iQoo Z6 Lite 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

Updated on 12-Sep-2022
HIGHLIGHTS

iQOO Z6 Lite സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

സെപ്റ്റംബർ 14 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും

iQoo ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .iQoo Z6 Lite 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ സെപ്റ്റംബർ 14 നു പുറത്തിറക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ Snapdragon 4 Gen 1 പ്രോസ്സസറുകളിൽ പുറത്തിറങ്ങും എന്നാണ് .നിലവിൽ ഇന്ത്യൻ വിപണിയിൽ iQOO Z6 പ്രൊ 5ജി കൂടാതെ iQOO Z6 5ജി എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

IQOO Z6 PRO 5G SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 6.44-inch FHD+ 90Hz AMOLED ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . HDR10+ സപ്പോർട്ടും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 778G SoC പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 12 ജിബിയുടെ റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ക്യാമറകൾ ഇതിനു ലഭിക്കുന്നതാണ് .കൂടാതെ 4700mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ 6+128GB വേരിയന്റുകൾക്ക് 23999 രൂപയും കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ വേരിയന്റുകൾക്ക് 24999 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 28999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :