iQoo ആരാധകർക്കായി ഇതാ പുതിയ 5G ബജറ്റ് ഫോൺ. 12,000 രൂപയ്ക്കും താഴെ iQoo Z9 Lite 5G-യാണ് പുറത്തിറക്കിയത്. ആൻഡ്രോയിഡ് 14 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണാണിത്.
ഇന്ത്യൻ വിപണിയിൽ പുതിയതായി എത്തിയ ഫോണിന് 5000mAh ബാറ്ററിയുടെ പവറുണ്ട്. രണ്ട് വേരിയന്റുകളാണ് ഐക്യൂ അവതരിപ്പിച്ചിരിക്കുന്നത്. iQoo Z9 Lite 5G നിങ്ങൾക്കിണങ്ങിയ സ്മാർട്ഫോണാണോ അറിയാം. ഫോണിന്റെ വിലയും എന്നാണ് വിൽപ്പന ആരംഭിക്കുന്നതെന്നും വിശദീകരിക്കുന്നു.
1612×720 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. 6.56 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഐക്യൂ Z9 Lite-ലുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 90Hz റീഫ്രെഷ് റേറ്റുണ്ട്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
ആൻഡ്രോയിഡ് 14 ഓപറേറ്റിംഗ് സിസ്റ്റം ബജറ്റ് ഫോണിൽ നൽകിയിരിക്കുന്നു. ശ്രദ്ധിക്കുക, ആൻഡ്രോയിഡ് 14 ആണ് ഏറ്റവും പുതിയ ഒഎസ്. എങ്കിലും 2 വർഷത്തെ OS അപ്‌ഡേറ്റ് കമ്പനി ഉറപ്പുതരുന്നു. 3 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റും വിവോയുടെ കീഴിലുള്ള ഐക്യൂ നൽകുന്നതാണ്.
ക്യാമറയിലേക്ക് വന്നാൽ പ്രൈമറി സെൻസർ 50MPയുടേതാണ്. 2MP-യുടെ ഡെപ്ത് സെൻസറും ഐക്യൂ Z9 ലൈറ്റിലുണ്ട്. ഈ ഡ്യുവൽ റിയർ ക്യാമറയ്ക്ക് പുറമെ ഫോണിൽ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
IP64 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇത് ഉത്തമമാണ്. 15W ഫാസ്റ്റ് ചാർജിങ്ങിനെയും ഐക്യൂ Z9 ലൈറ്റ് സപ്പോർട്ട് ചെയ്യുന്നു. 5000 mAh ആണ് ഐക്യൂ 5G-യിലെ ബാറ്ററി. അക്വാ ഫ്ലോ, മോച്ച ബ്രൗൺ കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്.
രണ്ട് വേരിയന്റുകളിലാണ് ഐക്യൂ Z9 ലൈറ്റ് ലഭ്യമാകുക. 4GB റാമും 128GB ആണ് കുറഞ്ഞ വേരിയന്റ്. ഇതിന്റെ വില 10,499 രൂപയാണ്. 6GB+128GB ഐക്യൂ ഫോണിന് 11,499 രൂപയുമാകും.
ജൂലൈ 20 മുതലാണ് ഐക്യൂ Z9 ലൈറ്റ് 5G വിൽപ്പന ആരംഭിക്കുന്നത്. ശനിയാഴ്ച പ്രൈം ഡേ സെയിലിന്റെ ഭാഗമായി ഫോണും വിൽക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതലാണ് ഐക്യൂ Z9 ലൈറ്റ് സെയിൽ നടക്കുക.
Read More: 2000 രൂപ Special കൂപ്പൺ ഡിസ്കൗണ്ടിൽ realme NARZO 70 5G വാങ്ങാം
ആമസോണിലും iQoo India e-Store-ലൂടെയും ഓൺലൈനായി വാങ്ങാം. ആദ്യ വിൽപ്പനയിൽ ICICI, HDFC ബാങ്ക് കാർഡുകൾക്ക് ഓഫർ ലഭിക്കുന്നു. ഇങ്ങനെ 500 രൂപയുടെ തൽക്ഷണ കിഴിവ് ബാങ്ക് കാർഡുകളിലൂടെ നേടാം.
ഫോണിനൊപ്പം ഫ്രീയായി ഇയർബഡ്സ് കൂടി ലഭിക്കുന്നതാണ്. 399 രൂപയ്ക്കുള്ള Vivo Colour ഇയർഫോൺ ആണ് ഫ്രീയായി നൽകുന്നത്.