ഐക്യൂ പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഈ മാസം പുറത്തിറക്കിയ ഐക്യൂ നിയോ 7 പ്രോ, ഐക്യൂ Z7 5G എന്നിവയ്ക്ക് പിന്നാലെ ഐക്യൂ Z7 പ്രോ എന്ന മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. ഈ ഫോണിന്റെ ലോഞ്ച് തീയതി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
കർവ്ഡ് ഡിസ്പ്ലേയാകും ഐക്യൂ Z7 പ്രോ 5ജിയിൽ ഉണ്ടാകുക. എന്റെ കാഴ്ചപ്പാടിൽ ഐക്യൂ Z7s-ൽ ഉള്ളതിനേക്കാൾ മികച്ച സവിശേഷതകളായിരിക്കും ഐക്യൂ Z7 പ്രോ 5ജിയിൽ ഉണ്ടാവുക. 6.38-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 90Hz വരെ റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാമ്പിൾ റേറ്റ്, HDR10+, 1300nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുമായി ആണ് ഐക്യൂ Z7s എത്തുന്നത്. Z7 പ്രോയുടെ ഡിസ്പ്ലേ മികച്ച നിലവാരം പുലർത്തുമെന്നാണ് എന്റെയൊരഭിപ്രായം.
ഷോട്ട് സെൻസേഷൻ ഗ്ലാസാണ് ഐക്യൂ Z7s ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഇതിലെ സ്‌ക്രീനിൽ ഒരു പഞ്ച്-ഹോൾ കട്ട്‌ഔട്ട് ഉണ്ട്, പിൻ ക്യാമറകൾ സാധാരണ ചതുരാകൃതിയിലുള്ള ഒരു മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്നു. iQOO Z7s-ലെ ക്യാമറ സിസ്റ്റത്തിൽ f/1.79 അപ്പേർച്ചറുള്ള 64-മെഗാപിക്സൽ പ്രൈമറി ISOCELL GW3 സെൻസറും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു.
സെൽഫികൾക്കായി, 16 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് ഐക്യൂ Z7sൽ ഉള്ളത്. അതേസമയം പുതിയ ഐക്യൂ Z7 പ്രോയിൽ ഒരു അൾട്രാ-വൈഡ് റിയർ ക്യാമറ നൽകുന്നത് കമ്പനി പരിഗണിക്കാൻ സാധ്യതയുണ്ട്.
44W ചാർജിംഗിനുള്ള പിന്തുണയുള്ള 4,500mAh ബാറ്ററിയും Z7sൽ ഉണ്ട്. ഇതിനെക്കാൾ മികച്ചതാകും Z7 പ്രോ എന്ന് പ്രതീക്ഷിക്കപ്പെടുന്നു. Z7s-ൽ ഉള്ളതിനെക്കാൾ മെച്ചപ്പെട്ട ഫാസ്റ്റ് ചാർജ്ജിങ് പിന്തുണ പുതിയ Z7 പ്രോ 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്നു. ബാറ്ററി ശേഷി ഏതാണ്ട് ഒരേപോലെതന്നെയാകാനാണ് സാധ്യത. IP54 റേറ്റിങ്ങോടെയാണ് Z7s എത്തിയത്. ഇതിന്റെ പ്രോ മോഡലിലും സമാനത പ്രതീക്ഷിക്കാം.
ഐക്യൂ Z7 പ്രോ 5ജിയിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റം പ്രോസസറിന്റെ കാര്യത്തിലാണ്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 695 SoC സഹിതമാണ് ഐക്യൂ Z7 5G വരുന്നത്. മറുവശത്ത്, ഐക്യൂ നിയോ 7, മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്സെറ്റ് കരുത്തിൽ എത്തുന്നു. ഈ രണ്ട് ഫോണുകളിൽനിന്നും വ്യത്യസ്തമായൊരു പ്രോസസർ ആകാം ഐക്യൂ Z7 പ്രോ 5ജിയിൽ ഉണ്ടാകുക എന്ന് ഞാൻ മനസിലാക്കുന്നു. ഏകദേശം 25000 രൂപ വിലയിലാകും ഐക്യൂ Z7 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുക. ഉയർന്ന വേരിയന്റിന് വില അൽപ്പം കൂടും. ഐക്യൂ നിയോ 7 പ്രോ ഈ മാസം ഇന്ത്യയിൽ അവതരിപ്പിച്ചതിനാൽ മിക്കാവാറും ഓഗസ്റ്റ് ആദ്യം ഐക്യൂ Z7 പ്രോ 5ജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
നൽകിയിരിക്കുന്നത് പ്രതീകാത്മക ചിത്രം മാത്രമാണ്