iqoo launching iQOO Z10 smartphone with 7300 mAh big battery
മിഡ് റേഞ്ച് ബജറ്റുകാർക്കായി iQOO Z10 5G ഇന്ത്യയിലേക്ക് വരികയാണ്. അടുത്തിടെ iQOO Neo 10R പുറത്തിറക്കി വിപണിയിൽ നല്ല ശ്രദ്ധ പിടിച്ചുപറ്റി. ഇനി Z9 5G-യുടെ പുതിയ വേർഷൻ ഫോൺ വരികയാണ്. അസാധാരണമായ ബാറ്ററി ലൈഫുള്ള ബജറ്റ് ഫോണാണ് ഐഖൂ പുറത്തിറക്കുന്നത്.
മെച്ചപ്പെട്ട ഫോട്ടോഗ്രാഫിയും അസാധാരണമായ ബാറ്ററി ലൈഫും ഈ ഐഖൂ ഫോണിലുണ്ട്.
2400×1080 റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള ഫോണാണിത്. ഈ ഐഖൂ ഫോണിൽ 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേ പ്രതീക്ഷിക്കാം. 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് സ്ക്രീനിനുണ്ടാകും.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റായിരിക്കും ഐഖൂ കൊടുക്കുന്നത്. 8GB അല്ലെങ്കിൽ 12GB റാമും 128GB അല്ലെങ്കിൽ 256GB സ്റ്റോറേജും ഉള്ള കോൺഫിഗറേഷനുകളിൽ ഇവ ലഭ്യമാക്കുന്നു.
സ്ഥിരവും വ്യക്തവുമായ ഫോട്ടോകൾക്കായി OIS ഫീച്ചർ ഇതിലുണ്ടാകും. 50MP സോണി IMX882 സെൻസറായിരിക്കും മെയിൻ ക്യാമറ. 2MP ഓക്‌സിലറി ക്യാമറയും ഇതിനൊപ്പം ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കും, Z10 ഫോണിൽ 32MP ഫ്രണ്ട് ക്യാമറയായിരിക്കും കൊടുക്കുന്നത്.
ഇതിൽ 7,300mAh ബാറ്ററിയാണ് കൊടുക്കുക. ഇത്രയും വലിയ ബാറ്ററി ഉൾക്കൊള്ളുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണിത്. 90W ഫാസ്റ്റ് ചാർജിംഗുമായി ഇത് സംയോജിപ്പിച്ച് വരുമെന്നാണ് റിപ്പോർട്ടുകൾ.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും ഫൺടച്ച് OS 15 ഔട്ട്-ഓഫ്-ദി-ബോക്‌സും ഇതിലുണ്ടാകും. അധിക സൗകര്യത്തിനായി ഒരു IR ബ്ലാസ്റ്റർ ഇതിൽ നൽകിയേക്കും.
ഐക്യുഒ ഇസഡ് 10 5ജി വരാനായി ഇനി ഒരുപാട് നാളുകൾ കാത്തിരിക്കേണ്ട. ഈ ഫോൺ ഏപ്രിൽ ആദ്യം ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ചില റിപ്പോർട്ടുകളിൽ പറയുന്നത് ഈ സ്മാർട്ഫോൺ ഏപ്രിൽ 11-ന് ലോഞ്ച് ചെയ്യുമെന്നതാണ്. 20,000 മുതൽ 30,000 രൂപ വരെയുള്ള വില ആയിരിക്കും ഇതിനുണ്ടാകുക. രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ ഐഖൂ Z10 പുറത്തിറങ്ങും. 128 ജിബി, 256 ജിബി സ്റ്റോറേജുകളിലുള്ള രണ്ട് കളർ വേരിയന്റുകളായിരിക്കും ഫോണിനുണ്ടാകുക.
iQOO Z9 സീരീസുകൾ വിപണിയിലെ മികച്ച ബജറ്റ് ഫോണുകളാണ്. അമോലെഡ് ഡിസ്പ്ലേയും Sony IMX882 സെൻസറുമാണ് ഈ സ്മാർട്ഫോണുകളിലുള്ളത്. 18,289 രൂപ മുതൽ ഫോൺ ലഭിക്കുന്നു. ഇതിൽ എന്നാൽ ഐഖൂ ഉൾപ്പെടുത്തിയിട്ടുള്ളത് മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 7200 5G പ്രോസസറാണ്.
എന്നാൽ ഇതിന്റെ പിൻതലമുറക്കാരനായ ഫോണിൽ ഏറ്റവും വേഗതയുള്ള ചിപ്പാണ് കൊടുക്കുന്നത്. എന്നുവച്ചാൽ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 നമുക്ക് Z10 ഫോണിൽ പ്രതീക്ഷിക്കാം.