ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ മറ്റൊരു 5ജി സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങിയിരുന്നു .iQOO Z3 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 19,990 രൂപയും കൂടാതെ 8ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 20,990 രൂപയും 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 22,990 രൂപയും ആണ് വില വരുന്നത് .കൂടാതെ ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ് .മറ്റു സവിശേഷതകൾ നോക്കാം .
6.58 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 2408×1080 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10 സപ്പോർട്ടും എന്നിവയും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 768G ( Adreno 620 GPU ) പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
ട്രിപ്പിൾ ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിലും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 4400mAh ന്റെ ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത് .
അതുപോലെ തന്നെ ഈ ഫോണുകൾ 55W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുകളും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 19,990 രൂപയും കൂടാതെ 8ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 20,990 രൂപയും 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 22,990 രൂപയും ആണ് വില വരുന്നത് .ആമസോൺ വഴി ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നു .