iQOO Z7 Pro 5G Launch: ഐകൂ Z7 സീരീസിലെ പുത്തൻ സ്മാർട്ഫോൺ ഉടൻ ഇന്ത്യൻ വിപണിയിലെത്തും

Updated on 06-Sep-2023
HIGHLIGHTS

iQOO Z7 Pro 5G ആഗസ്റ്റ് 31ന് ഇന്ത്യയിൽ അവതരിപ്പിക്കും

ആമസോൺ വെബ്സൈറ്റിൽ ഫോണിന്റെ മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്

ഈ സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റുള്ള ഫോണായിരിക്കും

iQOO Z7 Pro 5G ആഗസ്റ്റ് 31ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആമസോൺ വെബ്സൈറ്റിൽ ഫോണിന്റെ മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്. ആമസോണിൽ മാത്രമായിരിക്കും ഈ ഫോണിന്റെ വിൽപ്പന നടക്കുന്നത്. iQOO Z7 Pro 5G സ്മാർട്ട്ഫോൺ മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റുള്ള ഫോണായിരിക്കും. ഈ മിഡ് റേഞ്ച് ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന് കർവ്ഡ് ഡിസ്പ്ലെയും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന് 25,000 രൂപയ്‌ക്ക് മുകളിലായിരിക്കും വില. ഫോണിന്റെ ടോപ്പ്-എൻഡ് വേരിയന്റിന് 30,000 രൂപയ്ക്ക് മുകളിലായിരിക്കും വില. ഐകൂ Z7 സീരീസിൽ എൻട്രി ലെവൽ ഐകൂ Z7, ഐകൂ Z7 പ്രോ 5ജി എന്നിവയാണുണ്ടാവുക. ഇവിടെ നിന്നും വാങ്ങൂ 

iQOO Z7 Pro 5G പ്രോസസ്സർ

ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 7200 എസ്ഒസിയായിരിക്കും ഫോണിന് കരുത്ത് നൽകുന്നത്. ഐകൂ Z7 പ്രോ 5G യിൽ 4nm പ്രോസസർ തന്നെയായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ഈ ചിപ്പ്സെറ്റിൽ 8 കോറുകൾ പായ്ക്ക് ചെയ്യും. പീക്ക് പെർഫോമൻസ് കോർ 2.8GHz ആയിരിക്കും. 4nm ഫാബ്രിക്കേഷൻ പ്രോസസിലാണ് ചിപ്‌സെറ്റ് നിർമ്മിച്ചിരിക്കുന്നത്. 

iQOO Z7 Pro 5G ഡിസ്പ്ലേ

6.78 ഇഞ്ച് ഫുൾ എച്ച്ഡി+ AMOLED ഡിസ്‌പ്ലേയാണുള്ളത്. 1080p സ്‌ക്രീനാണ് ഇത്. 120Hz റിഫ്രഷ് റേറ്റും 20:9 ആസ്പാക്ടറ്റ് റേഷിയോവും ഐകൂ Z7 പ്രോ 5ജി ഫോണിന്റെ ഡിസ്പ്ലെയിൽ ഉണ്ടായിരിക്കും. ഐകൂ Z7 പ്രോ 5ജി റണ്ട് വേരിയന്റുകളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ആദ്യത്തേത് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റും രണ്ടാമത്തേത് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റുമായിരിക്കും.

iQOO Z7 Pro 5G ബാറ്ററിയും കണക്റ്റിവിറ്റിയും

ഐകൂ Z7 പ്രോ 5ജി സ്മാർട്ട്ഫോണിൽ 66W ഫ്ലാഷ്‌ചാർജ് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4600mAh ബാറ്ററി പായ്ക്കാണുള്ളത്. ആൻഡ്രോയിഡ് 13 ബേസ്ഡ് ഫൺടച്ച് ഒഎസ് 13ൽ ആയിരിക്കും ഐകൂ Z7 പ്രോ 5ജി പ്രവർത്തിക്കുന്നത്. 

iQOO Z7 Pro 5G ക്യാമറ

ഫോണിൽ 64 എംപി പ്രൈമറി ക്യാമറ സെൻസറായിരിക്കും ഉണ്ടാവുക. ഇതിനൊപ്പം 2 എംപി മാക്രോ ക്യാമറയും ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ ഉണ്ടായിരിക്കും. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് അടക്കമുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ടാകും.

Connect On :