iQOO Neo Phone: 6400mAh ബാറ്ററിയും 50MP ക്യാമറയുമുള്ള New iQOO, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും നിറവും!

iQOO Neo Phone: 6400mAh ബാറ്ററിയും 50MP ക്യാമറയുമുള്ള New iQOO, കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും നിറവും!
HIGHLIGHTS

കണ്ണെഞ്ചിപ്പിക്കുന്ന ഡിസൈനിൽ iQOO Neo സീരീസിലെ പുതിയ പോരാളി എത്തി

പുതിയതായി വന്നിരിക്കുന്ന ഫോണാണ് iQOO Neo 10R 5G

ഏറ്റവും വേഗതയേറിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ആണ് ഇതിലുള്ളത്

കണ്ണെഞ്ചിപ്പിക്കുന്ന ഡിസൈനിൽ iQOO Neo സീരീസിലെ പുതിയ പോരാളി എത്തി. ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ഫോണാണ് ഐഖൂ പുറത്തിറക്കിയത്. ആർ സീരീസിൽ ഇതാദ്യമായാണ് ഇന്ത്യയിൽ ഐഖൂ ഫോൺ അവതരിപ്പിക്കുന്നത്. മിഡ് റേഞ്ച് ബജറ്റുകാർക്ക്, മികച്ച പ്രോസസറും പ്രീമിയം ഡിസൈനുമായാണ് ഫോൺ കൊണ്ടുവന്നിട്ടുള്ളത്.

iQOO Neo സീരീസിൽ പുത്തൻ സ്മാർട്ഫോൺ

പുതിയതായി വന്നിരിക്കുന്ന ഫോണാണ് iQOO Neo 10R 5G. ഏറ്റവും വേഗതയേറിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ആണ് ഇതിലുള്ളത്. ഫൺടച്ച് ഒഎസിൽ AI ഫീച്ചറുകളെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. പ്രീമിയം ഫോണിനായി ബജറ്റ് ഇല്ലാത്തവർക്ക് ഇത് മികച്ച ചോയിസായിരിക്കും. പ്രത്യേകിച്ച് ഗെയിമിങ് പ്രേമികൾക്ക് കൈയിലൊതുങ്ങുന്ന പണത്തിന് കരുത്തൻ സ്മാർട്ഫോൺ വാങ്ങാം. ഐക്യൂ നിയോ 10R 5G-യുടെ ഫീച്ചറുകളും വിലയും നോക്കാം.

iQOO Neo 10R 5G: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് 1.5K ഫ്ലാറ്റ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ ഐഖൂ സ്മാർട്ഫോണിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റാണ് വരുന്നത്. ഡിസ്പ്ലേ 4500nits പീക്ക് ബ്രൈറ്റ്നെസ്സും 3840Hz PWM ഡിമ്മിംഗും പിന്തുണയ്ക്കുന്നു. ഗെയിമിംഗ് എക്സ്പീരിയൻസ് പ്രീമിയം ലെവലാക്കാൻ 2000Hz ടച്ച് സാമ്പിൾ റേറ്റും ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്.

iqoo neo 10r
iQOO Neo 10R

ഐഖൂ നിയോ 10R 5G ഫോണിൽ 6400mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത്രയും വമ്പൻ ബാറ്ററി ഒരു മിഡ് റേഞ്ച് ഫോണിൽ അപൂർവ്വമാണ്. ഇത് 80W ഫ്ലാഷ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. 8MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും 50MP സോണി OIS പോർട്രെയിറ്റ് പ്രൈമറി സെൻസറുമാണ് ക്യാമറ യൂണിറ്റിലുള്ളത്.

ഐക്യുഒ നിയോ 10R 5G IP65 റേറ്റിങ്ങുള്ള ഫോണാണ്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ഒഎസ്സാണുള്ളത്. കമ്പനി 3 വർഷത്തെ OS അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഉറപ്പുനൽകുന്നു.

ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 3 SoC ആണ് ഫോണിലുള്ളത്. AnTuTu ടെസ്റ്റിൽ 1.7+ ദശലക്ഷം സ്കോർ ചെയ്യുന്ന ഫോണാണിത്. ഈ ഐഖൂ ഫോണിൽ 043mm വേപ്പർ കൂളിംഗ് ചേമ്പറുള്ളതിനാൽ എത്ര ഗെയിമിങ്ങിലും ഹീറ്റിങ് പ്രശ്നത്തെ ചെറുക്കുന്നു.

ഐക്യുഒ നിയോ 10R 5G രണ്ട് നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ കളറുകളിൽ ഇത് വാങ്ങാനാകും.

പുതിയ ഐഖൂ ഫോണിന് എത്ര വില?

മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളാണ് ഫോണിനുള്ളത്. 8GB+128GB, 8GB+256GB, 12GB+256GB സ്റ്റോറേജുകളിൽ ഇത് ലഭ്യമാകും.

8GB+128GB ഐഖൂ നിയോ 10ആർ- 26,999 രൂപ
8GB+256GB ഐഖൂ നിയോ 10ആർ- 28,999 രൂപ
12GB+256GB ഐഖൂ നിയോ 10ആർ- 30,999 രൂപ

ഈ ഐക്യു ഫോണിന്റെ പ്രീ-ബുക്കിംഗ് മാർച്ച് 11 വൈകുന്നേരം 5 മണി മുതൽ ആരംഭിച്ചിരിക്കുന്നു. ആമസോൺ വഴി ഫോൺ ബുക്ക് ചെയ്യാവുന്നതാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ കാർഡ് വഴി പേയ്മെന്റ് നടത്തിയാൽ ഇളവുണ്ട്. ഇങ്ങനെ 2,000 രൂപ ഇൻസ്റ്റന്റ് കിഴിവ് ലഭിക്കും. ഇതിന് പുറമെ പുത്തൻ ഫോൺ എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ 2000 രൂപ ബോണസും ലഭിക്കുന്നതാണ്.

Also Read: 5000 mAh ബാറ്ററിയും Snapdragon പ്രോസസറുമുള്ള Motorola Edge ഫോൺ വിലക്കുറവിൽ! Happy Holi Offer വിട്ടുകളയല്ലേ…

Anju M U

Anju M U

An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo