2024-ൽ അവതരിപ്പിച്ച പ്രീമിയം ഫോണാണ് iQOO Neo 9 Pro. ഇക്കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു ഫോൺ ലോഞ്ച് ചെയ്തത്. 3 വേരിയന്റുകളായിരുന്നു iQOO ഈ ഫ്ലാഗ്ഷിപ്പിൽ ഉൾപ്പെടുത്തിയത്. ഇവയിൽ ഉയർന്ന രണ്ട് വേരിയന്റുകളും ഫെബ്രുവരിയിൽ തന്നെ വിൽപ്പന നടത്തി. എന്നാൽ ഏറ്റവും ചെറിയ വേരിയന്റിന്റെ വിൽപ്പന ഒരു മാസം കഴിഞ്ഞാണ്.
8GB+128GB വേർഷനാണ് ഐക്യൂ നിയോ 9 പ്രോയുടെ കുറഞ്ഞ വേരിയന്റ്. ഏറ്റവും ജനപ്രിയമായ ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളാണ് ഐക്യൂ. ഇവരുടെ നിയോ 9 പ്രോ ഫ്ലാഗ്ഷിപ്പ് ഫോണുകളും വിപണിയിൽ തരംഗമായി. കമ്പനി ഒരു കുറഞ്ഞ വേരിയന്റ് കൂടി അവതരിപ്പിച്ചത്, ഐക്യൂ ആരാധകർക്ക് സന്തോഷ വാർത്തയായിരുന്നു.
ഇപ്പോഴിതാ, ആ മൂന്നാമത്തെ ഫോണും വിൽപ്പനയ്ക്ക് എത്തി. 8ജിബി റാമും, 128ജിബി സ്റ്റോറോജുമുള്ള വേരിയന്റാണിത്. ഐക്യൂ നിയോ 9 പ്രോയുടെ കുറഞ്ഞ വേരിയന്റ് മാർച്ച് 21നാണ് വിൽപ്പന ആരംഭിച്ചത്. ഉച്ചയ്ക്ക് 12 മണിമുതൽ സെയിൽ തുടങ്ങി.
ഫോണിന് ആദ്യ സെയിലിൽ ഓഫറുകൾ ലഭിക്കും. ഐക്യൂ നിയോ 9 പ്രോയുടെ പ്രത്യേകതകളും വിൽപ്പന വിവരങ്ങളും അറിയാം.
8GB+256GB, 12GB+256GB വേരിയന്റുകൾക്ക് വിപണിയിൽ നല്ല ഡിമാൻഡായിരുന്നു. ഇന്ന് ആദ്യ സെയിലിന് എത്തിയ 8GB+128GB പതിപ്പിനെയും വിപണി കൈവിടില്ലെന്ന് പ്രതീക്ഷിക്കാം.
നിയോ 9 പ്രോയുടെ 128ജിബി വേരിയന്റിന് 35,999 രൂപയാണ് വില. ICICI ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2,000 രൂപ വരെ കിഴിവ് ലഭിക്കും. അല്ലെങ്കിൽ 4,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. ഫോൺ എവിടെ നിന്നും വാങ്ങാം എന്ന് അറിയുന്നതിന് മുന്നേ അവയുടെ പ്രത്യേകതകൾ നോക്കാം.
ഡിസ്പ്ലേ: 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1.5K റെസല്യൂഷനും 144Hz റീഫ്രെഷ് റേറ്റും ലഭിക്കും.
പ്രോസസർ: ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ബാറ്ററിയും ചാർജിങ്ങും: 120W ഫാറ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണിത്. ഐക്യൂ നിയോ 9 പ്രോയിൽ 5,160mAh ബാറ്ററിയാണുള്ളത്.
ക്യാമറ: നിയോ 9 പ്രോയിൽ സെൽഫിയ്ക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുണ്ട്. OIS സപ്പോർട്ടുള്ള ഫോണിന്റെ മെയിൻ ക്യാമറ 50-മെഗാപിക്‌സലിന്റേതാണ്. ഈ ക്യാമറയിൽ സോണി IMX920 സെൻസർ ഉപയോഗിച്ചിരിക്കുന്നു. 8-മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസും ഇതിലുണ്ട്.
OS: FunTouch OS 14 അടിസ്ഥാനമാക്കിയുള്ള Android 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകൾ ഐക്യൂവിലുണ്ട്. നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
Read More: OnePlus 12R Special Edition: 100W ചാർജിങ് സപ്പോർട്ടുള്ള പുതിയ വൺപ്ലസ് 12R എഡിഷൻ വിൽപ്പന ഇന്ത്യയിൽ
ഐക്യു നിയോ 9 പ്രോയിൽ ഡ്യുവൽ സ്പീക്കറുകളാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഇൻ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറുണ്ട്. കൂടാതെ IR ബ്ലാസ്റ്റർ, 6K VC ലിക്വിഡ്-കൂൾഡ് 3D ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു.
ആമസോണിലൂടെ ഓഫറുകൾ കൂടി ചേർത്ത് പ്രീമിയം ഫോൺ വാങ്ങാം. iQOO ഇന്ത്യയുടെ ഇ-സ്റ്റോർ വഴിയും വിൽപ്പന നടക്കുന്നുണ്ട്. ഫിയറി റെഡ്, കോൺക്വറർ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ വാങ്ങാം. ആമസോണിൽ 34,999 രൂപ മാത്രമാണ് വിലയാകുക. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും സ്വന്തമാക്കാം. വാങ്ങാനും, കൂടുതൽ വിവരങ്ങൾക്കും, ഇവിടെ ക്ലിക്ക് ചെയ്യൂ.