരിക്കും. 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസർ സെക്കൻഡറി ക്യാമറയും ഫോണിൽ നൽകിയേക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫ്രെണ്ട് ക്യാമറ 8MP-യുടേതായിരിക്കും.
Read More: New Moto 5G Launch: സ്മാർട് കണക്റ്റ് ഫീച്ചറുമായി Moto G85 5G വരുന്നൂ…
നേരത്തെ പറഞ്ഞ പോലെ മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റായിരിക്കും പ്രോസസർ. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ഫോണായിരിക്കും ഇത്. ഐക്യൂ പുതിയ ഫോണിൽ 3.5 എംഎം ജാക്ക് ഉൾപ്പെടുത്തുമെന്നാണ് സൂചന.
റിപ്പോർട്ടുകൾ പ്രകാരം ഐക്യൂ Z9 Lite മികച്ച ബജറ്റ് ഫോണായിരിക്കും. 10,499 മുതൽ 11,499 രൂപ വരെയായിരിക്കും ഫോണിന്റെ വില. ഇത് വിവോ ടി3 ലൈറ്റിന്റെ റീബ്രാൻഡഡ് മോഡലായിരിക്കുമെന്നും സൂചനയുണ്ട്. (ഏറ്റവും പുതിയ മൊബൈൽ ഫോൺ വാർത്തകൾ, ഇവിടെ നിന്നും അറിയാം.)
ജൂലൈ 15-ന് വിപണിയിലെത്തുന്ന സ്മാർട്ഫോൺ ആമസോണിലൂടെ ആയിരിക്കും വിൽക്കുന്നത്. ജൂലൈ 20, 21 തീയതികളിലാണ് ആമസോൺ പ്രൈം ഡേ സെയിൽ. ഈ സ്പെഷ്യൽ സെയിൽ ഉത്സവത്തിലൂടെ ഓഫറിൽ ഫോൺ സ്വന്തമാക്കാനാകും.