iQOO Neo 7 Pro 5G Colour Options unveiled: പുത്തൻ കളർ ഓപ്ഷനുകളുമായി iQOO Neo 7 Pro 5G

iQOO Neo 7 Pro 5G Colour Options unveiled: പുത്തൻ കളർ ഓപ്ഷനുകളുമായി iQOO Neo 7 Pro 5G
HIGHLIGHTS

iQOO Neo 7 Pro ജൂലൈ 4 ന് ഇന്ത്യയിൽ എത്തും

iQOO Neo 7 Proയ്‌ക്കായി രണ്ട് കളർ വേരിയന്റുകൾ അവതരിപ്പിക്കുന്നു

നിയോ 7 ഇന്ത്യയിൽ 27,999 രൂപയ്ക്കാണ് ലഭ്യമാകുക

iQOO Neo 7 Pro ജൂലൈ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. iQOO Neo 7 Pro മിഡ്-റേഞ്ച് സെഗ്‌മെന്റിൽ ലഭിക്കുന്ന സ്നാർട്ട്‌ഫോണാണ് എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുമ്പ് സ്മാർട്ട്‌ഫോണിനായി ലഭ്യമായ കളർ ഓപ്ഷനുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

iQOO Neo 7 Proയ്‌ക്കായി രണ്ട് കളർ വേരിയന്റുകൾ അവതരിപ്പിക്കുന്നു  

ഫിയർലെസ് ഫ്ലേം, ഡാർക്ക് സ്റ്റോം എന്ന ഓറഞ്ച് നിറത്തെ പ്രതിഫലിപ്പിക്കുന്ന രണ്ടു കളർ ഓപ്ഷനുകളാണ് അവതരിപ്പിക്കുന്നത്. iQOO Neo 7 Pro ഒരു സ്‌നാപ്ഡ്രാഗൺ 8+ Gen 1 SoC കൊണ്ട് സജ്ജീകരിക്കുമെന്നും 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്നും ബ്രാൻഡ് സ്ഥിരീകരിച്ചു. 

iQOO നിയോ 7 പ്രോ 5G സവിശേഷതകൾ

സ്നാപ്ഡ്രാഗൺ 8+ Gen 1 പ്രോസസർ കരുത്തിൽ ''മെച്ചപ്പെടുത്തിയ ഗ്രാഫിക്സും സുഗമമായ ഗെയിംപ്ലേയും" നിയോ 7 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഗെയിമിങ് ആസ്വദിക്കുന്നതിനായി ഒരു ഇൻഡിപെൻഡന്റ് ഗെയിമിംഗ് ചിപ്പ് ( IG Chip ) നിയോ 7 പ്രോയിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ ആവേശത്തോടെ ഗെയിം കളിക്കുന്നതിനായി മെച്ചപ്പെട്ട മോഷൻ കൺട്രോൾ സംവിധാനവും നിയോ 7 പ്രോയിൽ ഐക്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. 8 മിനിറ്റിനുള്ളിൽ ബാറ്ററി 0% മുതൽ 50% വരെ നിറയ്ക്കുന്ന 120W ഫ്ലാഷ് ചാർജ് സാങ്കേതികവിദ്യയും ഐക്യൂ നിയോ 7 പ്രോയുടെ സവിശേഷതയാണ്. നിയോ 7 പ്രോയിലെ സ്നാപ്ഡ്രാഗൺ ചിപ്പ് 1+3+4 സിപിയു കോൺഫിഗറേഷനും അഡ്രിനോ 730 ജിപിയുവും ഉപയോഗിക്കുന്നു എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലോഞ്ചിനോട് അ‌നുബന്ധിച്ച് വരും ദിവസങ്ങളിൽ കമ്പനി പതിയെ പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഐക്യൂ നിയോ 7 പ്രോയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ

ഐക്യൂ നിയോ 7 പ്രോയിലെ ചിപ്പ് 16ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS 3.1 സ്റ്റോറേജും ജോഡിയാക്കിയാകും എത്തുക. ദീർഘനേരം നീണ്ടുനിൽക്കുന്ന ഉപയോഗം കണക്കിലെടുത്ത് 5,000എംഎഎച്ച് ബാറ്ററിയും ഉണ്ടാകും. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാകും നിയോ 7 പ്രോ അ‌വതരിപ്പിക്കുക. 50എംപി പ്രധാന ക്യാമറ, 8എംപി അൾട്രാവൈഡ് സെൻസർ, 2എംപി മാക്രോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടും. 16 എംപിയുടേതാകും ഫ്രണ്ട്ക്യാമറ. ഐക്യൂ നിയോ 7 പ്രോയുടെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. നിയോ 7 ഇന്ത്യയിൽ 27,999 രൂപയ്ക്കാണ് ലഭ്യമാകുക. 

Digit.in
Logo
Digit.in
Logo