iqoo neo 9 pro 5g
Supercomputing ചിപ്പ് Q1 ഉള്ള സ്മാർട്ഫോണാണ് iQOO Neo 9 Pro 5G. ഐഖൂവിന്റെ ജനപ്രിയ സ്മാർട്ഫോൺ കൂടിയാണിത്. ഇപ്പോഴിതാ വമ്പിച്ച വിലക്കിഴിവിൽ ഐഖൂ നിയോ 9 പ്രോ സ്വന്തമാക്കാം.
ആമസോണിൽ 30,000 രൂപയ്ക്കും താഴെ ഈ ജനപ്രിയ ഐക്യൂ ഫോൺ വാങ്ങാനുള്ള അവസരമാണിത്. അതും ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് ഫോൺ എത്തിയിരിക്കുന്നു.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഐഖൂ ഫോണിനാണ് കിഴിവ്. ഇത് വിപണിയിൽ എത്തിച്ചപ്പോൾ 41,999 രൂപയായിരുന്നു വില. ഇപ്പോൾ ആമസോൺ ഫോണിന് വലിയ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 10000 രൂപയാണ് ഫോണിന് വെട്ടിക്കുറച്ചത്. ചുവപ്പൻ ഐഖൂ നിയോ 9 പ്രോ നിലവിൽ 31,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ഇവിടെ തീരുന്നില്ല ആമസോണിന്റെ സ്പെഷ്യൽ ഡിസ്കൌണ്ട്. HDFC ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 2000 രൂപ ഇളവുണ്ട്. ഇങ്ങനെ ഐക്യൂ നിയോ 9 പ്രോ 29,999 രൂപയ്ക്ക് വാങ്ങാനാകും. Buy From Here.
നോ-കോസ്റ്റ് ഇഎംഐ വഴി 1,441.72 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. 30,250 രൂപ വരെയാണ് ആമസോൺ സൈറ്റിൽ എക്സ്ചേഞ്ച് കിഴിവും ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഫോണിന്റെ മോഡലും പഴക്കവും അനുസരിച്ച് വിലയിൽ വ്യത്യാസം വരും.
6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. ഇത് 144Hz റിഫ്രഷ് റേറ്റ് തരുന്ന സ്ക്രീനാണ്.
Also Read: 2024-ന്റെ Best Flagship ഡിജിറ്റ് അവാർഡ് നേടിയ iQOO 12 5G 45000 രൂപയ്ക്ക്!
ഫോണിന്റെ ഫീച്ചറുകൾ തന്നെയാണ് ഇതിൽ എടുത്തുപറയേണ്ടത്. പ്രീമിയം ക്വാളിറ്റിയിലും പ്രീമിയം ഡിസൈനിലുമാണ് ഈ സ്മാർട്ഫോൺ നിർമിച്ചിട്ടുള്ളത്. ഇതിൽ പ്രവർത്തിക്കുന്നത് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8gen2 പ്രോസസറാണ്. ഫോൺ ഗെയിമിങ്ങിന് ഉത്തമമാണ്. കാരണം ഇതിൽ ഡ്യുവൽ ചിപ്പ് പവറുണ്ട്.
OIS സപ്പോർട്ടും 4K വീഡിയോ റെക്കോഡിങ്ങുമുള്ള പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. 50MP Sony IMX920 സെൻസറാണ് ഐഖൂ നിയോ 9 പ്രോയിൽ വച്ചിട്ടുള്ളത്. 8MP അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. ഇതിൽ മുൻവശത്തുള്ളത് 16MP സെൽഫി ക്യാമറയാണ്.
അതിവേഗത്തിലും നീണ്ട നാൾ നിലനിൽക്കുന്നതുമായ ബാറ്ററിയാണ് ഐഖൂ കൊടുത്തിരിക്കുന്നത്. അതായത് ഇതിൽ വലിയ 5160mAh ബാറ്ററിയുണ്ട്. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.