iQOO Z7 Pro 5G Launch: ഐകൂവിന്റെ iQOO Z7 Pro 5G ആഗസ്റ്റ് 31ന് ഇന്ത്യയിലെത്തും

Updated on 06-Sep-2023
HIGHLIGHTS

ആഗസ്റ്റ് 31ന് ഐകൂ Z7 പ്രോ 5ജി ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

ഈ സ്മാർട്ട്ഫോണിന് 25,000 രൂപയ്‌ക്ക് മുകളിലായിരിക്കും വില

66W ഫ്ലാഷ്‌ചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4600mAh ബാറ്ററിയാണുള്ളത്

ഐകൂ ഇന്ത്യൻ വിപണിയിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ പോവുകയാണ്. iQOO Z7 Pro 5G എന്ന മികച്ച പെർഫോമൻസുള്ള സ്മാർട്ട്ഫോണാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്നത്. ആഗസ്റ്റ് 31ന് ഐകൂ Z7 പ്രോ 5ജി ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണിൽ മാത്രമായിരിക്കും ഈ ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ മിഡ് റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന് കർവ്ഡ് ഡിസ്പ്ലെയും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന് 25,000 രൂപയ്‌ക്ക് മുകളിലായിരിക്കും വില. ഫോണിന്റെ ടോപ്പ്-എൻഡ് വേരിയന്റിന് 30,000 രൂപയ്ക്ക് മുകളിലായിരിക്കും വില

iQOO Z7 Pro 5G പ്രോസസ്സർ

ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 7200 എസ്ഒസിയായിരിക്കും ഫോണിന് കരുത്ത് നൽകുകയെന്നാണ് സൂചന

iQOO Z7 Pro 5G ഡിസ്പ്ലേ

ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 1080p സ്‌ക്രീനാണ് ഇത്. 120Hz റിഫ്രഷ് റേറ്റും 20:9 ആസ്പാക്ടറ്റ് റേഷിയോവും ഐകൂ Z7 പ്രോ 5ജി ഫോണിന്റെ ഡിസ്‌പ്ലേയിൽ ഉണ്ടായിരിക്കും. 

iQOO Z7 Pro 5G ബാറ്ററിയും ഒഎസും

ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോണിൽ 66W ഫ്ലാഷ്‌ചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4600mAh ബാറ്ററി പായ്ക്കാണുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ൽ ആയിരിക്കും ഐകൂ Z7 പ്രോ 5ജി പ്രവർത്തിക്കുന്നത്. 

iQOO Z7 Pro 5G ക്യാമറ

ഫോണിൽ 64 എംപി പ്രൈമറി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക. ഇതിനൊപ്പം 2 എംപി മാക്രോ ക്യാമറയും ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും. 

Connect On :