ഇതാ 2024ന്റെ രണ്ടാമത്തെ iQOO Phone എത്തി. iQOO Z9 5G ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു. മിഡ് റേഞ്ച് വിഭാഗത്തിലാണ് ഐക്യൂ Z സീരീസിൽ പുതിയ ഫോൺ അവതരിപ്പിച്ചത്. എന്നാൽ നിങ്ങൾ വിചാരിക്കുന്ന പോലെ ഈ ഫോണിന് വലിയ വിലയാകില്ല. 19,000 രൂപയ്ക്കും 22,000 രൂപയ്ക്കും ഇടയിലാണ് ഫോണുകൾക്ക് വില നിശ്ചയിച്ചിട്ടുള്ളത്.
2 സ്റ്റോറേജ് ഓപ്ഷനുകളിൽ നിങ്ങൾക്ക് ഐക്യൂ Z9 വാങ്ങാം. 8GB + 128GB, 8GB + 256GB മോഡലുകളാണ് ഐക്യൂ അവതരിപ്പിച്ചിട്ടുള്ളത്. ഇവയുടെ വില 19000 രൂപയ്ക്കും മുകളിലാണ്. എന്നിരുന്നാലും ഇപ്പോൾ ആദ്യ സെയിലിൽ നിന്നും വലിയ വിലക്കുറവിൽ പർച്ചേസ് ചെയ്യാനാകും.
കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത iQOO Z7ന്റെ പിൻഗാമിയാണ് iQOO Z9 5G. ഇതിന് 6.67 ഇഞ്ച് FHD+ AMOLED സ്‌ക്രീനാണ് വരുന്നത്. 120Hz റീഫ്രെഷ് റേറ്റും 1800 nits വരെ പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്. 360Hz ടച്ച് സാംപ്ലിങ് റേറ്റുള്ള സ്ക്രീനാണ് Z9ലുള്ളത്.
ഇതിന്റെ പ്രോസസർ സ്നാപ്ഡ്രാഗൺ അല്ല. ഇത് ഉയർന്ന വിലയിൽ അല്ലാത്തതിനാൽ ഏറ്റവും മികച്ച പ്രോസസർ പ്രതീക്ഷിക്കരുത്. എങ്കിലും ഐക്യൂ ഡൈമെൻസിറ്റി 7200 SoC ആണ് നൽകിയിട്ടുള്ളത്. അതായത് മാലി G610 MC4 GPU ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm ആണിത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് 2 വർഷത്തെ OS അപ്‌ഡേറ്റുകൾ കമ്പനി ഉറപ്പ് നൽകുന്നു. കൂടാതെ, മൂന്ന് വർഷത്തെ പ്രതിമാസ സുരക്ഷാ പാച്ചുകളും ലഭിക്കും. ഐക്യൂവിന്റെ മിഡ് റേഞ്ച് 5G ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് ഫീച്ചറുണ്ട്. ഇതിന് 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. കൂടാതെ, 5000mAh ബാറ്ററി സപ്പോർട്ടും ഫോണിന് ലഭിക്കും.
സോണി IMX882 സെൻസറാണ് മെയിൻ ക്യാമറയിലുള്ളത്. ഫോണിന്റെ പിൻവശത്തെ മെയിൻ ക്യാമറ 50MPയുടേതാണ്. ഇതിന് OIS + EIS സപ്പോർട്ട് ലഭിക്കും. ഇതുകൂടാതെ 2MP ഡെപ്ത് സെൻസറും ഫോണിലുണ്ട്. ഐക്യൂ Z9 ഫോണിന് 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
ഐക്യൂ Z9 5G രണ്ട് നിറങ്ങളിലാണ് വിപണിയിൽ എത്തിയിട്ടുള്ളത്. ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ എന്നീ ആകർഷകമായ നിറങ്ങളിലാണിവ. ഇതിൽ 8GB + 128GB മോഡലിന് 19,999 രൂപ വില വരുന്നു. ഫോണിന്റെ 8GB + 256GB മോഡലിന് 21,999 രൂപയും വില വരും.
Amazon വഴിയാണ് ഐക്യൂ Z9ന്റെ വിൽപ്പന നടക്കുന്നത്. iQOO.com എന്ന ഒഫീഷ്യൽ ഓൺലൈൻ വെബ്സൈറ്റ് വഴിയും ഫോൺ വാങ്ങാനാകും. ആമസോൺ പ്രൈം വരിക്കാർക്ക് മാർച്ച് 13ന് തന്നെ ഫോൺ പർച്ചേസ് ചെയ്യാനാകും. ഉച്ചയ്ക്ക് 12 മണിമുതലാണ് പ്രൈം അംഗങ്ങളുടെ സെയിൽ തുടങ്ങുക. മറ്റുള്ളവർക്കായി ഐക്യൂ സെയിൽ മാർച്ച് 14 ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കും.
Read More: Samsung Galaxy A Series: 2 പുതിയ Premium മിഡ്-റേഞ്ച് മോഡലുകൾ ഇന്ന് ഇന്ത്യയിൽ| TECH NEWS
ഫസ്റ്റ് സെയിലിൽ 2000 രൂപയുടെ ഡിസ്കൌണ്ടുണ്ട്. ICICI, HDFC ബാങ്ക് കാർഡുള്ളവർക്ക് കിഴിവ് നേടാം. ഇങ്ങനെ 128ജിബി ഫോൺ 17,999 രൂപയിൽ വാങ്ങാം. 256ജിബി സ്റ്റോറേജ് 19,999 രൂപയ്ക്കും പർച്ചേസ് ചെയ്യാവുന്നതാണ്. കൂടാതെ 3 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.