ഐക്യൂ നിയോ 7 5G (iQOO neo 7) ഫോണുകൾ ഫെബ്രുവരി 16ന് ഇന്ത്യൻ വിപണിയിലെത്തും. ഐക്യൂ നിയോ 7 5G (iQOO neo 7) ഫോണുകൾ ഗെയിമിങ് ഫോണുകൾ ആയാണ് അറിയപ്പെടുന്നത്. Mediatek Dimensity പ്രോസസ്സർ, 120Hz AMOLED ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സോണി സെൻസറോട് കൂടിയ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രൊ പ്ലസ് ഡിസ്പ്ലേ ചിപ്പും ലിക്വിഡ് കൂളിങ് സിസ്റ്റവുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ. iQOO നിയോ 6 ഫോണുകളുടെപിൻഗാമികളായി ആണ് iQOO നിയോ 7 ഫോണുകൾ എത്തുന്നത്.
മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച്, ജോമെട്രിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.
6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സാംസങ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. 120 hz റിഫ്രഷ് റേറ്റും 20:8 ആസ്പെക്ട് റേഷിയോയും ഫോണിനുണ്ട്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1500 നിറ്റ്‌സാണ്. ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രൊസസറാണ് ഫോണിൽ ഉള്ളത്. 16 ജിബി വരെയുള്ള LPDDR5 റാമും അഡ്രിനോ 730 ജിപിയു-വും ചേർന്നുള്ള ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. 4ഡി ഗെയിം വൈബ്രേഷനായി ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടറുമായാണ് പുതിയ ഐക്യൂ ഫോൺ വരുന്നത്.
ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ്. ക്യാമറ യൂണിറ്റിൽ f/1.88 അപ്പേർച്ചറും 50 മെഗാപിക്സൽ പ്രൈമറി സെൻസർ, f/2.2 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, f/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
ഐക്യൂ നിയോ 7 റേസിങ് എഡിഷനിൽ UFS3.1 ഇൻബിൽറ്റ് സ്റ്റോറേജ് 512 ജിബി വരെ ആണ്. 5ജി, വൈ-ഫൈ, ബ്ലൂടൂത്ത് V 5.3, ഒടിജി, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, പ്രഷർ സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. 120W ഫ്ലാഷ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 417 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം ലഭിക്കുമെന്ന് പറയപ്പെടുന്നു.
കൂടാതെ നാല് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വാങ്ങാം. ഐക്യൂ നിയോ 7 റേസിങ് എഡിഷന്റെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 32,000 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 34,000 രൂപയാണ് വില . 16 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 37,000രൂപയാണ് വില. 16 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് മോഡലിന് 42,800 രൂപയാണ് വില.