24,000 രൂപയിൽ ഐക്യൂ നിയോ 6 ആമസോണിൽ!

Updated on 06-Apr-2023
HIGHLIGHTS

ഐക്യൂ നിയോ 6ന്റെ യഥാർത്ഥ വില 29,999 രൂപയാണ്

ഇപ്പോൾ ആമസോണിൽ 24,999 രൂപയ്ക്ക് ലഭിക്കും

ഐക്യൂ നിയോ 6ന്റെ മറ്റു സവിഷേഷതകളും പ്രത്യേകതകളും പരിശോധിക്കാം

30000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോൺ വിഭാഗത്തിലുള്ള മറ്റ് ഫോണുകൾക്ക് കനത്ത വെല്ലുവിളിയും മത്സരവുമാണ് ഐക്യൂ നിയോ 6 (iQOO Neo 6) നൽകിയിരുന്നത്. 5G പ്രവർത്തനക്ഷമമാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്സെറ്റ് കരുത്തുമായാണ് ഐക്യൂ നിയോ 6 5G എത്തിയത്.

ഐക്യൂ നിയോ 6 ഇപ്പോൾ വൻ വിലക്കുറവിൽ

വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ ഇന്ത്യയിൽ നിയോ 6 (iQOO Neo 6) ന്റെ അടിസ്ഥാന മോഡൽ 29,999 രൂപ വിലയിലാണ് അ‌വതരിപ്പിച്ചത്. കഴിഞ്ഞ വർഷം വിൽപ്പനയിൽ ഏറെ മുന്നിൽനിന്ന സ്മാർട്ട്ഫോണുകിൽ ഒന്നാണ് ഐക്യൂ നിയോ 6 (iQOO Neo 6). 24,999 രൂപയ്ക്കാണ് നിയോ 6(iQOO Neo 6) ഇപ്പോൾ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ഏകദേശം 5000 രൂപ വിലക്കുറവിലാണ് ഐക്യൂ നിയോ 6(iQOO Neo 6) ലഭിക്കുന്നത്. എന്നാൽ ആമസോൺ നൽകുന്ന ഈ വിലക്കുറവ് താൽക്കാലികം മാത്രമാണെന്നാണ് വിവരം. ഏതു സമയവും വില വീണ്ടും ഉയർന്നേക്കാം

ഐക്യൂ നിയോ 6ന്റെ വിലയും വേരിയന്റുകളും ലഭ്യതയും

8GB റാമും 128GB  ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റാണ് ഇപ്പോൾ ആമസോണിൽ 24,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിയോ 6 (iQOO Neo 6)ന്റെ 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റ് 28,999 രൂപയ്ക്കും ലിസ്റ്റ് ചെയ്തിരിക്കുന്നു. ഡാർക്ക് നോവ, സൈബർ റേജ്, മാവെറിക്ക് ഓറഞ്ച് കളർ ഓപ്ഷനുകളിൽ ഐക്യൂ നിയോ 6 ലഭ്യമാണ്. 12GB + 256GB കോൺഫിഗറേഷനിൽ മാവെറിക്ക് ഓറഞ്ച് വേരിയന്റ് മാത്രമേ ലഭിക്കൂ. ആമസോണിനു പുറമെ ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക ഇ-സ്റ്റോറിൽനിന്നും നിയോ 6 വാങ്ങാൻ സാധിക്കും.

ഐക്യൂ നിയോ 6ന്റെ ഡിസ്പ്ലേ

120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 2400 × 1080 പിക്‌സൽ റെസല്യൂഷൻ, 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.62 ഇഞ്ച് ഫുൾ എച്ച്‌ഡി+ E4 അമോലെഡ് ഡിസ്‌പ്ലേയാണ് ഐക്യൂ നിയോ6(iQOO Neo 6)ന്റെ പ്രധാന സവിശേഷത. പാനലിന് HDR10+ പിന്തുണയും ഉണ്ട്.

ഐക്യൂ നിയോ 6ന്റെ പ്രോസസ്സർ

നിയോ 6(iQOO Neo 6) ൽ ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 5G ചിപ്‌സെറ്റ് ഈ സ്മാർട്ട്ഫോണിനെ കരുത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നു. അഡ്രിനോ 650 ജിപിയുവും ഉണ്ട്. 8ജിബി/12ജിബി LPDDR4X റാമും 128ജിബി അല്ലെങ്കിൽ 256ജിബി UFS 3.1 ഓൺബോർഡ് സ്റ്റോറേജും ലഭിക്കും. 4 ജിബി വരെ വെർച്വൽ റാം പിന്തുണയും സ്മാർട്ട്‌ഫോണിന്റെ സവിശേഷതയാണ്.

ഐക്യൂ നിയോ 6ന്റെ ബാറ്ററി

80W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4700എംഎഎച്ചിന്റെ ബാറ്ററി യൂണിറ്റാണ് നിയോ 6(iQOO Neo 6)ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോണിന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഐക്യൂ അവകാശപ്പെടുന്നു.

ഐക്യൂ നിയോ 6ന്റെ ക്യാമറ

ഫോണിന്റെ ബായ്ക്കിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. ഒഐഎസ് പിന്തുണയുള്ള 64MP f/1.89 GW1P പ്രൈമറി ക്യാമറ, 8MP f/2.2 അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2MP f/2.4 മാക്രോ സെൻസർ എന്നിവയാണ് ഇതിലുള്ളത്. സെൽഫികൾ, വീഡിയോ കോളിംഗ് എന്നിവയ്‌ക്കായി 16 എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.

ഐക്യൂ നിയോ 6ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12-ൽ ആണ് നിയോ 6(iQOO Neo 6)ന്റെ പ്രവർത്തനം. 4D ഗെയിം വൈബ്രേഷൻ, 36907 mm സ്‌ക്വയർ ലിക്വിഡ് കൂളിംഗ് സിസ്റ്റം, അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, 5G, 4G, ബ്ലൂടൂത്ത് 5.2, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ഡ്യുവൽ സ്പീക്കർ സജ്ജീകരണം, എന്നിവയാണ് നിയോ 6 (iQOO Neo 6) ലെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.

Connect On :