ലോഞ്ച് ആയില്ല, എങ്കിലും വില ചോർന്നു! iQOO Neo 9 Pro-യിൽ പ്രതീക്ഷിക്കാൻ എന്തെല്ലാം?
ഇന്ത്യയിൽ ഈ മാസം എത്തുന്ന പ്രീമിയം ഫോണിന്റെ ലോഞ്ച് വിശേഷങ്ങൾ അറിയേണ്ടേ?
iQOO Neo 9 Pro ഫെബ്രുവരി 22-ന് ഇന്ത്യയിൽ എത്തും
ഇപ്പോഴിതാ ഐക്യൂവിന്റെ വിലയെ കുറിച്ചും ചില സൂചനകൾ ലഭിച്ചു
ഈ മാസം എത്തുന്ന പുതിയ പ്രീമിയം ഫോണാണ് iQOO Neo 9 Pro. ഫെബ്രുവരി 22-ന് ഇന്ത്യയിൽ ലോഞ്ചിനെത്തുന്ന ഫോണാണിത്. നേരത്തെ ഡിസംബറിൽ ഫോൺ ചൈനയിൽ എത്തിയിരുന്നു.
ഇന്ത്യയിൽ ഈ മാസം എത്തുന്ന ഫോണിന്റെ ലോഞ്ച് വിശേഷങ്ങൾ അറിയേണ്ടേ? ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഫീച്ചറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഐക്യൂ നിയോ 9 പ്രോയുടെ ക്യാമറ, പ്രോസസർ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇപ്പോഴിതാ ഐക്യൂവിന്റെ വിലയെ കുറിച്ചും ചില സൂചനകൾ ലഭിച്ചു. ഇവ എന്തെല്ലാമെന്ന് നോക്കാം.
iQOO Neo 9 Pro ഫീച്ചറുകൾ
മികച്ച ഗെയിമിങ് ഫോണായും നിത്യോപയോഗ ഫോണായും ഇത് ഉപയോഗിക്കാം. ഇപ്പോഴത്തെ ഏറ്റവും മികച്ച പ്രോസസറാണ് ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഇതിന്റെ പ്രോസസർ. ഇതിൽ പ്രൊപ്രൈറ്ററി Q1 സൂപ്പർകമ്പ്യൂട്ടിങ് ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പ്രീമിയം മിഡ് റേഞ്ച് ഫോണിൽ 50MP IMX 920 പ്രൈമറി സെൻസറുണ്ട്. ഇത് OIS സപ്പോർട്ടുള്ള ഫോണാണ്. ഐക്യൂ നിയോ 9 പ്രോയിൽ 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. 5,150mAh ബാറ്ററിയാണ് ഐക്യൂ നിയോയിലുള്ളത്. 120W ഫാസ്റ്റ് ചാർജിങ് ഇതിലുണ്ട്.
iQOO Neo 9 Pro വില വിവരങ്ങൾ
ഇപ്പോഴിതാ ഫോണിന്റെ വില വിവരങ്ങൾ ചോർന്നിരിക്കുന്നു. ഫോൺ ലോഞ്ച് ചെയ്യാൻ 2 ആഴ്ച സമയമുണ്ട്. എന്നാൽ വിലയെ കുറിച്ചുള്ള ചില സൂചനകൾ പുറത്തുവരുന്നു.
ഏകദേശം 30000 രൂപ വില വരുന്ന ഫോണുകളാണ് ഐക്യൂ അവതരിപ്പിക്കുന്നത്.
8 GB റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന് ഏകദേശം 37,999 രൂപ വിലയാകും. 3,000 രൂപയുടെ ബാങ്ക് ഓഫറും ഇതിൽ ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് 34,999 രൂപയിൽ മികച്ച പ്രീമിയം ഫോൺ വാങ്ങാം.
പ്രീ ബുക്കിങ് തുടങ്ങി
ഐക്യൂ നിയോ 9 പ്രോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഇന്ന്, ഫെബ്രുവരി 8 മുതലാണ് പ്രീ ബുക്കിങ് തുടങ്ങിയത്. 1,000 രൂപ അടച്ച് ഫോണിന്റെ പ്രീ ബുക്കിങ് നടത്താം. ഇത് റീഫണ്ട് ചെയ്യപ്പെടുന്ന തുകയാണ് എന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. പ്രീ ഓർഡർ ചെയ്ത് ഫോൺ വാങ്ങുന്നവർക്ക് 2 വർഷത്തെ വാറണ്ടി ലഭിക്കും. കൂടാതെ ലോഞ്ച് ഡേ ഓഫറുകളും ഇതിൽ ലഭ്യമാണ്.
READ MORE: ആമസോണും ഹോട്ട്സ്റ്റാറും സോണിലിവും… Reliance Jio-യിൽ Free! 14 OTTകളും, എക്സ്ട്രാ 18GBയും
ഇന്ന് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ പ്രധാനപ്പെട്ട ബ്രാൻഡാണ് ഐക്യൂ. അതിനാൽ കഴിഞ്ഞ മാസമെത്തിയ വൺപ്ലസ് പ്രീമിയം ഫോണിനോട് ഇത് മത്സരിക്കും. വൺപ്ലസ് 12 ആണ് ജനുവരി പകുതിയോടെ കമ്പനി പുറത്തിറക്കിയിരുന്നത്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile