iQOO Neo 7 Pro Discount: 2000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും ഓഫറുകളും, iQOO Neo 7 Pro 5G 7000 രൂപ വിലക്കുറവിൽ

iQOO Neo 7 Pro Discount: 2000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും ഓഫറുകളും, iQOO Neo 7 Pro 5G 7000 രൂപ വിലക്കുറവിൽ
HIGHLIGHTS

iQOO Neo 7 Pro 5G ഇപ്പോൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം

ഓരോ വേരിയന്റിനും മൊത്തം 7000 രൂപ കിഴിവ് ലഭിക്കുന്നു

കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ എത്തിയ 5G ഫോണാണിത്

ആകർഷകമായ ഡിസൈനിൽ വിപണിയിൽ എത്തിയ iQOO മിഡ് റേഞ്ച് ഫോണിന് ഓഫർ. iQOO Neo 7 Pro 5G ഇപ്പോൾ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 30,000 രൂപയ്ക്ക് താഴെ ഫോൺ വാങ്ങാനുള്ള ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8GB RAM/128GB സ്റ്റോറേജിനും, 12GB RAM/256GB സ്റ്റോറേജിനും ഓഫറുണ്ട്.

iQOO Neo 7 Pro 5G വിലക്കിഴിവ്

ഐക്യൂവിന്റെ ഏറ്റവും പുതിയ Mid range smartphone ആണിത്. കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യയിൽ എത്തിയ 5G ഫോണാണിത്. ഇന്ത്യയിൽ ഫോണിന്റെ വില വെട്ടിക്കുറച്ചു. Amazon ആണ് വിലക്കുറവിൽ ഫോൺ വിൽക്കുന്നത്. വിലക്കിഴിവിന് പുറമെ നിങ്ങൾക്ക് 2000 രൂപയുടെ കൂപ്പണും ലഭിക്കും. ഇവിടെ നിന്നും വാങ്ങാം

iQOO Neo 7 Pro 5G
iQOO Neo 7 Pro 5G

ഓഫർ ഇങ്ങനെ…

8GB റാമും 128GB സ്റ്റോറേജുമുള്ള ഐക്യൂ നിയോ 7ന് 34,999 രൂപയായിരുന്നു വില.
ഇപ്പോൾ ആമസോണിലെ വില 30,999 രൂപയാണ്. ഇതിന് പുറമെ 2000 രൂപയുടെ കൂപ്പണിലൂടെ വീണ്ടും പണം ലാഭിക്കാം.

12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന്റെ വിപണിവില 37,999 രൂപയാണ്. എന്നാൽ ആമസോണിൽ 33,999 രൂപയ്ക്ക് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ, 2000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും ലഭിക്കും.

ഈ രണ്ട് വേരിയന്റുകൾക്കും ആമസോൺ ബാങ്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും നൽകുന്നുണ്ട്. 1,000 ബാങ്ക് ഡിസ്‌കൗണ്ടാണ് ഐക്യൂവിന് നൽകുന്നത്. ഇങ്ങനെ ഓരോ വേരിയന്റിനും മൊത്തം 7000 രൂപ കിഴിവ് ലഭിക്കുന്നു.

അതായത്, ബാങ്ക് ഓഫർ കൂടി ഉൾപ്പെടുമ്പോൾ കുറഞ്ഞ വേരിയന്റ് 27,999 രൂപയ്ക്ക് ലഭിക്കും. കൂടിയ സ്റ്റോറേജ് 30,999 രൂപയ്ക്കും ലഭിക്കും. 26,650 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇതിനുണ്ട്.

iQOO Neo 7 Pro 5G സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് ഫുൾ HD+ AMOLED സ്‌ക്രീനാണ് ഇതിൽ വരുന്നത്. 120Hz റിഫ്രഷ് റേറ്റും, 1300 nits ബ്രൈറ്റ്നെസ്സുമുള്ള ഫോണാണിത്. അഡ്രിനോ 730 GPU ഉള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ Gen 1 ആണ് പ്രോസസർ.

ഇതൊരു പവർഫുൾ 5G ഹാൻഡ്സെറ്റാണ്. 5,000 mAh ബാറ്ററിയും, 120W ഫാസ്റ്റ് ചാർജിങ്ങും ഇതിലുണ്ട്. 25 മിനിറ്റിനുള്ളിൽ 1% മുതൽ 100% വരെ ഇത് ചാർജാകും. പെർഫോമൻസിൽ മാത്രമല്ല ഡിസൈനിലും മനോഹരമാണിത്. പ്രീമിയം ലെതർ ഡിസൈനോടെ വരുന്ന ഫോണാണിത്. ഡാർക്ക് സ്റ്റോം, ഫിയർലെസ് ഫ്ലേം കളർ ഓപ്ഷനുകളിൽ ഐക്യൂ ലഭിക്കും.

READ MORE: ജനുവരിയിലെ പുതിയ ഫോൺ വാങ്ങാം! Oppo Reno 11 5G വിൽപ്പനയ്ക്ക്

50MP GN5 OIS അൾട്രാ-സെൻസിങ് ഫീച്ചറുള്ള ക്യാമറയാണ് ഐക്യൂവിലുള്ളത്. കൂടാതെ, 8MPയുടെ അൾട്രാ-വൈഡ് ക്യാമറയും ഈ ഫോണിലുണ്ട്. നൈറ്റ് ഫോട്ടോഗ്രാഫിയ്ക്കും ഐക്യൂ നിയോ 7 പ്രോ മികച്ചതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo