iQOO Neo9 Pro, ഐക്യൂ Z സീരീസുകൾ Amazon Special സെയിലിൽ ഓഫറിൽ വാങ്ങാം

iQOO Neo9 Pro, ഐക്യൂ Z സീരീസുകൾ Amazon Special സെയിലിൽ ഓഫറിൽ വാങ്ങാം
HIGHLIGHTS

ജൂലൈ 20, 21 (ശനി, ഞായർ) തീയതികളിലാണ് പ്രൈം ഡേ സെയിൽ

Amazon സംഘടിപ്പിച്ചിരിക്കുന്ന സ്പെഷ്യൽ സെയിൽ പ്രൈം അംഗങ്ങൾക്ക് വേണ്ടിയുള്ളതാണ്

iQOO Z സീരീസുകൾക്കും iQOO Neo9 Pro ഫോണുകൾക്കും ഡിസ്കൌണ്ട് ലഭിക്കുന്നു

Amazon Prime Day സെയിലിൽ iQOO ഫോണുകൾക്ക് വമ്പൻ ഓഫർ. ആകർഷകമായ ഓഫറുകളുമായി പ്രൈം അംഗങ്ങൾക്കായുള്ള Amazon Special Sale ആരംഭിച്ചു. ജൂലൈ 20, 21 (ശനി, ഞായർ) തീയതികളിലാണ് പ്രൈം സെയിൽ. iQOO Z സീരീസുകൾക്കും iQOO Neo9 Pro ഫോണുകൾക്കും ഡിസ്കൌണ്ട് ലഭിക്കുന്നു.

iQOO ഫോണുകൾക്ക് Amazon ഓഫർ

Amazon സംഘടിപ്പിച്ചിരിക്കുന്ന സ്പെഷ്യൽ സെയിൽ പ്രൈം അംഗങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഈ രണ്ട് ദിവസങ്ങളിൽ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് ലാഭത്തിൽ ഷോപ്പിങ് നടത്താം. ഫാഷൻ, കിച്ചൺ ഐറ്റംസ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം ഓഫറുണ്ട്.

iQOO ഫോണുകൾക്ക് Amazon ഓഫർ
iQOO ഫോണുകൾക്ക് Amazon ഓഫർ

പല കാറ്റഗറിയിലുള്ള സ്മാർട്ഫോണുകളും കിഴിവിൽ വിൽക്കുന്നു. അതുപോലെ പുത്തൻ ഗാഡ്ജെറ്റുകൾ പ്രൈം ഡേ സെയിലിൽ ലോഞ്ചിനെത്തുന്നു. ജനപ്രിയ സ്മാർട്ഫോൺ ബ്രാൻഡായ ഐക്യൂവിനും വമ്പിച്ച ഡിസ്കൌണ്ട് ലഭിക്കുന്നു. അതും മിഡ് റേഞ്ച്, ബജറ്റ് ലിസ്റ്റിലുള്ള ഐക്യൂ ഫോണുകൾക്കാണ് ഓഫർ.

iQOO Z9 Z7 Pro മുതൽ നിയോ9 പ്രോ വരെ

iQOO Z9 Lite, iQOO Z7 Pro എന്നീ ഫോണുകൾക്കെല്ലാം ഓഫറുണ്ട്. ഓരോ ഫോണുകളുടെയും ഡീൽ എങ്ങനെയാണെന്ന് നോക്കാം. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ കൂപ്പൺ ഓഫറുകളും ലഭിക്കുന്നതാണ്. ICICI, SBI കാർഡുകൾക്ക് 10 ശതമാനം വരെ കിഴിവ് ആമസോൺ നൽകുന്നു.

ഐക്യൂ Z9 Lite 5G

ഏറ്റവും പുതിയതായി ഐക്യൂ അവതരിപ്പിച്ച ഫോണാണിത്. Z സീരീസിലെ പുതിയ പോരാളി ആദ്യ സെയിലിന് എത്തിയിരിക്കുന്നു. ഐക്യൂ Z9 Lite 5G ആമസോണിൽ ഓഫറിൽ വാങ്ങാം. 14499 രൂപയുടെ സ്മാർട്ഫോണിന് 10499 രൂപയാണ് വിലയാകുന്നത്. പ്രൈം അംഗങ്ങൾക്ക് ഈ ഓഫർ സ്വന്തമാക്കാം. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

പ്രധാന ഫീച്ചറുകൾ: 50 MP Sony AI ക്യാമറ. IP64 റേറ്റിങ്, മേക്ക് ഇൻ ഇന്ത്യ സംരഭത്തിലെ ഫോൺ.

ഐക്യൂ Z9x 5G

17999 രൂപ വിലയുള്ള ഐക്യൂ ഫോൺ 11499 രൂപയ്ക്ക് വാങ്ങാം. പ്രൈം ഡേ സെയിലിൽ 5000 രൂപ ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാങ്ങാനുള്ള ആമസോൺ ലിങ്ക്. 500 രൂപ കൂപ്പൺ കിഴിവും ലഭിക്കും.

iQOO ഫോണുകൾക്ക് വമ്പൻ ഓഫർ
iQOO ഫോണുകൾക്ക് വമ്പൻ ഓഫർ

പ്രധാന ഫീച്ചറുകൾ: 6.72 ഇഞ്ച് സ്ക്രീൻ, 120Hz റീഫ്രെഷ് റേറ്റ്. സ്നാപ്ഡ്രാഗൺ 6 Gen 1 പ്രോസസർ, 44W ഫ്ലാഷ് ചാർജിങ്, 6000mAh ബാറ്ററി,

ഐക്യൂ Z7 Pro 5G

മിഡ് റേഞ്ച് ഐക്യൂ Z7 Pro-യും ലാഭത്തിൽ വാങ്ങാം. 26,999 രൂപ വിലയുള്ള ഐക്യൂവിന്റെ ജനപ്രിയ ഫോണാണിത്. ഇപ്പോൾ പ്രൈം ഡേ സെയിലിൽ ഫോണിന് വില 21998 രൂപയാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്.ഇതുകൂടാതെ 1000 രൂപയുടെ കൂപ്പൺ കിഴിവും ലഭിക്കുന്നു.

പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് സ്ക്രീൻ, 66W ഫ്ലാഷ് ചാർജിങ്. 64 MP OIS ക്യാമറ, 3D കർവ്ഡ് AMOLED ഡിസ്പ്ലേ.

Amazon Prime Day സെയിലിൽ iQOO ഫോണുകൾക്ക് വമ്പൻ ഓഫർ
Amazon Prime Day സെയിൽ

Read More: Amazon Special സെയിൽ പ്രൈം അംഗങ്ങൾക്ക് മാത്രം, Prime Subscription പ്ലാനുകൾ അറിയൂ…

ഐക്യൂ Neo9 Pro

നിയോ9 പ്രോ ആരും കൊതിക്കുന്ന ഐക്യൂ സ്മാർട്ഫോണാണ്. 35000 രൂപയ്ക്ക് മുകളിലാണ് ഫോണിന്റെ വില. എന്നാൽ ജൂലൈ 20, 21 തീയതികളിൽ ആമസോണിൽ 31,998 രൂപയ്ക്ക് ലഭിക്കും. വാങ്ങാനുള്ള ആമസോൺ ലിങ്ക്.

പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ. 50MP Sony IMX920 ക്യാമറയാണ് ഫോണിലുള്ളത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo