iQOO Z10
7300mAh ബാറ്ററിയുള്ള iQOO Z10 5G ഇതാ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. ഐഖൂ Z7, ഐഖൂ Z9 ഫോണുകളുടെ പിൻഗാമിയാണ് പുതിയ സ്മാർട്ഫോൺ. Snapdragon 7s Gen 3 എന്ന ഗംഭീര പ്രോസസറാണ് ഇതിലുള്ളത്. ഫോണിന്റെ വിലയാകട്ടെ 19,999 രൂപ മുതൽ ആരംഭിക്കുന്നു.
ഐക്യുഒ ഇസഡ് 10 സ്മാർട്ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. 8 ജിബി + 128 ജിബി വേരിയന്റിന് 21,999 രൂപയാകും. 8 ജിബി + 256 ജിബി ഫോണിന് 23999 രൂപയാകുന്നു. 12 ജിബി + 256 ജിബി മോഡലിന് 25,999 രൂപയുമാകും.
ഇത് ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. ഫോണിന് ആകർഷകമായ ബാങ്ക് കിഴിവുകളും എക്സ്ചേഞ്ച് ഡീലുകളും ലഭിക്കുന്നു. ഇങ്ങനെ കിഴിവുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ 19,999 രൂപയിൽ ഫോൺ ആദ്യ സെയിലിലിൽ വാങ്ങാം. ഏപ്രിൽ 16 മുതലാണ് ഫോണിന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുക. ആമസോണിലും iQOO ഇന്ത്യ എന്ന ഓൺലൈൻ സ്റ്റോറിലും ഫോൺ ലഭ്യമായിരിക്കും.
6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ സ്ക്രീനാണ് ഫോണിലുള്ളത്. ഇതിൽ അമോലെഡ് ഡിസ്പ്ലേയും കൊടുത്തിരിക്കുന്നു. 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് ലഭിക്കുന്നു. 120Hz റിഫ്രഷ് റേറ്റും 387ppi പിക്സൽ ഡെൻസിറ്റിയും ഇതിനുണ്ട്.
ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്പാണ് കൊടുത്തിട്ടുള്ളത്. ഐക്യൂ ഇസഡ് 10 5ജിയിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 പ്രവർത്തിക്കുന്നു. 12GB വരെ LPDDR4X റാമും പരമാവധി 256GB UFS 2.2 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഫോണിലുള്ളത്. ഇതിൽ OIS സപ്പോർട്ടുള്ള 50-മെഗാപിക്സൽ പ്രൈമറി സെൻസറും കൊടുത്തിട്ടുണ്ട്. f/1.8 അപ്പേർച്ചറും ഫോണിൽ ഉൾപ്പെടുന്നു. f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ സെക്കൻഡറി ഷൂട്ടറും ഫോണിലുണ്ട്. ഐഖൂ Z10 8-മെഗാപിക്സൽ ക്യാമറയുമുണ്ട്.
5G, Wi-Fi, Wi-Fi Direct, Bluetooth 5.2, GPS, BeiDou, GLONASS, Galileo, QZSS, GNSS, ഒരു USB Type-C പോർട്ട് എന്നിവയാണ് iQOO Z10-നുള്ള കണക്റ്റിവിറ്റി സവിശേഷതകൾ.
സെൻസറുകൾക്കായി, ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഇൻഫ്രാറെഡ് ബ്ലാസ്റ്ററും ഉൾപ്പെടുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ IP65 റേറ്റിംഗും ഉണ്ട്.
ഈ ഐഖൂ ഫോണിൽ കരുത്തുറ്റ 7,300mAh ബാറ്ററിയാണുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഏകദേശം 199 ഗ്രാം ഭാരമുള്ള ഫോണാണ് ഐഖൂ പുതിയതായി അവതരിപ്പിച്ച Z10.