digit zero1 awards

iQOO Neo 7 Pro India Launch: ഐക്യൂ നിയോ 7 പ്രോ ‘ദി ഗെയിമിംഗ് മോൺസ്റ്റർ’ ജൂലൈ 4ന് ഇന്ത്യയിലെത്തും

iQOO Neo 7 Pro India Launch: ഐക്യൂ നിയോ 7 പ്രോ ‘ദി ഗെയിമിംഗ് മോൺസ്റ്റർ’ ജൂലൈ 4ന് ഇന്ത്യയിലെത്തും
HIGHLIGHTS

ജൂ​ലൈ 4ന് നിയോ 7 പ്രോ ഇന്ത്യയിൽ അ‌വതരിപ്പിക്കും

ഒരു ഇൻഡിപെൻഡന്റ് ഗെയിമിംഗ് ചിപ്പ് നിയോ 7 പ്രോയിൽ ഉണ്ടാകും

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും നിയോ 7 പ്രോ അ‌വതരിപ്പിക്കുക

മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിൽ ലോഞ്ചിന് തയാറെടുത്തിരിക്കുകയാണ് ഐക്യൂ നിയോ 7 പ്രോ സ്മാർട്ട്ഫോൺ. ജൂ​ലൈ 4ന് നിയോ 7 പ്രോ ഇന്ത്യയിൽ അ‌വതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽതന്നെ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട നിയോ 7ന്റെ പിൻഗാമിയായിട്ടാണ് നിയോ 7 പ്രോയുടെ വരവ്.

സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ കരുത്തിൽ ''മെച്ചപ്പെടുത്തിയ ഗ്രാഫിക്സും സുഗമമായ ഗെയിംപ്ലേയും" നിയോ 7 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഗെയിമിങ് ആസ്വദിക്കുന്നതിനായി ഒരു ഇൻഡിപെൻഡന്റ് ഗെയിമിംഗ് ചിപ്പ് ( IG Chip ) നിയോ 7 പ്രോയിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആവേശത്തോടെ ഗെയിം കളിക്കുന്നതിനായി മെച്ചപ്പെട്ട മോഷൻ കൺട്രോൾ സംവിധാനവും നിയോ 7 പ്രോയിൽ ഐക്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 മിനിറ്റിനുള്ളിൽ ബാറ്ററി 0% മുതൽ 50% വരെ നിറയ്ക്കുന്ന 120W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയും ഐക്യൂ നിയോ 7 പ്രോയുടെ സവിശേഷതയാണ്. ചാർജിങ്ങിനായി അ‌ധികം സമയം ഉപയോക്താവിന് ചിലവഴിക്കേണ്ടി വരുന്നില്ല.

നിയോ 7 പ്രോ പ്രോസസറും ബാറ്ററിയും 

പുതിയ ലെതർ-ബാക്ക് ട്രെൻഡ് പിന്തുടർന്ന്, നിയോ 7 പ്രോയും ഒരു ഓറഞ്ച് ലെതർ ഫിനിഷ് ഡിസൈൻ അവതരിപ്പിക്കുന്നു. കൂടാതെ ഫോണിന്റെ പിന്നിൽ മുകളിൽ ഇടത് ഭാഗത്തായി ഐക്യൂവിന്റെ അ‌ടയാളമായി മാറിയ ക്യാമറ മൊഡ്യൂളും നൽകിയിരിക്കുന്നു. നിയോ 7 പ്രോയിലെ സ്നാപ്ഡ്രാഗൺ ചിപ്പ് 1+3+4 സിപിയു കോൺഫിഗറേഷനും അഡ്രിനോ 730 ജിപിയുവും ഉപയോഗിക്കുന്നു എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഐക്യൂ നിയോ 7 പ്രോയിലെ ചിപ്പ് 16ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജും ജോഡിയാക്കിയാകും എത്തുക. ദീർഘനേരം നീണ്ടുനിൽക്കുന്ന ഉപയോഗം കണക്കിലെടുത്ത് 5,000mAh ബാറ്ററിയും ഉണ്ടാകും.

നിയോ 7 പ്രോയുടെ ക്യാമറ 

ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും നിയോ 7 പ്രോ അ‌വതരിപ്പിക്കുക. 50എംപി പ്രധാന ക്യാമറ, 8എംപി അൾട്രാവൈഡ് സെൻസർ, 2എംപി മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടും. 16 എംപിയുടേതാകും ഫ്രണ്ട്ക്യാമറ. ഐക്യൂ നിയോ 7 പ്രോയുടെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. നിയോ 7 ഇന്ത്യയിൽ 27,999 രൂപയ്ക്കാണ് ലഭ്യമാകുക.

Nisana Nazeer
Digit.in
Logo
Digit.in
Logo