iQoo Racing Edition: iQoo Neo 9 പുതിയ എഡിഷൻ വരുന്നൂ, ഡിസ്പ്ലേയും ഫീച്ചറുകളും വ്യത്യാസമോ? TECH NEWS

Updated on 10-Mar-2024
HIGHLIGHTS

ഏറ്റവും മികച്ച സ്മാർട്ഫോണായി iQoo Neo 9 Pro പേരെടുത്തു

ഇപ്പോഴിതാ ഐക്യൂ നിയോ 9 പുതിയൊരു എഡിഷൻ കൂടി പുറത്തിറക്കുന്നു

iQoo Neo 9 Racing Edition ആണ് വരാനിരിക്കുന്നത്

ഈ വർഷത്തെ ഏറ്റവും മികച്ച സ്മാർട്ഫോണായി iQoo Neo 9 Pro പേരെടുത്തു. പ്രീമിയം വിഭാഗത്തിൽ പുറത്തിറങ്ങിയ ഫോണിന്റെ പെർഫോമൻസ് അത്രയും ഗംഭീരമാണ്. കൂടാതെ ഡിസൈനിങ്ങിലും കളറിങ്ങിലുമെല്ലാം ഐക്യൂ മനം കവർന്നെന്ന് പറയാം.

കഴിഞ്ഞ വർഷം ഡിസംബറിൽ ഐക്യൂ നിയോ 9 ഫോണുകളും അവതരിപ്പിച്ചു. ഇപ്പോഴിതാ ഐക്യൂ നിയോ 9 പുതിയൊരു എഡിഷൻ കൂടി പുറത്തിറക്കാൻ ഒരുങ്ങുന്നു. iQoo Neo 9 Racing Edition ആണ് വരാനിരിക്കുന്നത്. ഈ റേസിങ് എഡിഷൻ മിക്കവാറും 2024 അവസാന മാസങ്ങളിലായിരിക്കും വരുന്നത്.

iQoo Neo 9 Pro

iQoo Neo 9 പുതിയ എഡിഷനും!

ഇതിന്റെ ഫീച്ചറുകളോ പ്രത്യേകതകളോ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ഐക്യൂ നിയോ 9 പുതിയ എഡിഷനെ കുറിച്ച് ചില ഊഹാപോഹങ്ങൾ വരുന്നുണ്ട്.

iQoo Neo 9 പുതിയ വേർഷൻ ഫീച്ചറുകൾ

144Hz റീഫ്രെഷ് റേറ്റും 2,160Hz PWM ഡിമ്മിങ് റേറ്റുമുള്ള ഫോണാണ് ഐക്യുവിന്റേത്. ഇതിന് 6.78-ഇഞ്ച് വലിപ്പമുള്ള 1.5K 8T LTPO OLED ഡിസ്‌പ്ലേയാണ് വരുന്നത്.

സ്‌നാപ്ഡ്രാഗൺ 8s Gen 3 SoC ചിപ്‌സെറ്റായിരിക്കും ഐക്യൂ റേസിങ് എഡിഷനിൽ ഉൾപ്പെടുത്തുക. അതായത്, Realme GT Neo 6-ൽ നിങ്ങൾ കണ്ട പ്രോസസറായിരിക്കും ഇത്.

Sony IMX920 ലെൻസുള്ള 50MP ക്യാമറയായിരിക്കും ഐക്യൂവിലുള്ളത്. ഇത് ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പിലായിരിക്കാം വിപണിയിൽ എത്തുന്നത്. ഫോണിന്റെ രണ്ടാമത്തെ ക്യാമറ 8MPയുടേതായിരിക്കും. എന്നാൽ ഇക്കാര്യങ്ങളൊന്നും കമ്പനി സ്ഥിരീകരിച്ചതല്ല.

ഐക്യൂ നിയോ 9 റേസിങ് എഡിഷൻ മുമ്പ് വന്ന നിയോ 9 ബേസിക്കിനേക്കാൾ നല്ലതാണോ? എന്തെല്ലാമായിരുന്നു നിയോ 9 ഫോണിൽ ഉണ്ടായിരുന്നത്?

ഐക്യൂ നിയോ 9ന്റെ പ്രത്യേകതകൾ

നിയോ 9ൽ 6.78 ഇഞ്ച് 144Hz ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 SoC ആണ് ഫോണിലെ പ്രോസസർ. 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുള്ള സ്മാർട്ഫോണാണിത്. ഇതിന് 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ലഭിക്കുന്നതാണ്.

Read More: മാർച്ച് 10 മുതൽ Special Discount! Poco M6 5G വാങ്ങുന്നവർക്ക് Airtel-ന്റെ വകയും ഓഫർ

ആൻഡ്രോയിഡ് 14 ആയിരിക്കും ഫോണിലെ OS. 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണിന് 5,160mAh ബാറ്ററിയുണ്ടാകും. ഐക്യൂ നിയോ 9നേക്കാൾ വില കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കാം. 26,890 രൂപ മുതലാണ് ഐക്യൂ നിയോ 9 ലഭിക്കുന്നത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :