iqoo z10x
iQOO Z10 ഫോണിനൊപ്പം ഇന്ത്യയിൽ iQOO Z10x പുറത്തിറങ്ങി. 20000 രൂപയ്ക്ക് പുറത്തിറക്കിയ ഐഖൂ Z10-ന്റെ കൂടെയെത്തിയ ഇസഡ് 10x പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കിയാലോ? കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ Z9 മോഡലിന്റെ പുതിയ വേർഷനാണിത്.
ഡിസ്പ്ലേ: ഐഖൂ Z10 ഫോണിന്റെ അതേ കോൺഫിഗറേഷൻ, സോഫ്റ്റ്‌വെയർ, സെൽഫി ക്യാമറ എന്നിവയാണ് ഇതിലുണ്ടാകുക. എന്നാലും Z10X-ൽ ചെറിയ സ്ക്രീനായിരിക്കും നൽകുക. 6.7 ഇഞ്ച് വലിപ്പമുള്ള ഫോണായിരിക്കും ഇത്. 1,080×2,408 പിക്‌സൽ റെസല്യൂഷൻ ഫോണിന്റെ ഡിസ്‌പ്ലേയ്ക്കുണ്ട്. 120Hz റിഫ്രഷ് റേറ്റും 393ppi പിക്‌സൽ ഡെൻസിറ്റിയും ഫോണിനുണ്ട്.
പ്രോസസർ: ഈ സ്മാർട്ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ക്യാമറ: ക്യാമറയിലേക്ക് വന്നാൽ ഐഖൂ Z10x-ൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു. ഓട്ടോഫോക്കസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും ഇതിലുണ്ട്. ഫോണിന് പിന്നിൽ 2 മെഗാപിക്സൽ ബൊക്കെ ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
ബാറ്ററി, ചാർജിങ്: 44W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുള്ള ഫോണാണിത്. ഇതിൽ 6,500mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 165.70×76.30×8.0mm വലിപ്പവും 204 ഗ്രാം ഭാരവും ഈ ഐഖൂ ഫോണിനുണ്ടാകും.
മറ്റ് കണക്റ്റിവിറ്റി ഫീച്ചറുകൾ: കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.4, വൈ-ഫൈ 6 എന്നിവ ഇതിൽ ഉൾപ്പെടുന്നു, എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി സൈഡ്-മൗണ്ടഡ് കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ വെള്ളത്തിനും പൊടിക്കും പ്രതിരോധം നൽകുന്നതിന് ഐപി 64 റേറ്റിംഗും ഇതിലുണ്ട്.
ഐഖൂ Z10x മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വരുന്നു. ഇതിൽ 6GB + 128GB മോഡലിന് 13,499 രൂപയാകുന്നു. 8GB + 128GB മോഡൽ ഫോണിന് 14999 രൂപയുമാകും. 8GB + 256GB സ്റ്റോറേജുള്ള ഫോണിന് 16,499 രൂപയുമാണ് വില. അൾട്രാമറൈൻ, ടൈറ്റാനിയം നിറങ്ങളിലാണ് ഐഖൂ 10എക്സ് പുറത്തിറക്കിയത്. ഇതിന് ബാങ്ക് ഓഫറുകളും ആദ്യ വിൽപ്പനയിൽ ലഭിക്കും. ഇങ്ങനെ ബാങ്ക് ഓഫർ കൂടി പരിഗണിച്ചാൽ 12,499 രൂപയ്ക്ക് ഫോൺ വാങ്ങാനാകും.
READ MORE: ആള് കസറിയോ!!! 50MP 4K ഫ്രണ്ട് ക്യാമറയുമായി എത്തിയ Vivo V50e ഫീച്ചറുകളും വിലയും ഇതാ…
ആമസോൺ വഴിയും ഐഖൂ ഇന്ത്യ വഴിയും നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാം. ഏപ്രിൽ 16-നായിരിക്കും ഫോണിന്റെ വിൽപ്പന. ഇതേ വിൽപ്പനയിൽ ഐഖൂ Z10 ഫോണും പർച്ചേസ് ചെയ്യാവുന്നതാണ്.