120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെ iQOO Neo 8 വരുന്നൂ…

Updated on 21-Mar-2023
HIGHLIGHTS

മീഡിയടെക് ഡൈമൻസിറ്റി 9200 ചിപ്പാണ് കരുത്തേകുന്നത്

39,999 രൂപയായിരിക്കും പ്രാരംഭ വില എന്നാണ് അറിയുന്നത്

സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് മോഡലുകൾ ഉണ്ടാകും

ഐക്യൂ സ്മാർട്ട്ഫോണുകളിലെ നിയോ സീരീസ് സ്മാർട്ട്ഫോണുകൾ ഏറെ പ്രശസ്തമാണ്. ഇപ്പോൾ ഐക്യൂ നിയോ സീരീസിലെ പുതിയ സ്മാർട്ഫോണായ ഐക്യൂ നിയോ 8 (iQOO Neo 8) പുത്തൻ സവിശേഷതകളുമായി വിപണി വാഴാൻ ഒരുങ്ങുകയാണ്. ഐക്യൂ നിയോ 8 (iQOO Neo 8)ന്റെ ഫീച്ചറുകൾ ഒന്ന് പരിചയപ്പെടാം.

ഐക്യൂ നിയോ 8 (iQOO Neo 8)ന്റെ പ്രോസസ്സർ

ഐക്യൂ നിയോ 8 (iQOO Neo 8) ഒരു ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റ് കരുത്തിലാകും എത്തുകയെന്നാണ് സൂചന. എന്നാൽ സാധാരണ മോഡൽ മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്പ് പായ്ക്ക് അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഐക്യൂ നിയോ 8 (iQOO Neo 8)ന്റെ ഡിസ്പ്ലേ

ഫോണുകളുടെ ഡിസ്‌പ്ലേ വലുപ്പത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പക്ഷേ, കമ്പനി നിയോ 8 ന്റെ മുൻഗാമിയുടെ ഡിസ്‌പ്ലേ വലുപ്പം നിലനിർത്തുകയാണെങ്കിൽ, നിയോ 8-ൽ 6.78 ഇഞ്ച് അമോലെഡ് പാനൽ പ്രതീക്ഷിക്കാം.

ഐക്യൂ നിയോ 8 (iQOO Neo 8)ന്റെ ക്യാമറ

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ ഐക്യൂ നിയോ 8ൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ അവതരിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. നിയോ 8 പ്രോയ്ക്ക് 1/1.5 ഇഞ്ച് ക്യാമറ സെൻസർ നൽകാമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ എല്ലാ സെൻസറുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.

ഐക്യൂ നിയോ 8(iQOO Neo 8)ന്റെ ബാറ്ററി

ഐക്യൂ നിയോ 8 (iQOO Neo 8)ൽ 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ കമ്പനി നൽകുമെന്ന് സൂചനയുണ്ട്. ബാറ്ററി ശേഷി സംബന്ധിച്ച വിശദാംശങ്ങളൊന്നുമില്ല. ബ്രാൻഡ് ഒരുപാട് ഫോണുകളിൽ 5,000mAh ബാറ്ററി വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനാൽ വരാനിരിക്കുന്ന സ്മാർട്ട്ഫോണിലും 5000 എംഎഎച്ച് തന്നെയാകാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

Connect On :